Activate your premium subscription today
Wednesday, Mar 26, 2025
സണ്ണി ഡിയോളിനെ നായകനാക്കി തെലുങ്ക് സംവിധായകൻ ഗോപിചന്ദ് മളിനേനി ഒരുക്കുന്ന ‘ജാട്ട്’ സിനിമയുടെ ട്രെയിലർ എത്തി. ആക്ഷൻ എന്റർടെയ്നർ ചിത്രത്തിൽ മാസ് അവതാരമായി സണ്ണി എത്തുന്നു. ബ്ലോക്ബസ്റ്റർ ചിത്രം ഗദ്ദർ 2വിനു ശേഷം തിയറ്ററുകളിലെത്തുന്ന സണ്ണി ഡിയോൾ സിനിമ കൂടിയാണിത്. തമൻ ആണ് സംഗീതം നിർവഹിക്കുന്നത്.
സൽമാൻ ഖാനെ നായകനാക്കി എ.ആർ. മുരുകദോസ് സംവിധാനം ചെയ്യുന്ന ‘സിക്കന്ദർ’ സിനിമയുടെ ട്രെയിലർ എത്തി. ആക്ഷന്‍ പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ഗ്യാങ്സ്റ്റർ ആയാകും സൽമാൻ എത്തുക. വൻ മുതൽ മുടക്കിലൊരുങ്ങുന്ന ചിത്രം നിർമിക്കുന്നത് സാജിദ് നദിയാദ്വാലയാണ്. രശ്മിക മന്ദാനയാണ് നായിക. സത്യരാജ് ഒരു
മുംബൈ∙ ബോളിവുഡ് നടൻ സുശാന്ത് സിങ്ങിന്റേത് ആത്മഹത്യ തന്നെയെന്ന് അന്വേഷണ റിപ്പോർട്ട് നൽകിയ സിബിഐക്കു നന്ദി പറഞ്ഞ് നടി റിയ ചക്രവർത്തിയുടെ അഭിഭാഷകൻ. 2020 ജൂണിലാണ് സുശാന്തിനെ മുംബൈയിലെ വസതിയിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 5 വർഷത്തിനു ശേഷം പുറത്തുവന്ന റിപ്പോർട്ടിൽ മരണത്തിൽ ദുരൂഹതയില്ലെന്നും സുശാന്തിന്റെ സുഹൃത്തായിരുന്ന നടി റിയ ചക്രവർത്തിക്ക് മരണത്തിൽ ഏതെങ്കിലും തരത്തിൽ പങ്കുള്ളതായി കണ്ടെത്താനായില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
മുംബൈ ∙ ബോളിവുഡ് നടൻ സുശാന്ത് സിങ്ങിന്റേത് ആത്മഹത്യ തന്നെ എന്ന് ഉറപ്പിച്ച് സിബിഐ. അന്വേഷണം പൂർത്തിയാക്കി മുംബൈ കോടതിയിൽ റിപ്പോർട്ട് നൽകി. മരണത്തിൽ ദുരൂഹതയില്ലെന്നും സുശാന്തിന്റെ സുഹൃത്തായിരുന്ന നടി റിയ ചക്രവർത്തിക്ക് മരണത്തിൽ ഏതെങ്കിലും തരത്തിൽ പങ്കുള്ളതായി കണ്ടെത്താനായില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
സന്ദീപ് റെഡ്ഡി വാങ്കയുടെ ‘അനിമൽ’ സിനിമയിൽ മഹേന്ദ്ര സിങ് ധോണി നായകനായി വന്നാൽ എങ്ങനെ ഇരിക്കും. അതു സംഭവിച്ചു, ‘അനിമൽ’ സ്റ്റൈലിൽ ധോണി എത്തുന്ന പരസ്യ ചിത്രമാണ് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധേയമാകുന്നത്. ധോണിക്കൊപ്പം സംവിധായകൻ സന്ദീപ് റെഡ്ഡി വാങ്കയും പരസ്യത്തിൽ അഭിനയിക്കുന്നുണ്ട്. ധോണിയുടെ ഉടമസ്ഥതയിലുള്ള
ഹോളി ആഘോഷങ്ങൾക്കിടയിലും പരസ്പരം മുഖം കൊടുക്കാതെ തമന്ന ഭാട്ടിയയും വിജയ് വർമയും. നടി രവീണ ടണ്ടൻ ആതിഥേയത്വം വഹിച്ച താരനിബിഡമായ ഹോളി ആഘോഷത്തിൽ ഇരുവരും പല സമയങ്ങളിലാണ് എത്തിയത്. ഇതോടെ ഇവർ പിരിഞ്ഞുവെന്ന കാര്യം ഉറപ്പിക്കുകയാണ് പ്രേക്ഷകരും. തമന്ന പോയ ശേഷമാണ് വിജയ് വർമ സ്ഥലത്തെത്തിയത്. ഇരുവരുടെയും അടുത്ത
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ഹിന്ദി ഭാഷ കൊണ്ടുവരുന്ന കേന്ദ്ര നീക്കത്തെ എതിര്‍ക്കുന്ന തമിഴ്നാട് നേതാക്കള്‍ക്കെതിരെ ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും ജനസേനാ പാര്‍ട്ടി അധ്യക്ഷനും നടനുമായ പവന് കല്യാണ്‍ രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. ഹിന്ദി ഭാഷ കൊണ്ടുവരുന്നതിനെതിരെ നേതാക്കള്‍ നടത്തുന്നത് കടപ പ്രതിഷേധമാണെന്നാണ് പവന് കല്യാണ്‍ ആരോപിച്ചത്. നേതാക്കള്‍ ഹിന്ദിയെ എതിര്‍ക്കുന്നു. എന്നാല്‍ സാമ്പത്തിക ലാഭത്തിന് വേണ്ടി തമിഴ് സിനിമകള്‍ ഹിന്ദിയിലേക്ക് മൊഴിമാറ്റം ചെയ്യുന്നതിനെ എതിര്‍ക്കുന്നില്ലെന്ന് താരം ആരോപിക്കുന്നു. കാകിനാടയിലെ പീതാംപുരത്ത് പാര്‍ട്ടിയുടെ 12-ാം സ്ഥാപക ദിനത്തില്‍ സംസാരിക്കവെയാണ് പവന് കല്യാണിന്റെ പ്രതികരണം.
അറുപതാം പിറന്നാളിൽ പുതിയ കാമുകിയെ പരിചയപ്പെടുത്തി സിനിമാലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ് ബോളിവുഡ് സൂപ്പർതാരം ആമിർ ഖാൻ. 18 മാസമായി ഇരുവരും ഒന്നിച്ചാണ് താമസമെന്ന വെളിപ്പെടുത്തലും വലിയ ചർച്ചയായി. ബോളിവുഡ് താരങ്ങളുടെ ചെറിയ ചലനങ്ങൾ പോലും ഒപ്പിയെടുക്കുന്ന പാപ്പരാസി ക്യാമറകൾക്കും ഗോസിപ്പ് വാർത്തകൾക്കും
പിക്കിൾബോള്‍ കളിക്കുന്നതിനിടെ നടി ഭാഗ്യശ്രീയുടെ നെറ്റിക്കു പരുക്ക്. ഇടതുകണ്ണിന്റെ തൊട്ടുമുകളിലാണ് പരുക്ക്. തലനാരിഴയ്ക്ക് വലിയൊരു അപകടത്തിൽ നിന്നും ഒഴിവായത്. ആഴത്തിലുള്ള മുറിവായതിനാൽ ചികിത്സയ്ക്കായി 13 സ്റ്റിച്ച് വേണ്ടി വന്നു. ആശുപത്രിയിൽ നിന്നുള്ള നടിയുടെ ചിത്രങ്ങൾ ഇന്റർനെറ്റിലൂടെ പുറത്തായിരുന്നു.
തമന്നയും നടന് വിജയ് വര്‍മയും വേര്‍പിരിഞ്ഞു. ഇരുവരുടെയും അടുത്ത സുഹൃത്തിനെ ഉദ്ധരിച്ച് ബോളിവുഡ് മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്. വിജയ്യ്ക്കൊപ്പമുള്ള ചിത്രങ്ങളും നടി ഇൻസ്റ്റഗ്രാമിൽ നിന്നും നീക്കം ചെയ്തു. വര്‍ഷങ്ങള്‍ നീണ്ട പ്രണയബന്ധമാണ് ഇതോടെ അവസാനിച്ചത്. പൊതുവിടങ്ങളില്‍ ഒന്നിച്ച്
Results 1-10 of 1438
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.