Activate your premium subscription today
Saturday, Mar 22, 2025
യഥേഷ്ടം വെള്ളമുള്ള വറ്റാത്ത കിണറുകളുള്ള നാടാണ് കേരളം. പല വീടുകളുടെയും ജലസ്രോതസ്സായ കിണറുകൾക്ക് സംസ്ഥാന സർക്കാർ നികുതി ഈടാക്കുമെന്ന അവകാശവാദവുമായി ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം. അന്വേഷണം നമ്മുടെ വീട്ടുമുറ്റത്തുള്ള കിണറിന് പോലും കിണർ നികുതി
സംഗീത സംവിധായകൻ എ.ആർ റഹ്മാന്റെ ‘മുൻ ഭാര്യ’ എന്നു വിളിക്കരുതെന്ന് അഭ്യർഥിച്ച് സൈറ ബാനു. നിയമപരമായി തങ്ങൾ വിവാഹമോചിതരായിട്ടില്ലെന്നും ഇപ്പോൾ വേർപിരിഞ്ഞു താമസിക്കുക മാത്രമാണ് സംഭവിച്ചിരിക്കുന്നതെന്നും സൈറ ബാനു വ്യക്തമാക്കി. ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് എ.ആര്. റഹ്മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് സൈറ ബാനു പ്രസ്താവന ഇറക്കിയത്. റഹ്മാൻ എത്രയും പെട്ടെന്ന് ആരോഗ്യം വീണ്ടെടുക്കട്ടെയെന്നും സൈറ ബാനു ആശംസിച്ചു.
സംഗീത സംവിധായകൻ എ.ആർ റഹ്മാന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ. റഹ്മാൻ അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ലണ്ടൻ യാത്ര കഴിഞ്ഞ് ശനിയാഴ്ച രാത്രിയാണ് റഹ്മാൻ ചെന്നൈയിൽ തിരിച്ചെത്തിയത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
മുൻ പങ്കാളി എലിസബത്ത് ഉദയനെതിരെ പൊലീസിൽ പരാതി നൽകി നടൻ ബാല. താരത്തിന്റെ ഭാര്യ കോകിലയും എലിസബത്തിനെതിരായി പരാതി നൽകി. സമൂഹമാധ്യമങ്ങൾ വഴി തുടർച്ചയായി അപമാനിക്കുന്നു എന്ന് ആരോപിച്ചാണ് എലിസബത്തിനെതിരെ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. യുട്യൂബർ അജു അലക്സുമായി ചേർന്നാണ് തനിക്കും കുടുംബത്തിനും എതിരെ അപവാദ പ്രചരണം നടത്തുന്നതെന്ന് ബാല പരാതിയിൽ പറയുന്നു. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി കൈമാറി.
ഒറ്റയ്ക്കു ജീവിക്കാൻ ആഗ്രഹിച്ച വ്യക്തി ആയിരുന്നില്ലെന്നു തുറന്നു പറഞ്ഞ് ശാന്തികൃഷ്ണ. രണ്ടു തവണ വിവാഹിതയായെങ്കിലും രണ്ടും വിജയിച്ചില്ല. 12ഉം 18ഉം വർഷങ്ങൾ നീണ്ട ദാമ്പത്യത്തിനു ശേഷമാണ് പിരിഞ്ഞത്. ജീവിതത്തിൽ ഒരുപാടു തിരിച്ചടികൾ നേരിട്ടിട്ടും സിനിമ എന്ന ഒറ്റ കാരണം കൊണ്ടു മാത്രമാണ് പ്രേക്ഷകർക്കു മുൻപിൽ ഇപ്പോഴും പുഞ്ചിരിയോടെ നിൽക്കാൻ കഴിയുന്നതെന്ന് ശാന്തികൃഷ്ണ വ്യക്തമാക്കി. ‘ഗലാട്ട പിങ്ക്’ എന്ന തമിഴ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് താരം വ്യക്തിജീവിതത്തെക്കുറിച്ച് മനസ്സു തുറന്നത്.
+92ൽ തുടങ്ങുന്ന വാട്സാപ് കോൾ വഴി തട്ടിപ്പ് നടക്കുന്നതായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞങ്ങളുടെ ഫാക്ട് ചെക്ക് ഹെൽപ്പ്ലൈൻ നമ്പരായ 8129100164ലേക്ക് നിരവധി പേർ സന്ദേശമയച്ചിരുന്നു. ഇതിന്റെ യാഥാർത്ഥ്യം അന്വേഷിക്കാൻ ഞങ്ങൾ തീരുമാനിച്ചു. വാസ്തവമറിയാം. അന്വേഷണം വാട്സാപ് കോൾ തട്ടിപ്പുമായി ബന്ധപ്പെട്ട
അനിൽ ദേവ് രചനയും സംവിധാനവും നിർവഹിച്ച ‘ഉറ്റവർ’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്ത്. ‘മാറില്ല വീഴും വരെയും’ എന്നു തുടങ്ങുന്ന പാട്ടിന് ലോറൻസ് ഫർണാണ്ടസ് ആണ് വരികൾ കുറിച്ചത്. രാംഗോപാൽ ഹരികൃഷ്ണൻ ഈണം പകർന്ന ഗാനം നിത്യ സി കുമാർ ആലപിച്ചു. പാട്ട് ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായി. മികച്ച പ്രതികരണങ്ങളാണു
നർത്തകി, റിയാലിറ്റി ഷോ താരം, ഫിറ്റ്നസ്സ് ട്രെയിനർ എന്നീ നിലകളിൽ ശ്രദ്ധേയയായ രഞ്ജിനി കുഞ്ചു പങ്കുവച്ച റീൽ വിഡിയോ ആസ്വാദകശ്രദ്ധ നേടുന്നു. അഭിഷേക് ഉദയകുമാറിനൊപ്പമുള്ള രഞ്ജിനിയുടെ മനോഹര ചുവടുകളാണ് വിഡിയോയിൽ കാണാനാകുക. ‘ഡ്രാഗൺ’ എന്ന ചിത്രത്തിലെ ‘വഴിത്തുണയെ’ എന്ന ഹിറ്റ് പാട്ടിനൊപ്പമാണ് ഇരുവരും
ഏതാനും ദിവസങ്ങൾക്കു മുൻപാണ് ഗായിക ശിവശ്രീ സ്കന്ദപ്രസാദും കർണാടകയിലെ ബിജെപിയുടെ യുവനേതൃമുഖവും ബെംഗളൂരു സൗത്തിൽനിന്നുള്ള എംപിയുമായ തേജസ്വി സൂര്യയും വിവാഹിതരായത്. ഇപ്പോഴിതാ വിവാഹത്തിന്റെ കൂടുതൽ മനോരഹര ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും പങ്കുവച്ചിരിക്കുകയാണ് ഗായിക. തന്റെ ഏറ്റവും വലിയ സുഹൃത്തും വഴികാട്ടിയും
ഐഐഎഫ്എ പുരസ്കാരത്തിനു പരിഗണിക്കാതിരുന്നതില്‍ പ്രതികരണവുമായി ഗായകൻ സോനു നിഗം. മികച്ച ഗായകനുള്ള പുരസ്കാരത്തിന് ആറ് ഗായകര്‍ക്കാണ് നാമനിര്‍ദേശം ലഭിച്ചത്. 'ആര്‍ട്ടിക്കിള്‍ 370' ലെ 'ദുവ 'എന്ന ഗാനം ആലപിച്ച ജുബിന്‍ നൗട്ടിയാല്‍ പുരസ്കാരത്തിന് അർഹനായി. മികച്ച ഗായികയായി ശ്രേയ ഘോഷാൽ തിരഞ്ഞെടുക്കപ്പെട്ടു.
Results 1-10 of 2334
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.