Activate your premium subscription today
1990കളിലെ ഒരു രാത്രി. കുമളി പ്രദേശത്ത് ദിവസങ്ങളായി ശക്തമായ മഴയായിരുന്നു. തേക്കടി വനമേഖലയിൽ ഉൾക്കാട്ടിൽ വലിയ തോതിൽ ചന്ദനമരം മുറിക്കുന്നതായി വിവരം ലഭിച്ചിട്ടാണ് പതിനഞ്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥർ തടാകം കടന്നു വനത്തിലേക്കു കയറിയത്. വനത്തിലൂടെ കിലോമീറ്ററുകളോളം സഞ്ചരിച്ചിട്ടും കൊള്ളക്കാരെ കണ്ടെത്താനായില്ല. തിരികെ നടക്കാൻ തുടങ്ങുമ്പോൾ മരം വീഴുന്ന ശബ്ദം കേട്ടു. അവിടേക്കു നടന്ന ഉദ്യോഗസ്ഥർക്കു നേർക്കെത്തിയത് ഒരു ഇരട്ടക്കുഴൽ തോക്ക്. മുന്നിൽ നിൽക്കുന്നത് പതിനാറുകാരൻ കുഞ്ഞുമോൻ. നിക്കറും കയ്യില്ലാത്ത ബനിയനുമാണ് വേഷം. കാലിൽ ചെരുപ്പില്ല. പിന്നാലെ തോക്കുമായി കുറച്ചധികം പേർ. അന്നാദ്യമായല്ല ഫോറസ്റ്റ് ഉദ്യോഗസ്ഥർ കുഞ്ഞുമോന്റെ മുന്നിൽ പതറുന്നത്. 12–ാം വയസ്സിൽ ആദ്യമായി വനത്തിലേക്കു കയറിയപ്പോൾ മുതൽ അവർക്കു തലവേദനയായിരുന്നു കുഞ്ഞുമോൻ. അന്നു താണ്ടിയ വനപാതകളിലൂടെ ഇന്നു വനം വകുപ്പിന്റെ കുപ്പായമണിഞ്ഞ് വിദേശികളുമായി ട്രെക്കിങ് നടത്തുകയാണ് കുഞ്ഞുമോൻ. നെതർലൻഡ്സിൽ നിന്നുള്ള സഞ്ചാരികളുമായി നടക്കുന്നതിനിടെ തന്റെ ഫോണിലെ ഒരു ചിത്രം അവരെ കാട്ടി. ക്രിക്കറ്റേഴ്സ് ഫോർ വൈൽഡ് കൺസർവേഷന്റെ മികച്ച വനപരിപാലകനുള്ള അവാർഡ് സ്വീകരിക്കുന്ന ചിത്രം. ‘മുൻ ക്രിക്കറ്റർ ജി.വിശ്വനാഥാണ് കൂടെ’ – കുഞ്ഞുമോൻ വിശദീകരിച്ചു. അഭിനന്ദനങ്ങൾക്കിടെ വിദേശികളുടെ സംശയം – ‘എന്തു കൊണ്ടാണ് അവാർഡ് ലഭിച്ചത് ?’ കുഞ്ഞുമോൻ മറുപടി പറഞ്ഞു : ഐ ഹാഡ് എ പാസ്റ്റ് (എനിക്കൊരു ഭൂതകാലമുണ്ടായിരുന്നു)
നെടുങ്കണ്ടം ∙ ദീപാവലി ദിനത്തിൽ ചന്ദന മോഷണം. രാമക്കൽമേട്-കുരുവിക്കാനം മരുതിക്കുഴിയിൽ മുഹമ്മദ് ബഷീറിന്റെ പട്ടയഭൂമിയിൽനിന്ന 47 സെന്റീമീറ്റർ വണ്ണമുള്ള ചന്ദനമരമാണ് വ്യാഴാഴ്ച രാത്രി മോഷ്ടിച്ചത്. വീട്ടിൽ ആൾ ഇല്ലാതിരുന്ന സമയമായിരുന്നു മോഷണം.മരം വെട്ടി മാറ്റിയശേഷം ഒരു മീറ്റർ നീളത്തിലുള്ള തായ്ത്തടിയാണ്
കോഴിക്കോട്∙ വീട്ടിൽ അനധികൃതമായി സൂക്ഷിച്ച 14 കിലോഗ്രാം വരുന്ന ചന്ദനം കോഴിക്കോട് വനം വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിൽ പിടികൂടി. കൊയിലാണ്ടി പനങ്ങാട് വില്ലേജിൽ കണ്ണാടിപ്പൊയിൽ മുച്ചിലോട്ട് താഴെ ഷാഫിഖിന്റെ ഉടമസ്ഥതയിലുള്ള പൂട്ടിക്കിടന്ന വീട്ടിൽ നിന്നാണു പിടികൂടിയത്. കോഴിക്കോട് ഫ്ലയിങ് സ്ക്വാഡ് ഡിവിഷനൽ
സ്വകാര്യഭൂമിയിലെ ചന്ദനമരങ്ങൾ വനം വകുപ്പ് മുഖേന വിൽപന നടത്തുന്നതിന് ഉടമകൾക്ക് അവകാശം നൽകുന്ന കരട് ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. എന്നാൽ പട്ടയ ഭൂമിയിലെ ചന്ദനമരങ്ങൾ മുറിച്ചു വിൽക്കാൻ അനുമതിയില്ല. സ്വകാര്യ ഭൂമിയിൽ നിലവിൽ ചന്ദനമരം വച്ചുപിടിപ്പിക്കാമെങ്കിലും അവ വിൽപന നടത്താൻ നിയമത്തിൽ വ്യവസ്ഥയില്ല.
കുമളി ∙ സ്വകാര്യ തേയിലത്തോട്ടത്തിൽ നിന്നിരുന്ന 23 ചന്ദനമരങ്ങൾ ഒരു വർഷത്തിനുള്ളിൽ മോഷണം പോയി; പരാതി ലഭിച്ചതോടെ വനം വകുപ്പ് അന്വേഷണം തുടങ്ങി. വാളാർഡി നെല്ലിമല എസ്റ്റേറ്റിൽ നിന്നാണ് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ പലപ്പോഴായി ചന്ദനമരങ്ങൾ മോഷ്ടിക്കപ്പെട്ടത്.
കാക്കൂർ ∙ ജില്ലാ പഞ്ചായത്തിന്റെ നിർദിഷ്ട ശ്രദ്ധാഭവന്റെ സ്ഥലത്തു നിന്നു ചന്ദന മരങ്ങൾ മോഷണം പോയ സംഭവത്തിൽ അന്വേഷണം എങ്ങുമെത്തിയില്ല. കാക്കൂർ പഞ്ചായത്തിലെ ഒന്നാം വാർഡിലെ നടുവല്ലൂരിൽ 5.88 ഏക്കർ സ്ഥലമാണ് ജില്ലാ പഞ്ചായത്തിനുള്ളത്. അടുത്ത കാലത്തായി പത്ത് ചന്ദന മരങ്ങൾ ഇവിടെ നിന്നു മുറിച്ചു
കോഴിക്കോട്∙ വർഷങ്ങൾ നീണ്ട ഇടവേളയ്ക്കു ശേഷം കേരളത്തിൽ വീണ്ടും ചന്ദന മോഷ്ടാക്കൾ സജീവമാകുന്നു. മുൻപു കേരളത്തിൽ ചന്ദന ഫാക്ടറികൾ നടത്തിയിരുന്നവർ അയൽ സംസ്ഥാനങ്ങളിലേക്കു കുടിയേറി ഫാക്ടറികൾ തുടങ്ങിയാണു ചന്ദനം കടത്തുന്നത്. മലപ്പുറം ജില്ലയിലെ രഹസ്യകേന്ദ്രങ്ങളിൽ ചന്ദനം സൂക്ഷിക്കുകയും ഒരു ലോഡ് തികയുമ്പോൾ തക്കാളിപ്പെട്ടിയിലാക്കി കണ്ടെയ്നർ ലോറികളിൽ അതിർത്തി കടത്തുകയുമാണ് രീതിയെന്നു വനം വകുപ്പ് ഇന്റലിജൻസിന് വിവരങ്ങൾ ലഭിച്ചു. ഇക്കൂട്ടത്തിൽപെട്ട ആറംഗ സംഘമാണ് കഴിഞ്ഞ ദിവസം ഒന്നര ടൺ ചന്ദനവുമായി സേലത്ത് പിടിയിലായത്.
ഈ വർഷത്തെ ന്യൂസീലൻഡിന്റെ വൃക്ഷ പുരസ്കാരം ‘നടക്കും മര’ത്തിന് (Walking Tree). ന്യൂസീലൻഡ് അർബോറികൾച്ചറൽ സംഘടനയാണ് 2024ലെ ട്രീ ഓഫ് ദ് ഇയർ പുരസ്കാരം പ്രഖ്യാപിച്ചത്. ഏകദേശം 105 അടി നീളമുള്ള നോർത്തേൺ റാറ്റ (Northern Rata) എന്നറിയപ്പെടുന്ന മരമാണിത്
കേരളത്തിലെവിടെ വളരുന്നതായാലും ചന്ദനത്തിന്റെ പൂർണ അവകാശം സർക്കാരിനാണ്. അതുകൊണ്ടുതന്നെ ചന്ദനമരം മുറിക്കുന്നതും ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കു കൊണ്ടു പോകുന്നതും വിൽക്കുന്നതും വനംവകുപ്പു വഴി മാത്രമായിരിക്കണമെന്ന് സർക്കാർ അനുശാസിക്കുന്നു. ചന്ദന മരവുമായി ബന്ധപ്പെട്ട നിയമത്തിന്റെ ഈ ആദ്യ ഭാഗം
മട്ടന്നൂർ ∙ കൊക്കയിൽ റോഡിൽ ചന്ദനത്തടികൾ ഉപേക്ഷിച്ച് കടന്നുകളഞ്ഞവരിൽ ഒരാൾകൂടി പിടിയിലായി. നെല്ലൂന്നി നടുക്കണ്ടിപറമ്പിലെ എസ്.വിഷ്ണുവാണ് (27) പിടിയിലായത്. മട്ടന്നൂർ പൊലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് കഞ്ഞിരോട് തലമുണ്ട സ്വദേശി
Results 1-10 of 67