Activate your premium subscription today
പീരുമേട് ∙ ജനവാസകേന്ദ്രങ്ങളിൽ നിന്നു കാട്ടാനയെ തുരത്തുന്നതിനു വേണ്ടി പീരുമേട്ടിൽ നിന്നു മൂന്നു കിലോമീറ്റർ അകലെ പ്ലാക്കത്തടത്ത് വനാതിർത്തിയിൽ 5.5 കിലോമീറ്റർ ദൂരത്തിൽ സോളർ വേലി നിർമിക്കുന്നു. നബാർഡ് അനുവദിച്ച 56 ലക്ഷം രൂപ ഉപയോഗിച്ചാണു വേലി നിർമിക്കുക. പൊലീസ് കൺസ്ട്രക്ഷൻ കോർപറേഷനാണു വേലി
പീരുമേട് ∙ ദേശീയപാതയോരത്തു ജനങ്ങളെ വിറപ്പിച്ച് വീണ്ടും കാട്ടാന. മരിയഗിരി സ്കൂളിനു സമീപം കാട്ടാന നിൽക്കുന്നതു കണ്ടതിനെ തുടർന്നു നിയന്ത്രണംവിട്ട സ്കൂട്ടർ മറിഞ്ഞു റോഡിൽ വീണു ദമ്പതികൾക്കും മകൾക്കും പരുക്കേറ്റു. തമിഴ്നാട് ഉത്തമപാളയം സ്വദേശി അലക്സ് പാണ്ഡ്യൻ (27), ഭുവനേശ്വരി (22), മകൾ ഉദയശ്രീ (2) എന്നിവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി എഴരയോടെയാണു സംഭവം. കാട്ടാന ദേശീയപാതയിലേക്കു കടക്കാതിരിക്കുന്നതിനായി പട്രോളിങ് ഡ്യൂട്ടിയിൽ ഏർപ്പെട്ടിരുന്ന വനപാലകരാണു പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.
പീരുമേട് ∙ സ്കൂളിന് മുന്നിൽ ബസ് കാത്തുനിന്ന കുട്ടികളെ കാട്ടാന ഓടിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. വനം വകുപ്പിനെതിരെ പ്രതിഷേധവുമായി ജനപ്രതിനിധികളും രാഷ്ട്രീയപാർട്ടികളും രംഗത്തെത്തി.ഏതാനും മാസങ്ങളായി പീരുമേട്, കുട്ടിക്കാനം ജനവാസമേഖലകളിൽ തമ്പടിച്ചിരുന്ന ആന കഴിഞ്ഞ ദിവസം ദേശീയപാതയോരത്ത് സ്കൂളിനു
നെന്മാറ ∙ കാടുകയറാൻ കൂട്ടാക്കാതെ മോഴയാന വീട്ടുവളപ്പിലും കൃഷിയിടങ്ങളിലും വ്യാപക നാശംവരുത്തി. ഇന്നലെ രാവിലെ കരിമ്പാറ വടക്കൻചിറയിൽ ജോർജിന്റെ തൊഴുത്ത് തകർത്തു. വിറളിപൂണ്ട പശു കയർപൊട്ടിച്ച് ഓടി. കോപ്പൻകുളമ്പ് റോഷി ജോണിയുടെ 30 വാഴകൾ, മോഹനകൃഷ്ണന്റെ ഫലവൃക്ഷങ്ങൾ എന്നിവ നശിപ്പിച്ചു. മോഹനകൃഷ്ണന്റെ വീട്ടുവളപ്പിൽ
മണ്ണാർക്കാട്∙ മെഴുകുംപാറയിൽ ചരിഞ്ഞ കാട്ടാനയുടെയും കുഞ്ഞിന്റെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടത്തി. ചോലയിൽ ഇറങ്ങിയ കുഞ്ഞിനെ രക്ഷിക്കുന്നതിനിടെ പാറയിൽ നെഞ്ച് ഇടിച്ചുണ്ടായ പരുക്കാണ് മരണ കാരണമെന്ന് പ്രാഥമിക നിഗമനം. കാട്ടാനയെയും കുഞ്ഞിനെയും അന്വേഷിച്ച് ചൊവ്വാഴ്ചയും ആനക്കൂട്ടമെത്തി. വനത്തിൽ നിന്ന് ഏതാണ്ട്
ഇരിട്ടി∙ ആറളം ആനമതിൽ ഉടൻ പൂർത്തിയാക്കണമെന്നും ആദിവാസി പുനരധിവാസ മേഖലയിലുള്ള കാട്ടാനകളെ വനത്തിലേക്കു തുരത്തണമെന്നും ആവശ്യപ്പെട്ട് ആദിവാസി ക്ഷേമസമിതി (എകെഎസ്) നേതൃത്വത്തിൽ ആദിവാസി പുനരധിവാസ മിഷൻ (ടിആർഡിഎം) ഓഫിസിലേക്ക് മാർച്ച് നടത്തി. ഓഫിസിന് മുന്നിൽ മാർച്ച് പൊലീസ് മാർച്ച് തടഞ്ഞു. ആനമതിൽ പണിക്ക്
കോതമംഗലം∙ നേര്യമംഗലം പാലത്തിനു സമീപം ഫോറസ്റ്റ് റേഞ്ച് ഓഫിസിനു മുൻപിൽ കൊച്ചി–ധനുഷ്കോടി ദേശീയപാതയ്ക്കരുകിൽ തമ്പടിച്ചിരിക്കുന്ന കാട്ടാനകൾ യാത്രക്കാർക്കു ഭീഷണിയായി. 2 കൊമ്പനും ഒരു പിടിയും ഒരാഴ്ചയായി ഇവിടെ തങ്ങുന്നതിനാൽ ദേശീയപാതയിലും കാഞ്ഞിരവേലി റോഡിലും യാത്രക്കാർ ഭയപ്പാടിലായി. ഇടയ്ക്ക് ആനകൾ റോഡിൽ
മുള്ളുമല∙ കോട്ടക്കയം മഹാദേവി ക്ഷേത്രത്തിനു ചുറ്റും ആനക്കൂട്ടമെത്തി, വ്യാപകമായി നാശം വരുത്തി. കഴിഞ്ഞ രാത്രിയിലിറങ്ങിയ കാട്ടാനക്കൂട്ടം കിണറിന്റെ ചുറ്റുവട്ടം നശിപ്പിച്ചു . തെങ്ങ്, കമുക്, വാഴ, മറ്റു മരങ്ങൾ എന്നിവയും മണിക്കൂറുകളോളം തമ്പടിച്ചാണ് നാശം വരുത്തി. ഒരാഴ്ചയായി വൈകിട്ട് ഏഴു കഴിഞ്ഞാൽ ആനയുടെ
എക്സൈസ് ചെക്ക്പോസ്റ്റിൽ കാട്ടുകൊമ്പന്റെ മിന്നൽ പരിശോധന. വയനാട് മുത്തങ്ങ തകരപ്പാടിയിലെ എക്സൈസ് ചെക്പോസ്റ്റിലാണു കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെ ആന എത്തിയത്. ആന ഓഫിസിൽ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്.
വാൽപാറ ∙തേയിലത്തോട്ടങ്ങളിൽ കാട്ടാനകളുടെ സാന്നിധ്യം മനസ്സിലാക്കാൻ വനം വകുപ്പ് പലയിടത്തായി 1300 പ്രത്യേകതരം യന്ത്രങ്ങൾ സ്ഥാപിച്ചു. കാട്ടാനകളും കാട്ടുപോത്തുകളും തേയിലത്തോട്ടങ്ങളിൽ കയറിയാൽ ഉടൻതന്നെ ഈ യന്ത്രത്തിൽ നിന്നു പ്രത്യേകതരം ശബ്ദവും ,അലർച്ചയും കേൾക്കുന്നതിനൊപ്പം ചുവന്ന പ്രകാശവും തെളിയും.
Results 1-10 of 3340