Activate your premium subscription today
Friday, Apr 18, 2025
കോഴിക്കോട്∙ മരണ വീട്ടിൽ പോക്കറ്റടിക്കുന്നതിനെക്കാൾ തരംതാണ രീതിയിൽ കോവിഡ് കാലത്ത് സർക്കാർ പ്രവർത്തിച്ചു എന്നതിന്റെ തെളിവാണ് സിഎജി റിപ്പോർട്ടെന്ന് ഷാഫി പറമ്പിൽ എംപി. കൂടിയ വിലയ്ക്ക് പിപിഇ കിറ്റ് വാങ്ങിയതിൽ അഴിമതിയുണ്ടെന്ന സിഎജി റിപ്പോർട്ട് പുറത്തുവന്നതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം ∙ കോവിഡ് കാലത്ത് പിപിഇ കിറ്റിന് ക്ഷാമമുണ്ടായിരുന്നപ്പോൾ കുറച്ചു കിറ്റുകൾ കൂടുതൽ വിലയ്ക്ക് വാങ്ങേണ്ടിവന്നിരുന്നുവെന്ന് മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കോവിഡ് കാലത്തെ പിപിഇ കിറ്റ് ഇടപാടില്‍ ക്രമക്കേടുണ്ടെന്ന സിഎജി കണ്ടെത്തലിനു പിന്നാലെ ആയിരുന്നു ശൈലജയുടെ പ്രതികരണം.
കോവിഡ് സമയത്ത് പിപിഇ കിറ്റ് വാങ്ങിയതിൽ ക്രമക്കേടുണ്ടായെന്ന സിഎജി റിപ്പോർട്ടും ബോബി ചെമ്മണൂരിന് ജയിലിൽ വഴിവിട്ട സഹായം ചെയ്ത ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതും ചികിത്സയിലായിരുന്ന സെയ്ഫ് അലി ഖാൻ ആശുപത്രി വിട്ടതെല്ലാമാണ് ഇന്നത്തെ പ്രധാന വാർത്തകൾ.
തിരുവനന്തപുരം ∙ കോവിഡ് കാല അഴിമതി സംബന്ധിച്ച് പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങളെല്ലാം സാക്ഷ്യപ്പെടുത്തുന്നതാണ് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഇന്ന് നിയമസഭയുടെ മേശപ്പുറത്തു വച്ച റിപ്പോര്‍ട്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെയും മുന്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെയും അറിവോടെയാണ് അഴിമതി നടന്നത്. മഹാമാരിയുടെ കാലത്ത് ജനം പകച്ചു നില്‍ക്കുമ്പോഴാണ് ഒന്നാം പിണറായി സര്‍ക്കാര്‍ ഈ പെരുംകൊള്ള നടത്തിയത്. ജനത്തിന്റെ ജീവന് രക്ഷിക്കുന്നതിനപ്പുറം സ്വന്തം പോക്കറ്റ് നിറയ്ക്കാനുള്ള സുവര്‍ണാവസരമായി സര്‍ക്കാര്‍ കോവിഡ് മഹാമാരിയെ കണ്ടു. ഒരു ഭാഗത്ത് മരണസംഖ്യ മറച്ചുവച്ചു. മറുഭാഗത്ത് കോടികളുടെ അഴിമതി നടത്തി.
തിരുവനന്തപുരം ∙ കോവിഡ് സമയത്തു പിപിഇ കിറ്റ് വാങ്ങിയതിൽ ക്രമക്കേടെന്ന് സിഎജി. പൊതുവിപണിയെക്കാൾ 300 ശതമാനം ഉയർന്ന നിരക്ക് നൽകിയാണ് പിപിഇ കിറ്റ് വാങ്ങിയതെന്നു സിഎജി റിപ്പോർട്ടിൽ പറയുന്നു. ഇതിലൂടെ 10.23 കോടി രൂപയുടെ അധികബാധ്യതയാണ് സംസ്ഥാനത്തിനുണ്ടായത്.
കോവിഡ് എന്ന അടിയന്തര സാഹചര്യത്തിന്റെ പിന്നാമ്പുറത്ത് കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (കെഎംഎസ്സിഎൽ) വഴി നടന്ന കോടികളുടെ ഞെട്ടിക്കുന്ന ക്രമക്കേട് മലയാള മനോരമ കഴിഞ്ഞ വർഷമാദ്യം പുറത്തുകൊണ്ടുവന്നപ്പോൾ അതിനെ പൂർണമായും തള്ളുകയായിരുന്നു സർക്കാർ. രേഖകളുടെ അടിസ്ഥാനത്തിൽ തുടർച്ചയായി പുറത്തുവന്ന വിവരങ്ങൾ പിന്നീട് മറ്റു മാധ്യമങ്ങളും പ്രതിപക്ഷവും ഏറ്റെടുത്തപ്പോഴും സർക്കാർ അനങ്ങിയില്ല.
കോഴിക്കോട് ∙ കോവിഡ് കാലത്തു കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (കെഎംഎസ്സിഎൽ) നടത്തിയ ക്രമവിരുദ്ധ ഇടപാടുകളെക്കുറിച്ചുള്ള കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ടിൽ, നൽകിയ കരാർ റദ്ദാക്കി നടത്തിയ തട്ടിപ്പിനെക്കുറിച്ചു സൂചിപ്പിക്കുന്നുണ്ട്. 550 രൂപയ്ക്ക് പിപിഇ കിറ്റ് നൽകാമെന്നു സമ്മതിച്ച അനിത ടെക്സ്കോട്ട് എന്ന സ്ഥാപനത്തിൽ നിന്ന് 25,000 കിറ്റുകൾ വാങ്ങാമെന്ന് കെഎംഎസ്സിഎൽ സമ്മതിച്ചിരുന്നെങ്കിലും ഓർഡർ നൽകിയത് 15,000 കിറ്റുകൾക്കു മാത്രമാണ്. ഇതു തന്നെ 18 ദിവസം കഴിഞ്ഞു റദ്ദാക്കി. ഉയർന്ന വിലയ്ക്കു മറ്റു കമ്പനികൾക്ക് ഓർഡർ നൽകാൻ വേണ്ടിയായിരുന്നു ഇതെന്നു വ്യക്തം. സർക്കാർ നിശ്ചയിച്ച വിലയ്ക്കു തന്നെ വിപണിയിൽ കിറ്റ് ലഭ്യമായിരിക്കെയാണ് ഉയർന്ന വിലയ്ക്കു മുൻപരിചയമില്ലാത്ത കമ്പനികൾക്ക് ഓർഡർ നൽകിയത്.
കോഴിക്കോട് ∙ കോവിഡ് കാലത്തു കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (കെഎംഎസ്സിഎൽ) നടത്തിയ ക്രമവിരുദ്ധ ഇടപാടുകളിലൂടെ കോടികളുടെ നഷ്ടം സംഭവിച്ചതായി കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ട്. 300% വരെ ഉയർന്ന വിലയ്ക്ക് പിപിഇ കിറ്റ് വാങ്ങിയതിൽ 10.23 കോടി രൂപയുടെ അധികച്ചെലവ് ഉണ്ടായതായും ഉയർന്ന വിലയ്ക്കു കയ്യുറ എത്തിച്ച, അംഗീകാരമില്ലാത്ത സ്ഥാപനത്തിൽനിന്ന് ഇപ്പോഴും 1.02 കോടി രൂപ തിരിച്ചു പിടിക്കാനുണ്ടെന്നും സിഎജി വ്യക്തമാക്കുന്നു.
തിരുവനന്തപുരം ∙ കണ്ണൂർ സർവകലാശാലയിലെ പിജി ഇംഗ്ലിഷ് ഒന്നാം സെമസ്റ്റർ സിലബസിൽ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കെ.കെ.ശൈലജയുടെ ആത്മകഥ ഉൾപ്പെടുത്തിയതിനു പിന്നിൽ രാഷ്ട്രീയ അജൻഡയെന്നു കെഎസ്യു സംസ്ഥാന കമ്മിറ്റി. മന്ത്രിയായിരുന്ന ഘട്ടത്തിൽ സ്വന്തം കണ്ണട മുതൽ പിപിഇ കിറ്റ് വരെ വാങ്ങിയതിൽ അഴിമതിയും അധികാര ദുർവിനിയോഗവും ആരോപിക്കപ്പെടുന്നയാളാണ് കെ.കെ.ശൈലജ. അവരുടെ ആത്മകഥ ഇംഗ്ലിഷിൽ അല്ല, സാമ്പത്തിക ശാസ്ത്രത്തിലാണ് ഉൾപ്പെടുത്തേണ്ടതെന്നു കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ് പരിഹസിച്ചു.
വിവിധ ജില്ലകളിൽ കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ മരുന്നു സംഭരണശാലകളിൽ അഗ്നിരക്ഷാസേന നടത്തിയ ഫയർ ഓഡിറ്റിൽ കണ്ടെത്തിയത് ഗുരുതര വീഴ്ചകൾ. കഴക്കൂട്ടത്തെ സർക്കാർ മരുന്നു ഗോഡൗണിൽ തീപിടിത്തമുണ്ടായ സാഹചര്യത്തിലായിരുന്നു പരിശോധന. മിക്കയിടത്തും തീകെടുത്താൻ പ്രാഥമിക സംവിധാനങ്ങൾ മാത്രമേ ഉള്ളൂവെന്നു കണ്ടെത്തി. കാലപ്പഴക്കം ചെന്ന കെട്ടിടങ്ങളിലാണു പലതും പ്രവർത്തിക്കുന്നത്. ഇവ പുതിയ കെട്ടിടങ്ങളിലേക്കു മാറ്റാൻ സേന നിർദേശിച്ചു. ∙ തിരുവനന്തപുരം: ജനറൽ ആശുപത്രിക്കു സമീപത്തെ മരുന്നു ഗോഡൗണിന് അഗ്നിരക്ഷാസേനയുടെ എതിർപ്പില്ലാ രേഖ ഇല്ല. തീപിടുത്തം ഉണ്ടായാൽ കെടുത്താൻ ഫയർ എക്സ്റ്റിങ്ഗ്യൂഷർ മാത്രമാണുള്ളത്.
Results 1-10 of 20
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.