Activate your premium subscription today
Saturday, Apr 19, 2025
തിരുവനന്തപുരം ∙ കെ.കെ. രാഗേഷിനെ പുകഴ്ത്തിയ ദിവ്യ എസ്. അയ്യർക്ക് ഔചിത്യമില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം.സുധീരൻ. ഔചിത്യം എന്നത് പ്രധാന കാര്യമാണ്. അത് ഭരണകർത്താക്കൾക്കും ഉദ്യോഗസ്ഥർക്കുമെല്ലാം വേണ്ട മിനിമം യോഗ്യതയാണ്.
പാലക്കാട് ∙ താൻ പാർട്ടിയുടെ കുരയ്ക്കുന്ന പട്ടി തന്നെയാണെന്ന് മുതിർന്ന സിപിഎം നേതാവ് എ.കെ.ബാലൻ. കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ വിമർശനത്തിനാണ് ബാലന്റെ മറുപടി. ഈ പ്രയോഗം ഒരിക്കൽ സ്റ്റീഫൻ ജ്യോതിർമയി ബസുവിനെതിരെ പറഞ്ഞതാണ്.
കൊച്ചി ∙ അഹമ്മദാബാദിൽ നടക്കുന്ന എഐസിസി സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മൂന്നു ലക്ഷം രൂപയുടെ ഷൂവാണ് ധരിച്ചതെന്ന സിപിഎം സൈബർ ഗ്രൂപ്പുകളിലെ പ്രചാരണത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ വീണ്ടും മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ പരാമർശം. പത്തനാപുരത്തെ ഗണേഷ്കുമാറിന്റെ വീട്ടിലേക്ക് ബിജെപി നടത്തിയ സമരത്തിനു പിന്നാലെയാണ് മന്ത്രി വീണ്ടും മറുപടി പറഞ്ഞത്. തൊപ്പി ഉണ്ടെന്ന് സമ്മതിച്ചല്ലോയെന്നും അതാണ് താൻ പറഞ്ഞതെന്നും ഗണേഷ് വ്യക്തമാക്കി.
തിരുവനന്തപുരം∙ മുതിർന്ന നേതാവ് കെ.ഇ.ഇസ്മായിലിനെ ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്യാനുള്ള സിപിഐ സംസ്ഥാന നിർവാഹകസമിതിയുടെ ശുപാർശ ഇന്നാരംഭിക്കുന്ന സംസ്ഥാന കൗൺസിൽ ചർച്ച ചെയ്യും. പാർട്ടിക്കുള്ളിൽ ഇക്കാര്യത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെങ്കിലും നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കാനാണു സാധ്യത.
മലപ്പുറം ∙ ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രത്യേക സംക്ഷിപ്ത പുതുക്കൽ നടത്തി നിലമ്പൂരിലെ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. 2,28,512 വോട്ടർമാരാണ് കരട് പട്ടികയിലുള്ളത്. ഇതിൽ 1,11,692 പുരുഷൻമാരും 1,16,813 സ്ത്രീകളും 7 ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ളവരുമുണ്ട്. പട്ടികയിൽ 1455 പേർ 85 വയസ്സിനു മുകളിലുള്ള മുതിർന്ന പൗരൻമാരും 2321 ഭിന്നശേഷി വിഭാഗത്തിൽപെടുന്നവരുമാണ്. 4155 പേരാണ് പുതിയ യുവവോട്ടർമാർ.
ആലപ്പുഴ ∙ എഐസിസി സെക്രട്ടറി പങ്കെടുത്ത കോൺഗ്രസ് നിയമസഭാ മണ്ഡലം ജനറൽ ബോഡി യോഗത്തിൽ നിന്നു വിട്ടു നിന്ന 5 മണ്ഡലം പ്രസിഡന്റുമാർക്കെതിരെ അച്ചടക്കനടപടി. ഇവർ പ്രസിഡന്റായുള്ള മണ്ഡലം കമ്മിറ്റികൾ ഡിസിസി പിരിച്ചുവിട്ടു. കായംകുളം നിയമസഭാ മണ്ഡലത്തിലെ ചെട്ടികുളങ്ങര, പത്തിയൂർ, പത്തിയൂർ വെസ്റ്റ്, കണ്ടല്ലൂർ നോർത്ത് മാവേലിക്കര നിയമസഭാ മണ്ഡലത്തിലെ പാലമേൽ വെസ്റ്റ് മണ്ഡലം കമ്മിറ്റികളാണു പിരിച്ചുവിട്ടത്.
തിരുവനന്തപുരം ∙ സിപിഐ സമ്മേളനകാലത്തേക്കു കടന്നതോടെ ഭാരവാഹിത്വത്തിലേക്കു പരമാവധി മത്സരം ഒഴിവാക്കാനുള്ള നീക്കവുമായി സംസ്ഥാന നേതൃത്വം. ഔദ്യോഗിക പാനലിനെതിരെ മത്സരം പാടില്ലെന്ന നിര്‍ദേശമാണ് താഴേത്തട്ടിലേക്കു നല്‍കിയിരിക്കുന്നത്.
ഇന്നലെ സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി തിരുവനന്തപുരത്ത് എകെജി സെന്ററിൽ എത്തിയപ്പോൾ ചർച്ചയായത് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ അസാന്നിധ്യം. ഇതോടെ സംസ്ഥാന സെക്രട്ടറി എവിടെയെന്ന അന്വേഷണം മുറുകി. എം.എ.ബേബിയുടെ സിപിഎം ജനറല്‍ സെക്രട്ടറി പദവിയില്‍ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് അതൃപ്തിയെന്ന വാർത്തയും പരന്നു.
∙ടി.പി.രാമകൃഷ്ണൻ: സിഐടിയു സംസ്ഥാന പ്രസിഡന്റും എൽഡിഎഫ് കൺവീനറുമാണ്. സിപിഎം മുൻ കോഴിക്കോട് ജില്ലാ സെക്രട്ടറി. 2015 മുതൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം. കോഴിക്കോട് പേരാമ്പ്രയിൽ നിന്നുള്ള നിയമസഭാംഗം. ഒന്നാം പിണറായി സർക്കാരിൽ എക്സൈസ് മന്ത്രി.
Results 1-10 of 347
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.