Activate your premium subscription today
Saturday, Apr 19, 2025
പാലക്കാട് ∙ കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ നടന്ന വെടിക്കെട്ട് അപകടത്തിൽ ഏഴു പേർക്ക് പരുക്ക്. ഇന്നലെ രാത്രി 9.45 ഓടെയായിരുന്നു അപകടം. വെടിക്കെട്ട് അവസാന ലാപ്പിൽ എത്തിയപ്പോൾ ഓലപ്പടക്കത്തില്നിന്ന് തീപൊരി ചിതറുകയായിരുന്നു.
ഒറ്റപ്പാലം∙ അമ്പലപ്പാറയിൽ ഗൃഹനാഥനെ വെട്ടേറ്റ് മരിച്ചു. കണ്ണമംഗലം സ്വദേശി രാമദാസ് (54) ആണ് കൊല്ലപ്പെട്ടത്. രാമദാസിനെ ആക്രമിച്ച ബന്ധുവിനെ ഒറ്റപ്പാലം പൊലീസ് കസ്റ്റഡിയിലെടുത്തു. ബന്ധുവിന്റെ വീട്ടിൽ വച്ചായിരുന്നു ആക്രമണം. ഇരുകാലുകൾക്കും വെട്ടേറ്റ നിലയിൽ കണ്ടെത്തിയ രാമദാസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നു പൊലീസ് അറിയിച്ചു.
പാലക്കാട് ∙ താൻ പാർട്ടിയുടെ കുരയ്ക്കുന്ന പട്ടി തന്നെയാണെന്ന് മുതിർന്ന സിപിഎം നേതാവ് എ.കെ.ബാലൻ. കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ വിമർശനത്തിനാണ് ബാലന്റെ മറുപടി. ഈ പ്രയോഗം ഒരിക്കൽ സ്റ്റീഫൻ ജ്യോതിർമയി ബസുവിനെതിരെ പറഞ്ഞതാണ്.
ലക്കിടി ∙ മധ്യവേനലവധിക്കാലത്ത് പറഞ്ഞും പ്രകടിപ്പിച്ചുമുള്ള കഥപറച്ചിലിന്റെ ജൈവിക ശക്തിയെ ഊട്ടിയുറപ്പിച്ചു നടന്ന കഥായനം ക്യാപ് കുട്ടികൾക്കു വേറിട്ടക്കാഴ്ചയായി. കഥകളും പാട്ടുകളും പപ്പറ്റുകളും നിറഞ്ഞ മായാലോക യാത്രയുടെ സന്തോഷമായിരുന്നു ലക്കിടി ശ്രീശങ്കരാ ഓറിയന്റ്ൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഏകദിന
ഷൊർണൂർ ∙ റെയിൽവേ സ്റ്റേഷനിൽ നിന്നു ഷൊർണൂർ ബസ് സ്റ്റാൻഡിലേക്ക് എളുപ്പത്തിലെത്താൻ റെയിൽവേ നിർമിക്കുന്ന ലിങ്ക് റോഡിന്റെ നിർമാണം പുനരാരംഭിച്ചു. റെയിൽവേ സ്റ്റേഷന്റെ മുന്നിൽ നിന്ന് ആരംഭിക്കുന്ന റോഡ് മാരിയമ്മൻ ക്ഷേത്ര റോഡിനു മുന്നിലെത്തിയാണ് അവസാനിക്കുന്നത്. പൂട്ടുകട്ടകൾ വിരിച്ചാണു റോഡിന്റെ നവീകരണം. 400
മുതലമട ∙ പുള്ളിമാൻ കൂട്ടവും കാട്ടുപോത്തുമെല്ലാം കാഴ്ചവിരുന്നൊരുക്കുന്ന പറമ്പിക്കുളം കാടകം കാണാൻ സഞ്ചാരികളുടെ തിരക്കേറുന്നു. മധ്യവേനലവധി ആരംഭിച്ചതു മുതൽ രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നുമായി ഒട്ടേറെ പേർ എത്തുന്നുണ്ട്. പറമ്പിക്കുളം കാടിന്റെ വശ്യത രാജ്യത്തെ മറ്റു കടുവ സങ്കേതങ്ങളിൽ നിന്നു
ചെർപ്പുളശ്ശേരി ∙ റോഡരികിലുള്ള ഹോട്ടലിനു മുന്നിലിരുന്ന് ചായ കുടിക്കുന്നതിനിടെ നിയന്ത്രണംവിട്ട പിക്കപ് ലോറി പാഞ്ഞുകയറി ബിഫാം വിദ്യാർഥി മരിച്ചു. മലപ്പുറം തിരൂർ വകയിൽ അബ്ദുൽ റഹൂഫിന്റെയും താഹിറയുടെയും മകൻ തഹ്സിൽ (20) ആണു മരിച്ചത്. കൂടെയുണ്ടായിരുന്ന മൂന്നു സഹപാഠികൾക്കും കർണാടക സ്വദേശിയായ ലോറി
മണ്ണാർക്കാട്∙ മഴക്കാലം അടുക്കുന്നതോടെ കുമരംപുത്തൂർ പഞ്ചായത്തിലെ വെള്ളപ്പാടം തരിശ് നിവാസികളുടെ നെഞ്ചിടിപ്പു കൂടുകയാണ്. കുന്തിപ്പുഴയിൽ ജലനിരപ്പ് ഉയർന്നാൽ പുഴ ഒഴുകുക ഇവരുടെ വീടുകൾക്കുള്ളിലൂടെയാണ്. തരിശ് ഭാഗത്തു സംരക്ഷണഭിത്തി നിർമിക്കണമെന്ന പ്രദേശത്തുകാരുടെ ആവശ്യത്തിന് പതിറ്റാണ്ടിന്റെ പഴക്കമുണ്ട്.
പട്ടാമ്പി ∙ ‘കളിമാക്കളുടെ കളിവട്ടം ചുവട് 2025’ മെഗാ ചവിട്ടുകളിയിലൂടെ മുതുതല കുടുബശ്രീ ചുവടുവച്ച് കയറിയത് ടാലന്റ് റെക്കോർഡ് ബുക്കിലേക്ക് . 60 കളങ്ങളിലായി 1043 വനിതകളെ ചവിട്ടുകളിയിൽ അണിനിരത്തിയാണ് കൂടുതൽ പേർ പങ്കെടുത്ത ചവിട്ടുകളി റിക്കോർഡ് നേട്ടം മുതുതല പഞ്ചായത്ത് കുടുംബശ്രി നേടിയെടുത്തത്.
ഫിസിയോതെറപ്പിസെന്റർ ഉദ്ഘാടനം വാണിയംകുളം ∙ പാലിയേറ്റീവ് ആൻഡ് റീഹാബിലിറ്റേഷൻ സെന്റർ വാണിയംകുളത്ത് ആരംഭിക്കുന്ന ഫിസിയോതെറപ്പി സെന്ററിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 3.30നു മന്ത്രി എം.ബി.രാജേഷ് നിർവഹിക്കും. വാണിയംകുളം വല്ലപ്പുഴ റോഡിൽ മുരുകൻ കോവിലിനു സമീപമാണു സെന്റർ. കിടപ്പുരോഗികൾക്ക് സൗജന്യമായി ചികിത്സ
Results 1-10 of 10000
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.