Activate your premium subscription today
തിരുവനന്തപുരം∙ സിനിമാരംഗത്തേക്ക് കടന്നുവരുന്ന സ്ത്രീകള്‍ക്ക് അന്തസോടെ അവരുടെ പ്രതിഭ തെളിയിക്കാനുള്ള അവസരം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 29-ാമത് രാജ്യാന്തര ചലച്ചിത്ര മേള (ഐഎഫ്എഫ്കെ) നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്. ലോകത്തെ തന്നെ ഏറ്റവും മികച്ച രാഷ്ട്രീയ ഉള്ളടക്കമുള്ള മേളയായി ഐഎഫ്എഫ്കെ മാറുന്നുവെന്നത് ഏറെ സന്തോഷകരമാണ്. കോര്‍പ്പറേറ്റ് താല്പര്യങ്ങള്ക്കനുസരിച്ച് സിനിമകള്‍ തയാറാക്കേണ്ടിവരുന്നുവെന്ന വിഷയം ഗൗരവത്തോടെ കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊച്ചി∙ വഞ്ചിയൂരില്‍ സിപിഎം ഏരിയാ സമ്മേളനത്തിനു വഴിയടച്ചു വേദി കെട്ടിയ സംഭവത്തില്‍ കടുത്ത നടപടിക്ക് ഹൈക്കോടതി. ഡിജിപി വിശദീകരണം നൽകണമെന്നും വേദിയിൽ ഉണ്ടായിരുന്നവർ ആരൊക്കെ, പ്രസംഗിച്ചത് ആരൊക്കെ തുടങ്ങിയ കാര്യങ്ങൾ ലഭ്യമാക്കണമെന്നും കോടതി അറിയിച്ചു.
തിരുവനന്തപുരം ∙ സർക്കാർ ഓഫിസുകളെ കടലാസുരഹിതമാക്കാൻ നാഷനൽ ഇൻഫർമാറ്റിക്സ് സെന്റർ അവതരിപ്പിച്ച ‘ഇ ഓഫിസ്’ സോഫ്റ്റ്വെയറിനു പകരം ഇൻഫർമേഷൻ കേരള മിഷൻ (ഐകെഎം) ‘കെ സ്യൂട്ട്’ എന്ന പുതിയ സോഫ്റ്റ്വെയർ വികസിപ്പിച്ചു. ഫയൽനീക്കത്തിന്റെ വേഗം കൂട്ടുന്ന ഇതു വിജയകരമായി പരീക്ഷിച്ചു. ഈ മാസമൊടുവിൽ ലോഞ്ച് ചെയ്യും.
തിരുവനന്തപുരം / പാലക്കാട് ∙ 250 തദ്ദേശ സ്ഥാപനങ്ങളിൽ നിർണായക ശക്തിയാകാനുള്ള രൂപരേഖ ബിജെപി കോർ കമ്മിറ്റി തയാറാക്കി. നിയമസഭാ തിരഞ്ഞെടുപ്പിന് എ, ബി, സി കാറ്റഗറി നിശ്ചയിക്കുന്ന രീതിയിൽ, തദ്ദേശ തിരഞ്ഞെടുപ്പിൽ തദ്ദേശ സ്ഥാപനങ്ങളെയും വാർഡുകളെയും പല വിഭാഗങ്ങളായി തിരിക്കും.
തിരുവനന്തപുരം∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിയിൽനിന്നു സംസ്ഥാന സർക്കാരിനു വരുമാന വിഹിതം ലഭിക്കുന്നതിനാൽ കേന്ദ്രത്തിനും വരുമാന വിഹിതത്തിന് അർഹതയുണ്ടെന്ന വിചിത്ര വാദമുന്നയിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ.
തിരുവനന്തപുരം∙ നെയ്യാറ്റിൻകരയിൽ നടക്കുന്ന തിരുവനന്തപുരം റവന്യൂ ജില്ലാ കലോത്സവത്തിൽ സംഘർഷം. പെൺകുട്ടികളുടെ സംഘ നൃത്തത്തിന്റെ വിധി നിർണയത്തിന് എതിരെയാണ് പ്രതിഷേധം ഉയർന്നത്. ഇന്ന് പുലർച്ചെ 4 മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. വഴുതക്കാട് കാർമൽ സ്കൂളിനായിരുന്നു ഒന്നാം സ്ഥാനം. ഇതിനെതിരെ കോട്ടൺഹിൽ സ്കൂളിലെ അധ്യാപകരും വിദ്യാർഥികളുമാണ് പ്രതിഷേധിച്ചത്.
കേരളത്തിലെ ആദിവാസി മേഖലകളെ മുഴുവന്‍ ഡിജിറ്റലൈസ് ചെയ്യാന്‍ പദ്ധതിയുമായി കെഫോണ്‍. കണക്ടിങ്ങ് ദി അണ് കണക്റ്റഡ് എന്ന പേരില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടമായി തിരുവനന്തപുരം കോട്ടൂരിലെ ചോനംപാറ, വാലിപ്പാറ ആദിവാസി മേഖലകളില്‍ 103 വീടുകള്‍ക്ക് കെഫോണ്‍ കണക്ഷന് നല്‍കിക്കഴിഞ്ഞു. വിവിധ കമ്പനികളുടെയും
തിരുവനന്തപുരം∙ ബാലറ്റ് പേപ്പറിലുടെ വോട്ടെടുപ്പ് നടന്നില്ലെങ്കിൽ ഒരിടത്തും നമ്മൾ മത്സരിച്ചിട്ടു കാര്യമില്ലെന്ന അവസ്ഥയിലേക്ക് എത്തുകയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും മഹാരാഷ്ട്രയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയുമായ രമേശ് ചെന്നിത്തല. മഹാരാഷ്ട്രയിൽ ഇവിഎം മെഷീനും പ്രതിപക്ഷവുമായാണ് പോരാട്ടം
തിരുവനന്തപുരം∙ തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ സർവീസ് നവംബർ 23 മുതൽ തുടങ്ങും. ചൊവ്വ, ശനി ദിവസങ്ങളിൽ രാവിലെ 7:15നു പുറപ്പെട്ട് 8:05നു കൊച്ചിയിലെത്തും. കൊച്ചിയിൽ നിന്നു തിങ്കൾ, വെള്ളി ദിവസങ്ങളിൽ രാത്രി 11 മണിക്ക് പുറപ്പെട്ടു 11:50നു
തിരുവനന്തപുരം ∙ സംസ്ഥാനത്തെ സീപ്ലെയ്ൻ സർവീസുകളുടെ ഹബ്ബുകളായി 4 വിമാനത്താവളങ്ങൾ മാറും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളായിരിക്കും അതതു മേഖലകളിലെ സീപ്ലെയ്ൻ സർവീസുകളുടെ പ്രധാന നിയന്ത്രണ കേന്ദ്രം. വിമാനത്താവളങ്ങളിൽ നിന്നു വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും തിരിച്ചും സഞ്ചാരികളെ
Results 1-10 of 1495