Activate your premium subscription today
Monday, Apr 21, 2025
ഹൈദരാബാദ് ∙ അനധികൃത സ്വത്ത് സമ്പാദന കേസിൽ ആന്ധ്രാ പ്രദേശ് മുൻ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിക്കും ഡാൽമിയ സിമന്റ്സിനും തിരിച്ചടി. 793 കോടി വരുന്ന സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു. 2011ൽ റജിസ്റ്റർ ചെയ്ത കേസിലാണ് 14 വർഷത്തിനു ശേഷം ഇ.ഡി നടപടി.
ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെ ഭാര്യ അന്ന ലെഷ്നേവ തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തിലെത്തി തല മുണ്ഡനം ചെയ്തു. അപകടത്തിൽനിന്നു മകൻ രക്ഷപ്പെട്ടതിനു പിന്നാലെയാണ് തല മുണ്ഡനത്തിനായി അന്ന തിരുപ്പതിയിൽ എത്തിയത്. തല മുണ്ഡനം ചെയ്ത അന്നയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പവൻ കല്യാണിന്റെ ജനസേന പാർട്ടിയും ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ അന്നയുടെ ചിത്രങ്ങൾ പങ്കുവച്ചിരുന്നു.
വിശാഖപട്ടണം∙ അനകപ്പള്ളെ ജില്ലയിലെ കൈലാസപട്ടണത്തിൽ പടക്ക നിർമാണ യൂണിറ്റിലുണ്ടായ സ്ഫോടനത്തിൽ 8 പേർ മരിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് സ്ഫോടനം ഉണ്ടായത്. അപകടത്തിൽ 4 പേർക്ക് പരുക്കേറ്റിട്ടുണ്ട്.
ന്യൂഡൽഹി ∙ ആണവ അന്തർവാഹിനികൾക്കും യുദ്ധക്കപ്പലുകൾക്കുമായി ആന്ധ്രപ്രദേശ് തീരത്തു പുതിയ നേവൽ ബേസ് നിർമിക്കുന്നു. വിശാഖപട്ടണത്തെ ഈസ്റ്റേൺ നേവൽ കമാൻഡിന് 50 കിലോമീറ്റർ അകലെ റാംമ്പിള്ളിയിലാണു പുതിയ കേന്ദ്രം വരുന്നത്. പ്രൊജക്ട് വർഷ എന്ന പദ്ധതിയുടെ കമ്മിഷനിങ് അടുത്ത വർഷം നടന്നേക്കും.
അമരാവതി∙ നടി സൗന്ദര്യയുടെ മരണം കൊലപാതകമാണെന്ന് 21 വർഷങ്ങൾക്കുശേഷം പൊലീസിൽ പരാതി. സ്വത്തു തർക്കവുമായി ബന്ധപ്പെട്ട് സൗന്ദര്യയെ കൊലപ്പെടുത്തിയതാണെന്നാണ് ആന്ധ്രാപ്രദേശിലെ ഖമാം ജില്ലയിലെ പൊലീസ് സ്റ്റേഷനിൽ ചിറ്റിമല്ലു എന്നയാൾ നൽകിയ പരാതിയിൽ പറയുന്നത്. തെലുങ്കു നടൻ മോഹൻബാബുവാണ് കൊലപാതകത്തിനു പിന്നിലെന്നും ആരോപിക്കുന്നു. അതേസമയം, സൗന്ദര്യയുടെ ഭർത്താവ് ജി.എസ്. രഘു ആരോപണങ്ങൾ വ്യാജമാണെന്ന് കാട്ടി രംഗത്തെത്തിയിട്ടുണ്ട്.
അമരാവതി∙ രണ്ടിൽ കൂടുതൽ കുട്ടികളുണ്ടാകുന്നത് പ്രോത്സാഹിപ്പിക്കാൻ വിവിധ പദ്ധതികൾ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ആസൂത്രണം ചെയ്യുന്നതിനിടെ, പുതിയ പ്രഖ്യാപനവുമായി ടിഡിപി എംപി. മുന്നാമതും കുഞ്ഞിന് ജന്മം നൽകുന്ന സ്ത്രീകൾക്ക് 50,000 രൂപ നൽകുമെന്നാണ് വിജയനഗരത്തിൽനിന്നുള്ള ടിഡിപി എംപി കാലിസെറ്റി അപ്പള നായിഡുവിന്റെ പ്രഖ്യാപനം. ഈ തുക തന്റെ ശമ്പളത്തിൽനിന്ന് എടുക്കാമെന്നും അദ്ദേഹം പറഞ്ഞു.
കമ്പം (ആന്ധ്രപ്രദേശ്) ∙ദുർവൃത്തി സഹിക്കാനാവാതെ വന്നതിനെ തുടർന്ന് അമ്മ മകനെ കൊന്ന് 5 കഷണങ്ങളാക്കി. ആന്ധ്രയിലെ പ്രകാശം ജില്ലയിലാണ് സംഭവം. തന്റെ സഹോദരിമാരെയും മറ്റു ബന്ധുക്കളെയും ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച മകൻ കെ.ശ്യാം പ്രസാദിനെ (35) ബന്ധുക്കളുടെ സഹായത്തോടെയാണ് കെ.ലക്ഷ്മീദേവി (57) കോടാലി ഉപയോഗിച്ചു കൊലപ്പെടുത്തിയെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം 5 കഷണങ്ങളാക്കി 3 ചാക്കുകളിൽ നിറച്ച് കമ്പം ഗ്രാമത്തിലെ നക്കലഗണ്ടി കനാലിൽ ഉപേക്ഷിച്ച ശേഷം നാടുവിട്ടു. ലക്ഷ്മീദേവിക്കായി പൊലീസ് തിരച്ചിൽ തുടരുന്നു.
അമരാവതി ∙ വാട്സാപ്പിലൂടെ സർക്കാർ സേവനങ്ങൾ നൽകുന്ന പദ്ധതിക്ക് ആന്ധ്രപ്രദേശിൽ ഇന്നു തുടക്കം. 161 സേവനങ്ങളാണ് ഇതിലൂടെ നൽകുന്നത്. ആദ്യഘട്ടത്തിൽ ഊർജം, ട്രാൻസ്പോർട്ട്, റവന്യു, ദുരിതാശ്വാസനിധി, മുനിസിപ്പാലിറ്റി എന്നീ വകുപ്പുകൾ ഉൾപ്പെടും. വാട്സാപ് വഴി സേവനം നൽകുന്നതിനായി കഴിഞ്ഞ ഒക്ടോബറിൽ വാട്സാപ് ഉടമകളായ മെറ്റയുമായി സംസ്ഥാനം കരാർ ഒപ്പുവച്ചിരുന്നു. സേവനം തേടുന്നവരുടെ വ്യക്തിവിവരങ്ങൾ സൈബർ തട്ടിപ്പുകാരുടെ പക്കൽ എത്താതിരിക്കാൻ സൈബർസുരക്ഷ ശക്തമാക്കണമെന്നു മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നിർദേശം നൽകി.
പഴയ ഒരു യാത്ര ഓർത്തെടുത്ത് എഴുതുക എന്നാൽ വീണ്ടും ആ യാത്ര ഒരിക്കൽ കൂടി നടത്തുന്നതു പോലെത്തന്നെയാണ്. പെട്ടെന്നു മനസ്സിലേക്ക് വരിക അന്നത്തെ ഏറ്റവും സുന്ദരമായ കാഴ്ചകളും മനസ്സിൽ തട്ടിയ നിമിഷങ്ങളും മാത്രമായിരിക്കും. മറ്റു വിവരങ്ങൾ പ്രത്യേകിച്ച് തീയതി, സമയം എന്നിവ ഓർത്തെടുക്കുന്നത് ഒരു എഐ ഇമേജ്
ന്യൂഡൽഹി ∙ 4 വർഷത്തിനുള്ളിൽ ശ്രീഹരിക്കോട്ടയിൽ ഐഎസ്ആർഒയ്ക്ക് മൂന്നാം ലോഞ്ച് പാഡ് (വിക്ഷേപണത്തറ) വരുന്നു. 3,985 കോടി രൂപയുടെ പദ്ധതിക്കു കേന്ദ്രമന്ത്രിസഭായോഗം അനുമതി നൽകി. സതീഷ് ധവാൻ സ്പേസ് സെന്ററിൽ തന്നെയാണു പുതിയ വിക്ഷേപണത്തറ സജ്ജമാവുക. ഐഎസ്ആർഒയുടെ അടുത്ത തലമുറ റോക്കറ്റുകൾ വിക്ഷേപിക്കുന്നതിന് പുതിയ ലോഞ്ച് പാഡ് ഉപയോഗിക്കും. എൻജിഎൽവിക്കു (നെക്സ്റ്റ്–ജെൻ ലോഞ്ച് വെഹിക്കിൾ) പുറമേ എൽവിഎം3 റോക്കറ്റുകളും വിക്ഷേപിക്കാൻ കഴിയും.
Results 1-10 of 337
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.