ADVERTISEMENT

കമ്പം (ആന്ധ്രപ്രദേശ്) ∙ദുർവൃത്തി സഹിക്കാനാവാതെ വന്നതിനെ തുടർന്ന് അമ്മ മകനെ കൊന്ന് 5 കഷണങ്ങളാക്കി. ആന്ധ്രയിലെ പ്രകാശം ജില്ലയിലാണ് സംഭവം. തന്റെ സഹോദരിമാരെയും മറ്റു ബന്ധുക്കളെയും ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച മകൻ കെ.ശ്യാം പ്രസാദിനെ (35) ബന്ധുക്കളുടെ സഹായത്തോടെയാണ് കെ.ലക്ഷ്മീദേവി (57) കോടാലി ഉപയോഗിച്ചു കൊലപ്പെടുത്തിയെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം 5 കഷണങ്ങളാക്കി 3 ചാക്കുകളിൽ നിറച്ച് കമ്പം ഗ്രാമത്തിലെ നക്കലഗണ്ടി കനാലിൽ ഉപേക്ഷിച്ച ശേഷം നാടുവിട്ടു. ലക്ഷ്മീദേവിക്കായി പൊലീസ് തിരച്ചിൽ തുടരുന്നു.

English Summary:

Andhra Pradesh Murder:Mother chops son’s body into 5 pieces in Andhra Pradesh, dumps body in canal

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com