Activate your premium subscription today
Wednesday, Mar 26, 2025
ഏറ്റവും മികച്ച അറൈവല്‍ സൗകര്യങ്ങളുള്ള വിമാനത്താവളത്തിനുള്ള രാജ്യാന്തര പുരസ്ക്കാരം സ്വന്തമാക്കി ബെംഗളൂരു കെംപഗൗഡ വിമാനത്താവളം. എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍സിന്റെ (എസിഐ) എയര്‍പോര്‍ട്ട് സര്‍വീസ് ക്വാളിറ്റി (ASQ) പുരസ്ക്കാരം തുടര്‍ച്ചയായി മൂന്നാം തവണയാണ് ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തെ
ബത്തേരി∙ ബെംഗളൂരുവിൽ പഠിക്കാനെത്തിയ ടാൻസാനിയൻ പൗരൻ കേരളത്തിലേക്കുള്ള ലഹരിക്കടത്തിന്റെ കേന്ദ്രമായി മാറിയത് ചുരുങ്ങിയ കാലം കൊണ്ട്. കേരളത്തിലേക്കു ലക്ഷങ്ങളുടെ ലഹരിമരുന്നു കടത്തിയ ടാൻസാനിയ പൗരൻ പ്രിൻസ് സാംസണെ പിടികൂടിയതോടെ ലഹരിക്കടത്തിന്റെ ചങ്ങല പൊട്ടിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണു പൊലീസ്.
സുഖകരവും മിതമായതുമായ കാലാവസ്ഥയ്ക്ക് പേരുകേട്ട നഗരമായ ബെംഗളൂരു ഈ വർഷം അത്ര ‘കൂളാ’കില്ലെന്ന് മുന്നറിയിപ്പ്. നിലവിൽ ഡൽഹിയിലെ പകൽസമയത്തെ ചൂടിനെപ്പോലും മറികടക്കുന്ന താപനില വർധനവാണ് അനുഭവപ്പെടുന്നത്. ഡൽഹിയേക്കാൾ ഏകദേശം 9 ഡിഗ്രി താപനില ഉയർന്നു. ഫെബ്രുവരിയിൽ 35.9 ഡിഗ്രിക്കു മുകളിലായിരുന്നു ബെംഗളൂരുവിലെ
ചാമരാജനഗർ ∙ ഗുണ്ടൽപേട്ടിലെ ബന്ദിപ്പൂർ വനത്തിൽ മൂന്നംഗ കുടുംബത്തെ കാണാതായി. 2ന് വനമേഖലയ്ക്കു സമീപത്തെ റിസോർട്ടിൽ മുറിയെടുത്ത ബെംഗളൂരു സ്വദേശി നിഷാന്ത് (40), ഭാര്യ ചന്ദന (34), ഇവരുടെ 10 വയസ്സുള്ള മകൻ എന്നിവരെയാണു തിങ്കളാഴ്ച കാണാതായത്.
ബെംഗളൂരു ∙ കേരള ട്രെയിനുകളിൽ വിഷു ബുക്കിങ് ആരംഭിച്ചപ്പോൾ തന്നെ ടിക്കറ്റുകൾ വെയ്റ്റ് ലിസ്റ്റിലായി. വിഷു ഏപ്രിൽ 14ന് ആണെങ്കിലും 11, 12, 13 ദിവസങ്ങളിലാണ് തിരക്ക് കൂടുതൽ. കെഎസ്ആർ ബെംഗളൂരു–കന്യാകുമാരി, മൈസൂരു–തിരുവനന്തപുരം നോർത്ത്, യശ്വന്തപുര–കണ്ണൂർ (സേലം വഴി) എക്സ്പ്രസ് ട്രെയിനുകളിലെ ടിക്കറ്റുകളാണ് ആദ്യം തീർന്നത്.
കോഴിക്കോട്∙ കർണാടക ആർടിസിയും സ്വകാര്യ ബസുകളും പുത്തൻ എസി ബസുകളിറക്കി മലബാറിൽ നിന്ന് ബെംഗളൂരുവിലേക്ക് സർവീസ് നടത്തുമ്പോൾ ഓടിത്തുരുമ്പിച്ച ബസുകളുമായി കെഎസ്ആർടിസി. ബെംഗളൂരു– കോഴിക്കോട് റൂട്ടിൽ യാത്രക്കാരുടെ എണ്ണം അനുദിനം വർധിക്കുന്നത് കണക്കിലെടുത്താണ് സ്വകാര്യ ബസുകളും കർണാടകയും പുത്തൻ ബസുകൾ നിരത്തിലിറക്കുന്നത്. രാത്രി സർവീസ് നടത്തുന്ന എസി ബസുകളിലാണ് യാത്രക്കാർ കൂടുതൽ. ജോലിക്കും വിദ്യാഭ്യാസത്തിനുമായി പോകുന്നവർ വൈകിട്ട് കയറി പിറ്റേന്ന് രാവിലെ എത്തി ജോലി സ്ഥലങ്ങളിലേക്കും മറ്റും പോകാൻ സാധിക്കുന്ന തരത്തിലാണ് യാത്ര ക്രമീകരിക്കുന്നത്. ടിക്കറ്റ് നിരക്ക് അൽപം കൂടിയാലും യാത്രാ സൗകര്യമാണ് ആളുകൾ നോക്കുന്നത്.
തൃശൂർ ∙ ഇന്ത്യൻ സ്ട്രീറ്റ് പ്രിമിയർ ലീഗ് (ഐഎസ്പിഎൽ) ക്രിക്കറ്റ് ടീമുകളിൽ ഇത്തവണ 4 മലയാളികൾ. ആഷിഖ് അലി (കാസർകോട്), ഫിറാസ് മുഹമ്മദ് (കണ്ണൂർ), കെ.എൽ. മൻസൂർ, വിവേക് കെ.മോഹൻ (ഇരുവരും തൃശൂർ) എന്നിവരാണു താരലേലം വഴി മൂന്നു ടീമുകളിലെത്തിയത്. സ്ട്രീറ്റ് പ്രിമിയർ ലീഗിന്റെ രണ്ടാം സീസണ് റിപ്പബ്ലിക് ദിനത്തിൽ മുംബൈയിൽ തുടക്കമായി.
ബെംഗളൂരു ∙ പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ.കെ.എം.ചെറിയാൻ (82) അന്തരിച്ചു. ഇന്നലെ രാത്രി 11.50ന് ബെംഗളൂരുവിലെ മണിപ്പാൽ ആശുപത്രിയിലായിരുന്നു അന്ത്യം. ബെംഗളൂരുവിൽ സുഹൃത്തിന്റെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ബെംഗളൂരു∙ മലയാളി നഴ്സിങ് വിദ്യാർഥിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മണ്ണാർക്കാട് നെല്ലിപ്പുഴ ജിഎംഎൽപി സ്കൂൾ റോഡ് കക്കാടൻ വീട്ടിൽ സൈനുൽ ആബിദ് (24) ആണു മരിച്ചത്. ആനേക്കൽ സ്പൂർത്തി കോളജിലെ ബിഎസ്സി മൂന്നാം വർഷ വിദ്യാർഥിയാണ്. ഹൃദയ സ്തംഭനമാണ് മരണകാരണമെന്ന് കോളജ് അധികൃതർ അറിയിച്ചു. പിതാവ് അസീസ് നെല്ലിപ്പുഴ ഡിഎച്ച്എസ് സ്കൂൾ അധ്യാപകനാണ്. മാതാവ്: സജ്മ. സഹോദരങ്ങൾ: ആയിഷ സിബില, ഹിബ നസ്റിൻ.
ബെംഗളുരു∙ ബെംഗളുരു–തുമക്കുരു ദേശീയപാതയിൽ നെലമംഗലയിൽ കാറിനു മുകളിലേക്ക് കണ്ടെയ്നർ ലോറി മറിഞ്ഞ് ആറുപേർ മരിച്ചു. വ്യവസായിയായ വിജയനപുര സ്വദേശി ചന്ദ്രയാഗപ്പ, ഭാര്യ ഗൗരഭായ്, മക്കളായ ജോൺ, വിജയലക്ഷ്മി, ആര്യ, ദീക്ഷ എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെ പതിനൊന്നു മണിയോടെയായിരുന്നു അപകടം.
Results 1-10 of 273
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.