Activate your premium subscription today
ന്യൂഡൽഹി ∙ തമിഴ്നാട്ടിലെ തിരുനെൽവേലി അടക്കം രാജ്യത്തെ 18 ഇടങ്ങളിൽ കൂടി പുതിയ ആണവ നിലയങ്ങൾ സ്ഥാപിക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നു. ഇന്നലെ ഡൽഹിയിൽ നടന്ന ഊർജമന്ത്രിമാരുടെ യോഗത്തിൽ ഇതുസംബന്ധിച്ച അവതരണം കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റി നടത്തി. ആണവ നിലയം സ്ഥാപിക്കാൻ ഒരു ഘട്ടത്തിൽ താൽപര്യം അറിയിച്ച കേരളം ഈ പട്ടികയിലില്ല. കൂടുതൽ സ്ഥലങ്ങൾ കണ്ടെത്താൻ സംസ്ഥാനങ്ങളുടെ സഹകരണം കേന്ദ്രം തേടിയിട്ടുണ്ട്. ഗുജറാത്ത് (1), കർണാടക (3), ഒഡീഷ (4), തമിഴ്നാട് (3), ഛത്തീസ്ഗഡ് (4), ആന്ധ്രപ്രദേശ് (3) എന്നിവിടങ്ങളിലാണ് പുതിയ പ്ലാന്റുകൾക്കുള്ള സാധ്യത കേന്ദ്രം കാണുന്നത്.
ചെന്നൈ ∙ പരിസ്ഥിതി മലിനീകരണം തടയാൻ കൊടൈക്കനാലിൽ 12 മീറ്ററിൽ കൂടുതൽ നീളമുള്ള ഭാരവാഹനങ്ങൾക്കും പാസഞ്ചർ വാഹനങ്ങൾക്കും 18 മുതൽ നിരോധനം ഏർപ്പെടുത്തും. ചുരം മേഖലയുടെ കവാടം മുതൽ നിരോധനം ബാധകമാണ്. 45 സീറ്റ് വരെയുള്ള പാസഞ്ചർ – ടൂറിസ്റ്റ് ബസുകൾക്ക് നീളം 12 മീറ്ററിൽ താഴെയായതിനാൽ വിനോദസഞ്ചാരികളെ തീരുമാനം ബാധിക്കാനിടയില്ല. കൊടൈക്കനാൽ, ഊട്ടി എന്നിവിടങ്ങളിൽ ഏർപ്പെടുത്തിയ ഇ– പാസ് നിയന്ത്രണം തുടരുമെന്നും അധികൃതർ അറിയിച്ചു.
ചെന്നൈ∙ തെലുങ്കർക്കെതിരായ അപകീർത്തി പരാമർശത്തിൽ പൊലീസ് കേസെടുത്തതിനു പിന്നാലെ ഒളിവിൽ പോയ നടി കസ്തൂരി മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ. മധുര ബെഞ്ചിൽ സമർപ്പിച്ച ഹർജി ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് ഇന്നു പരിഗണിക്കും.
ചെന്നൈ∙ തെന്നിന്ത്യൻ നടൻ ഡൽഹി ഗണേഷ് (80) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഇന്നലെ രാത്രി 11.30ഓടെ ചെന്നൈയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്നു നടക്കും. ക്യാരക്ടർ വേഷങ്ങളിലൂടെ പതിറ്റാണ്ടുകളായി തെന്നിന്ത്യൻ സിനിമയിൽ നിറസാന്നിധ്യമായ സ്വഭാവനടനാണ് വിടവാങ്ങിയത്.
തിരുവനന്തപുരം∙ നാഗർകോവിലിൽ കേസ് നടത്തിപ്പ് സംബന്ധിച്ച തര്ക്കത്തെത്തുടര്ന്ന് അഭിഭാഷകനെ വെട്ടിക്കൊലപ്പെടുത്തി പെട്രോളൊഴിച്ചു കത്തിച്ച സംഭവത്തില് നാലു പേര് കൂടി പിടിയിലായതായി സൂചന. കേസില് അറസ്റ്റിലായ തിരുപ്പതിസാരം സ്വദേശി ഇശക്കിമുത്തുവിന്റെ (32) സുഹൃത്തുക്കളാണ് ഇവരെന്ന് പറയപ്പെടുന്നു. മൃതദേഹം
തിരുവനന്തപുരം∙ നാഗര്കോവിലില് അഭിഭാഷകനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചു. തക്കലയ്ക്കു സമീപം കുമാരപുരം ശരല്വിള സ്വദേശി ക്രിസ്റ്റഫര് ജോബി (50) എന്ന അഭിഭാഷകന്റെ മൃതദേഹമാണ് നാഗര്കോവിലിനു സമീപം ഭീമനഗരിയില് ഒരു കുളത്തിനു സമീപം കണ്ടെത്തിയത്. കത്തിച്ച നിലയില് കണ്ട മൃതദേഹത്തില് വെട്ടേറ്റ പാടുകളും ഉണ്ടായിരുന്നു.
ഈറോഡ് ∙ 40 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ 4.50 ലക്ഷം രൂപയ്ക്കു വിൽപന നടത്തിയ കേസിൽ മാതാവ് ഉൾപ്പെടെ 4 പേർ കൂടി അറസ്റ്റിൽ. നവജാത ശിശുവിനെ വാങ്ങിയ കന്യാകുമാരി തക്കലയിലെ ദമ്പതികളായ ജയചന്ദ്രൻ (46), ഭാര്യ അഖില റാണി (38), തെങ്കാശി ശങ്കരൻകോവിൽ സ്വദേശി ജയപാലൻ (40), കുട്ടിയുടെ മാതാവ് നിത്യയ (28) എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്.
ചെന്നൈ ∙ മോഷണക്കേസ് പ്രതിയെ പിടികൂടുന്നതിനുള്ള യാത്രയ്ക്കിടെ കാറിടിച്ച് 2 വനിതാ പൊലീസുകാർക്ക് ദാരുണാന്ത്യം. മാധവാരം മിൽക്ക് കോളനി പൊലീസ് സ്റ്റേഷനിലെ എസ്ഐ ജയശ്രീ (33), കോൺസ്റ്റബിൾ നിത്യ (27) എന്നിവരാണു കൊല്ലപ്പെട്ടത്. ചെന്നൈ–തിരുച്ചിറപ്പള്ളി ദേശീയ പാതയിൽ മേൽമറുവത്തൂരിനു സമീപമായിരുന്നു അപകടം.
ചെന്നൈ ∙ ഇരുചക്ര വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ ഫോട്ടോ എടുക്കാൻ ശ്രമിച്ച യുവാവ് വണ്ടല്ലൂർ–മിഞ്ചൂർ ഔട്ടർ റിങ് റോഡിൽ വാഹനം ഇടിച്ചു മരിച്ചു. ഗുഡുവാഞ്ചേരി സ്വദേശിയും കോളജ് വിദ്യാർഥിയുമായ വിക്കി (19)യാണു മരിച്ചത്. ഹെൽമറ്റ് ധരിക്കാതെ വാഹനം ഓടിച്ചുകൊണ്ട്, വിവിധ രീതിയിൽ ഫോട്ടോ എടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.
വിരുദുനഗറിൽ വനത്തിനുള്ളിലെ ക്ഷേത്രത്തിലെത്തിയവർ മിന്നൽ പ്രളയത്തിൽ കുടുങ്ങി. ദീപാവലി അവധിയെ തുടർന്ന് സ്ത്രീകൾ ഉൾപ്പെടെ 150ലധികം പേരാണ് രാക്കാച്ചി അമ്മൻ ക്ഷേത്രത്തിലെത്തിയത്
Results 1-10 of 2166