Activate your premium subscription today
വാഷിങ്ടൻ∙ ഗാസയിലെ ഇസ്രയേൽ ആക്രമണങ്ങൾക്കു ‘വംശഹത്യയുടെ സ്വഭാവസവിശേഷത’ ആണെന്ന് ഐക്യരാഷ്ട്ര സംഘടന. യുഎന്നിന്റെ പ്രത്യേക സമിതി തയാറാക്കിയ റിപ്പോർട്ടിലാണ് ഇസ്രയേലിനെ രൂക്ഷമായി കുറ്റപ്പെടുത്തുന്നത്. വൻതോതിൽ സാധാരണക്കാരുടെ മരണത്തെയും പട്ടിണിയെയും ആയുധമായി ഉപയോഗിക്കുന്നതും ഇതിൽ ഉൾപ്പെടുന്നുവെന്നും
ജറുസലം ∙ പുറംലോകവുമായി ബന്ധമറ്റ വടക്കൻ ഗാസയിൽ ഭക്ഷണവും വെള്ളവുമെത്തിക്കാനുള്ള ജീവകാരുണ്യ സംഘടനകളുടെ ശ്രമം തുടരുന്നതിനിടെ, ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസയിൽ ഒറ്റദിവസം 46 പലസ്തീൻകാർ കൊല്ലപ്പെട്ടു. കഴിഞ്ഞദിവസം കഫറ്റേരിയയിൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട 11 പേരും ഇതിൽ ഉൾപ്പെടുന്നു. ചൊവ്വാഴ്ച ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിലെ തെക്കൻ മേഖലയിൽ ബോംബാക്രമണങ്ങളിൽ 18 പേരും കൊല്ലപ്പെട്ടു.
ജറുസലം ∙ വടക്കൻ ഗാസയിൽ ശേഷിക്കുന്ന പലസ്തീൻകാരെയും ബലമായി ഒഴിപ്പിക്കാൻ ഇസ്രയേൽ സൈന്യം നടപടി തുടങ്ങി. വടക്കൻ ഗാസ ഇസ്രയേലിനോടു കൂട്ടിച്ചേർക്കാനാണു പദ്ധതിയുടെ ഭാഗമാണിത്. ട്രംപ് അധികാരമേൽക്കും മുൻപ് ഇതു പൂർത്തിയാക്കുമെന്നു റിപ്പോർട്ടുണ്ട്. ജബാലിയ, ബെയ്ത്ത് ഹനൂൻ മേഖലകളിൽ 70,000 പലസ്തീൻകാർ ശേഷിക്കുന്നുണ്ടെന്നാണ് യുഎൻ കണക്ക്. ഹനൂനിലെ അഭയകേന്ദ്രമായ സ്കൂളുകൾ വളഞ്ഞ സൈനികടാങ്കുകൾ പലസ്തീൻകാരോടു ഗാസ സിറ്റിയിലേക്ക് നീങ്ങാൻ ആവശ്യപ്പെട്ടു. മറ്റു സ്ഥലങ്ങളിൽ ഡ്രോണുകൾ വഴിയാണ് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെടുന്നത്.
ജറുസലം ∙ ഗാസ വെടിനിർത്തൽ ചർച്ചയുടെ മധ്യസ്ഥതയിൽ നിന്ന് പിന്മാറുന്നുവെന്ന് ഖത്തർ പ്രഖ്യാപിച്ചു. പലവട്ടം ചർച്ച പരാജയപ്പെട്ട സാഹചര്യത്തിലാണിത്. ദോഹയിലെ ഹമാസ് ഓഫിസ് അതിന്റെ ഉദ്ദേശ്യം നിറവേറ്റുന്നതിൽ പരാജയപ്പെട്ടെന്നും ഖത്തർ പറഞ്ഞു.
ദുബായ്∙ ദോഹയിലെ ഹമാസിന്റെ രാഷ്ട്രീയകാര്യ ഓഫിസ് അടച്ചുപൂട്ടാൻ യുഎസ് ആവശ്യപ്പെട്ടെന്ന റിപ്പോർട്ട് തള്ളി ഖത്തർ വിദേശകാര്യ മന്ത്രാലയം. ഖത്തർ ഈ വിവരം ഹമാസ് നേതാക്കളെ അറിയിച്ചിരുന്നെന്നായിരുന്നു രാജ്യാന്തര മാധ്യമങ്ങളിലെ റിപ്പോർട്ട്. എന്നാൽ യുഎസ് സമ്മർദത്തെ തുടർന്നല്ല ഓഫിസ് പൂട്ടാൻ നിർദേശിച്ചതെന്ന് ഖത്തർ വ്യക്തമാക്കി. നേതാക്കളോട് രാജ്യം വിടാൻ ഖത്തർ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഹമാസും അറിയിച്ചു. 2012 മുതൽ ഹമാസ് നേതാക്കൾക്ക് ഖത്തർ രാഷ്ട്രീയ അഭയം നൽകി വരുന്നുണ്ട്.
ജനീവ ∙ ഗാസയിലെ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരിൽ 70% പേരും സ്ത്രീകളും കുട്ടികളുമെന്ന് യുഎൻ മനുഷ്യാവകാശ ഏജൻസിയുടെ റിപ്പോർട്ട്. രാജ്യാന്തര മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനം നടക്കുന്നതിന്റെ വ്യക്തമായ സൂചനയാണിതെന്ന് യുഎൻ മനുഷ്യാവകാശ കമ്മിഷണർ വോൾക്കർ റ്റ്യുർക് ചൂണ്ടിക്കാട്ടി. ആദ്യ ആറുമാസത്തെ
കയ്റോ ∙ ഗാസയിലെ ബെയ്ത്ത് ലഹിയയിൽ ഇന്നലെ ഇസ്രയേൽ ആക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു. ഗാസയുടെ വടക്കൻ മേഖലകളിൽ ഉള്ളവർ ഒഴിഞ്ഞു പോകാൻ ആവശ്യപ്പെട്ട് ഇസ്രയേൽ വീണ്ടും അറിയിപ്പു നൽകി. ബെയ്ത്ത് ലഹിയയിൽ ബാക്കിയുള്ള താമസക്കാരും ഉടൻ ഒഴിയണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മധ്യ ഗാസയിൽനിന്നും ജബാലിയയിൽനിന്നും ആയുധങ്ങൾ കണ്ടെത്തിയെന്നു ഇസ്രയേൽ സൈന്യം അറിയിച്ചു.
ഗാസ ∙ വടക്കൻ ഗാസയിലെ ബെയ്ത് ലഹിയ പട്ടണത്തിലെ 2 വീടുകളിലും നുസീറത് അയാർഥി ക്യാംപിലെ ഒരു വീടിനു നേരെയും ഇസ്രയേൽ സേന നടത്തിയ ആക്രമണങ്ങളിൽ 12 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഒട്ടേറെ പേർക്കു പരുക്കേറ്റിട്ടുണ്ട്. ജബാലിയ, ബെയ്ത് ഹനൂൻ എന്നിവിടങ്ങളിൽ ഇസ്രയേൽ ടാങ്ക് ആക്രമണം ശക്തമാക്കി.
കയ്റോ / ജറുസലം ∙ ഗാസ മുനമ്പിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ടു. ഇതിൽ പകുതിയിലേറെ മരണവും ബെയ്ത്ത് ലാഹിയ, ജബാലിയ എന്നിവിടങ്ങളിലെ അഭയാർഥിക്യാംപുകളിലാണ്. ഖാൻ യൂനിസിൽ വ്യോമാക്രമണത്തിൽ 7 പേർ കൊല്ലപ്പെട്ടു. പോളിയോ വാക്സിനേഷൻ നടക്കുന്നതിനിടെ ഗാസയിലെ ക്ലിനിക്കിനുനേരെ ഇസ്രയേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 4 കുട്ടികൾ ഉൾപ്പെടെ 6 പേർക്കു പരുക്കേറ്റു. ഗാസയിൽ വാക്സിനേഷനു നേതൃത്വം നൽകുന്ന യുഎൻ ഏജൻസിയായ യുനിസെഫ് ആക്രമണത്തിൽ നടുക്കം രേഖപ്പെടുത്തി. വാക്സിനേഷനു വേണ്ടി രാവിലെ 6 മുതൽ വൈകിട്ടു 4 വരെ ആക്രമണം ഒഴിവാക്കുമെന്ന ധാരണ ലംഘിക്കപ്പെട്ടതായും ആരോപിച്ചു. എന്നാൽ, ഇസ്രയേൽ ഇതു നിഷേധിച്ചു.
ജറുസലം ∙ ലബനനിലും ഗാസയിലും ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ ഒറ്റദിവസം 107 പേർ കൊല്ലപ്പെട്ടു. ലെബനനിലെ ബാൽബെക് മേഖലയിലെ വിവിധ പട്ടണങ്ങളിലെ ബോംബാക്രമണങ്ങളിൽ 52 പേരാണു കൊല്ലപ്പെട്ടത്. റോമൻ സംസ്കൃതിയുടെ ശേഷിപ്പുകളുള്ളതിനാൽ ബാൽബെക് യുനെസ്കോ പൈതൃകപട്ടികയിലുള്ളതാണ്. ബെക്ക വാലിയിലെ 25 പട്ടണങ്ങൾക്കും ഗ്രാമങ്ങൾക്കും നേരെയുള്ള കനത്ത ബോംബാക്രമണമുണ്ടായി.
Results 1-10 of 543