Activate your premium subscription today
ലണ്ടൻ∙ യുകെ പ്രധാനമന്ത്രി കെയ്ർ സ്റ്റാമെർ നടത്തിയ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച അത്താഴ വിരുന്നിൽ സസ്യേതര ഭക്ഷണവും മദ്യവും ഉൾപ്പെടുത്തിയതിനെച്ചൊല്ലി വിവാദം. ബ്രിട്ടനിലെ പ്രമുഖ ഹിന്ദു വിഭാഗ നേതാക്കൾക്കും മുതിർന്ന രാഷ്ട്രീയക്കാർക്കും വേണ്ടിയായിരുന്നു പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 10,
ലണ്ടൻ ∙ ബ്രിട്ടിഷ് പ്രധാനമന്ത്രിയായതിന്റെ പഴയ ദീപാവലിയോർമ പങ്കിട്ട ഋഷി സുനക് ദീപാവലിത്തലേന്ന് പ്രതിപക്ഷ നേതൃപദവിയും ഒഴിഞ്ഞു.
ലേബർ സർക്കാരിന്റെ കന്നി ബജറ്റിന് കാതോർത്തിരിക്കുകയാണ് ബ്രിട്ടൻ. ബുധനാഴ്ചയാണ് കിയേർ സ്റ്റാമെറിന്റെ നേതൃത്വത്തിലുള്ള പുതിയ ലേബർ സർക്കാരിന്റെ ബജറ്റ്. തിരഞ്ഞെടുപ്പു വാഗ്ദാനം പാലിച്ച് ചാൻസിലർ റെയ്ച്ചൽ റീവ്സ് നികുതി വർധനകൾ ഒഴിവാക്കുമോ എന്നറിയാൻ കാത്തിരിക്കുകയാണ് ജനങ്ങൾ.
ലണ്ടൻ∙ ബ്രിട്ടനിലെ മന്ത്രിമാർ പാരിതോഷികങ്ങൾ സ്വീകരിച്ചാൽ കൃത്യമായ മൂല്യം വെളിപ്പെടുത്തണമെന്ന നിയമം ശക്തമാക്കാൻ ഒരുങ്ങി ലേബർ സർക്കാർ. ഇത് സംബന്ധിച്ച നിയമങ്ങളിൽ പരിഷ്ക്കരണം വരുത്തി നടപടികൾ ശക്തമാക്കാനാണ് ലേബർ സർക്കാരിന്റെ തീരുമാനം. തങ്ങളുടെ ഔദ്യോഗിക സർക്കാർ പദവിയുമായി ബന്ധപ്പെട്ട് ലഭിക്കുന്ന
യുകെയിലേക്ക് ഇംഗ്ലിഷ് ചാനൽ വഴിയുള്ള അനധികൃത കുടിയേറ്റത്തിൽ വർധന.
മോസ്കോ ∙ ചാരവൃത്തിയാരോപിച്ച് 6 ബ്രിട്ടിഷ് നയതന്ത്രജ്ഞരെ റഷ്യ പുറത്താക്കി. മോസ്കോയിലെ ബ്രിട്ടിഷ് എംബസിയിലെ രാഷ്ട്രീയവിഭാഗം ഉദ്യോഗസ്ഥരുടെ നയതന്ത്രപദവിയാണു റദ്ദാക്കിയത്. റഷ്യയ്ക്കെതിരെ ദീർഘദൂര മിസൈലുകൾ പ്രയോഗിക്കാൻ യുക്രെയ്നിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ജോ ബൈഡനും ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേർ സ്റ്റാമെറും തമ്മിലുള്ള ചർച്ച വാഷിങ്ടനിൽ ആരംഭിക്കുന്നതിനു മണിക്കൂറുകൾക്കു മുൻപാണു നടപടി.
ബ്രിട്ടനിൽ പ്രവൃത്തിദിനങ്ങൾ നാലായി ചുരുക്കാൻ ലേബർ സർക്കാർ. തൊഴിലാളികൾക്ക് കൂടുതല്‍ അവകാശങ്ങള്‍ ഉൾപ്പെടുന്ന നിയമങ്ങൾ ഒക്ടോബർ മുതൽ നിലവിൽ വരാൻ സാധ്യത.
ബര്‍ലിനില്‍ സൈനിക ബഹുമതികളോടെയായിരുന്നു സ്വീകരണം.
ഫിഫ ലോകകപ്പ് കഴിഞ്ഞാല്‍ ലോകത്തിലെ ഫുട്ബോള്‍ പ്രേമികളുടെ ശ്രദ്ധ ഏറ്റവുമധികം ആകര്‍ഷിക്കുന്ന ചാംപ്യന്‍ഷിപ്പാണ് നാലുവര്‍ഷം കൂടുമ്പോള്‍ നടക്കുന്ന യൂറോ കപ്പ്. യൂറോപ്പിലെ ഫുട്ബോള്‍ ചാംപ്യന്മാര് ആരാണ് എന്ന് തീരുമാനിക്കുന്ന ഈ ടൂര്‍ണമെന്റ് 2024ല്‍ ജര്‍മനിയിലാണ് നടന്നത്. ഇതിന്റെ കലാശ പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി സ്പെയിന് കിരീടമണിയുകയും ചെയ്തു. ഫൈനലിൽ പൊരുതി തോറ്റെങ്കിലും ഇംഗ്ലണ്ടിനും ആഘോഷിക്കുവാന്‍ ഏറെയുണ്ടായിരുന്നു. ലീഗ് ഘട്ടത്തില്‍ തങ്ങളുടെ ഗ്രൂപ്പില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ ഇംഗ്ലണ്ട്, പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്ലോവാക്കിയയെയും ക്വാര്‍ട്ടറില്‍ സ്വിറ്റ്സര്‍ലന്‍ഡിനെയും സെമിയില്‍ ഹോളണ്ടിനെയും പരാജയപ്പെടുത്തിയാണ് ഫൈനലില്‍ എത്തിയത്. ഇതിന് മുന്‍പ് 2020ലെ യൂറോ കപ്പിലും ഇംഗ്ലണ്ട് ഫൈനലില്‍ എത്തിയിരുന്നു. അന്ന് ഫൈനലില്‍ ഇംഗ്ലണ്ട് ഇറ്റലിയോട് പരാജയപ്പെട്ടതാവട്ടെ പെനല്‍റ്റി ഷൂട്ടൗട്ടിലും. ഇംഗ്ലണ്ടിന്റെ മൂന്ന് കളിക്കാര്‍ പെനൽറ്റി കിക്ക് എടുത്തത് പാളിപ്പോയതിനാലാണ് അന്ന് മത്സരം തോറ്റുപോയത്. പാളിപ്പോയ പെനൽറ്റി കിക്കുകള്‍ എടുത്ത കളിക്കാര്‍ കറുത്ത വര്‍ഗക്കാര്‍ ആയിരുന്നു. ഇതിനെ തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ അവര്‍ക്കെതിരെ വംശീയാധിക്ഷേപം നടന്നത് വലിയ വാര്‍ത്തയായി. 2024ല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്വിറ്റ്സര്‍ലന്‍ഡിനെതിരെ പെനൽറ്റി ഷൂട്ടൗട്ട് വന്നപ്പോള്‍ കിക്ക് എടുത്ത അഞ്ചു കളിക്കാരില്‍ ആരും തന്നെ വെള്ളക്കാരായിരുന്നില്ല. എല്ലാ കിക്കും ഗോളില്‍ കലാശിക്കുകയും ഇംഗ്ലണ്ട് മത്സരം ജയിക്കുകയും ചെയ്തു. ഈ ജയത്തെ മൈതാനത്തിലെ ജയത്തേക്കാളുപരി വംശീയാധിക്ഷേപത്തിനെതിരെ കാല്പന്തുകളിയുടെ ചുട്ട മറുപടിയായി മാധ്യമങ്ങളും നിരീക്ഷകരും ഉയര്‍ത്തിക്കാട്ടി. 2024ലെ യൂറോ കപ്പിലെ ഇംഗ്ലണ്ടിന്റെ പ്രകടനം അന്നാട്ടിലെ ഫുട്ബോള്‍ പ്രേമികള്‍ക്ക് ആനന്ദിക്കാന്‍ ഏറെ വകനല്കി. എന്നാല്‍ ഈ ടീമിന്റെ വംശീയ ഘടനയാണ് സാമൂഹ്യ ശാസ്തജ്ഞന്മാര്ക്കും മറ്റു നിരീക്ഷകര്‍ക്കും വശ്യമായി തോന്നിയത്. അതിലൊരു നിരീക്ഷണം ‘ആംഗ്ലോ-ഐറിഷ്-ആഫ്രിക്കന്‍-കരിബിയന്‍’ ടീമാണ് ഇംഗ്ലണ്ടിന് വേണ്ടി കളിച്ചതെന്നായിരുന്നു. ഇംഗ്ലണ്ടില്‍ ജീവിക്കുന്ന പല ദേശങ്ങളില്‍നിന്ന് വന്നവരും പല വംശങ്ങളില്‍ നിന്നുള്ളവരും ചേര്‍ന്ന ഈ ഫുട്ബോള്‍ ടീം ഇംഗ്ലിഷ് സമൂഹത്തിന്റെ മൊത്തത്തിലുള്ള ഒരു രേഖാചിത്രമായി കാണാവുന്നതാണെന്ന് പല നിരീക്ഷകരും അഭിപ്രായപ്പെട്ടു. ഇങ്ങനെ വംശത്തിന് അതീതമായി ചിന്തിക്കുന്ന എല്ലാ മനുഷ്യര്‍ക്കും സമാധാനമായി ജീവിക്കാന്‍ മാത്രമല്ല അവരുടെ കഴിവുകള്‍ വികസിപ്പിച്ചെടുക്കുവാനും അവർക്ക് അംഗീകാരം നല്കുവാനും കഴിവുള്ള ഒരു സമൂഹമാണ് ഇംഗ്ലണ്ടിലുള്ളതെന്ന്
മസ്കത്ത്∙ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേർ സ്റ്റാമെറുമായി ലണ്ടനിൽ കൂടിക്കാഴ്ച നടത്തി. ഒമാനും യു കെയ്ക്കും ഇടയിലുള്ള ആഴത്തിൽ വേരൂന്നിയ ചരിത്രപരമായ ബന്ധങ്ങളും സൗഹൃദവും ഇരു രാഷ്ട്രങ്ങളിലെയും ജനങ്ങളുടെ സംയുക്ത താത്പര്യങ്ങൾ നിറവേറ്റുന്നതിനുള്ള ഉഭയകക്ഷി സഹകരണവും
Results 1-10 of 37