Activate your premium subscription today
യുഎസ് പ്രസിഡന്റുമാരുടെ പേരിൽ ചില ജീവികളുണ്ട്. നാമകരണം ചെയ്യപ്പെട്ടിട്ടുണ്ട്. ചില മീനുകളുൾപ്പെടെ ഒൻപതോളം സ്പീഷീസുകൾ ബറാക്ക് ഒബാമയുടെ പേരിലാണ് അറിയുന്നത്. ഇപ്പോൾ തിരഞ്ഞെടുപ്പ് വിജയിച്ച് അടുത്ത പ്രസിഡന്റാകാനൊരുങ്ങുന്ന ഡോണൾഡ് ട്രംപിന്റെ പേരിലും ഒരു ജീവിയുണ്ട്.
വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വിജയത്തിനു ശേഷം നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രസിഡന്റ് ജോ ബൈഡനും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയ്ക്കു വേദിയായി വൈറ്റ് ഹൗസ്. ജനുവരിയിൽ സുഗമമായ അധികാര കൈമാറ്റം ഇരുവരും വാഗ്ദാനം ചെയ്തു. “സുഗമമായ അധികാര കൈമാറ്റം ഉണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, നിങ്ങൾക്ക് സൗകര്യപ്രദമാകാൻ ഞങ്ങൾക്ക് കഴിയുന്നതെല്ലാം ചെയ്യും” – ബൈഡൻ പറഞ്ഞു.
വാഷിങ്ടൻ ∙ എതിരാളിയായ ഡോണൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പു വിജയത്തിന് ഔദ്യോഗിക അംഗീകാരം നൽകുകയെന്ന വിഷമത്തിൽനിന്ന് കമല ഹാരിസിനെ ഒഴിവാക്കാനുള്ള ഉപായം മുൻ സ്റ്റാഫംഗം പ്രസിഡന്റ് ജോ ബൈഡനു മുന്നിൽവച്ചു.
വാഷിങ്ടൻ ∙ മെക്സിക്കോയോടു ചേർന്നുള്ള തെക്കൻ അതിർത്തിവഴിയുൾപ്പെടെ നടക്കുന്ന അനധികൃത കുടിയേറ്റത്തിന് അവസാനം കാണാൻ ഡോണൾഡ് ട്രംപിന്റെ വലംകയ്യായി ടോം ഹോമെൻ തിരിച്ചെത്തുന്നു.
വാഷിങ്ടൻ ∙ സ്ഥാനമൊഴിയുന്ന യുഎസ് പ്രസിഡന്റ് നിയുക്ത പ്രസിഡന്റിനെ കൂടിക്കാഴ്ചയ്ക്കു വിളിക്കുന്ന വൈറ്റ്ഹൗസ് പാരമ്പര്യമനുസരിച്ച് ഡോണൾഡ് ട്രംപിന് ജോ ബൈഡന്റെ ക്ഷണം.
വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് ജോ ബൈഡനും യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോണൾഡ് ട്രംപും ബുധനാഴ്ച പതിനൊന്നുമണിക്ക് ഓവൽ ഓഫിസിൽ വച്ച് കൂടിക്കാഴ്ച നടത്തും. ബൈഡന്റെ ക്ഷണ പ്രകാരമാണ് ഓവൽ ഓഫിസിൽ ട്രംപ് എത്തുന്നത്. സ്ഥാനമൊഴിയുന്ന പ്രസിഡന്റും നിയുക്ത പ്രസിഡന്റും വൈറ്റ് ഹൈസിലൈ പ്രസിഡന്റ് ഓഫിസിൽ വച്ച്
കഴിഞ്ഞ നാലു വർഷത്തിനിടെ ബൈഡൻ ഭരണകൂടം ഇന്ത്യയുമായുള്ള അമേരിക്കയുടെ ബന്ധം വിപുലപ്പെടുത്തിയെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ. ‘‘ഞങ്ങൾ നാറ്റോയെ ശക്തിപ്പെടുത്തി. ഞങ്ങൾ നാറ്റോയെ ഒന്നിച്ചു നിർത്തി. യുക്രെയിനിന് സുരക്ഷാ സഹായം നൽകുന്നതിൽ ഞങ്ങൾ 50 രാജ്യങ്ങളെ ഒരുമിപ്പിച്ചു. ഇൻഡോ-പസഫിക്കിൽ ഞങ്ങൾ ചെയ്ത കാര്യങ്ങൾ വളരെ അത്ഭുതകരമാണ്’’ – ഓസ്റ്റിൻ ഫ്ലോറിഡയിൽ പറഞ്ഞു.
മോസ്കോ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ധീരനായ ഡോണൾഡ് ട്രംപുമായി ചർച്ച നടത്താൻ താൻ തയാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിര് പുട്ടിൻ. ‘‘ട്രംപിനെ അഭിനന്ദിക്കാൻ ഞാൻ ഈ അവസരം വിനിയോഗിക്കുന്നു. അസാധാരണമായ സാഹചര്യങ്ങളിൽ തങ്ങൾ ആരാണെന്ന് ആളുകൾ തെളിയിക്കുന്നു. ഇവിടെയാണ് ഒരു വ്യക്തി സ്വയം വെളിപ്പെടുന്നത്. എന്റെ അഭിപ്രായത്തിൽ, വളരെ ശരിയായ രീതിയിൽ, ധൈര്യത്തോടെ ട്രംപ് സ്വയം അത് കാണിച്ചു.’’
വാഷിങ്ടൻ ∙ അനാരോഗ്യവും ഭരണപരാജയവും വേട്ടയാടുമ്പോഴും വീണ്ടും മത്സരിക്കാനായി അവസാനനിമിഷം വരെ വാശിപിടിച്ച ജോ ബൈഡനാണു കമല ഹാരിസിന്റെ ദയനീയ പരാജയത്തിനു കാരണമെന്ന് ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിൽ വിമർശനം ഉയർന്നു. നാണ്യപ്പെരുപ്പവും യുഎസ്–മെക്സിക്കോ അതിർത്തി പ്രശ്നവും നീറിനിന്നത് ബൈഡൻ ഭരണകൂടം അവഗണിക്കുകയും ചെയ്തു.
വാഷിങ്ടൻ∙ ജനുവരി 20ന് അമേരിക്കയിൽ സമാധാനപൂർണമായ അധികാര കൈമാറ്റം നടക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുശേഷം ആദ്യമായി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പിൽ വിജയിച്ച ഡോണൾഡ് ട്രംപിനെ അഭിനന്ദനങ്ങൾ അറിയിച്ചുവെന്നും സമാധാനപൂർണവും കാര്യക്ഷമവുമായ ഒരു അധികാര കൈമാറ്റം ഉറപ്പാക്കാൻ മുഴുവൻ ഭരണകൂടത്തോടും നിർദേശിക്കുമെന്ന് ട്രംപിന് ഉറപ്പുനൽകിയെന്നും അദ്ദേഹം വ്യക്തമാക്കി.
Results 1-10 of 988