Activate your premium subscription today
Sunday, Apr 20, 2025
ഓരോരുത്തർക്കും അനുയോജ്യവും മികച്ചതുമായ നിക്ഷേപ പദ്ധതി തിരഞ്ഞെടുക്കാൻ പല കാര്യങ്ങൾ പരിശോധിക്കണം. സാമ്പത്തിക ലക്ഷ്യങ്ങൾ, റിസ്കെടുക്കാനുള്ള ശേഷി, നികുതിബാധ്യത, പണത്തിനുള്ള ആവശ്യകത (ലിക്വിഡിറ്റി) എന്നിവയെല്ലാം അടിസ്ഥാനമാക്കി വേണം നിക്ഷേപം തിരഞ്ഞെടുക്കാൻ. പ്രവാസി ഇന്ത്യക്കാർക്കായി വൈവിധ്യമാർന്ന നിക്ഷേപ പദ്ധതികളുണ്ട്. ഓരോ നിക്ഷേപ പദ്ധതിയെക്കുറിച്ചും വിശദമായി അറിയാം.
‘‘തലമുടി നാരിഴ കീറി പരിശോധിക്കും’’– മികച്ച കുറ്റാന്വേഷകരെ ഇങ്ങനെയാണു വിശേഷിപ്പിക്കുക. അതിസൂക്ഷ്മമായ പരിശോധനയാണു നടത്തുന്നതെന്നു സൂചന. ലഹരി ഉപയോഗത്തിനു പൊലീസ് അറസ്റ്റ് ചെയ്ത നടൻ ഷൈൻ ടോം ചാക്കോയുടെ ഇഷ്ട വേഷങ്ങളിലൊന്ന് പൊലീസ് ഓഫിസർമാരുടേതാണ്. ഒരു പ്രദേശത്തുചെന്ന് രഹസ്യമായി രഹസ്യങ്ങൾ ചോർത്തുന്ന സ്പെഷൽ ബ്രാഞ്ച് സിപിഒ സുഭാഷ് ആയി ‘കണ്ണൂർ സ്ക്വാഡ്’ സിനിമയിൽ ഷൈനിനെ കാണാം. ഒരു പഴുതു പോലും ശേഷിക്കാതെ വ്യക്തിയെ കുറിച്ച് തലമുടി നാരിഴ കീറിയാണ് ചിത്രത്തിൽ ഷൈനിന്റെ പരിശോധന. വിവരങ്ങളെല്ലാം അതോടെ പൊലീസിനു ലഭിക്കും. പക്ഷേ ഇനി ഷൈനിന്റെ തലമുടി നാരിഴ കീറി പരിശോധിക്കാൻ പോകുന്നതു യഥാർഥ കേരള പൊലീസാണ്. കൊച്ചിയിൽ ഹോട്ടൽ റെയ്ഡ് നടക്കുമ്പോൾ ഇറങ്ങിയോടിയ ഷൈൻ അന്ന് ലഹരി ഉപയോഗിച്ചിരുന്നോ എന്നു കണ്ടെത്താൻ ഈ പരിശോധന മതി. പൊലീസാണെന്ന് അറിഞ്ഞില്ല, അന്ന് ലഹരി ഉപയോഗിച്ചില്ല, പക്ഷേ ലഹരി ഉപയോഗിക്കാറുണ്ട്, ഗുണ്ടകളാണു വന്നതെന്നു കരുതി.. ഇങ്ങനെയൊക്കെയാണു ഷൈനിന്റെ മൊഴി. ലഹരി ഉപയോഗം കണ്ടെത്താനുള്ള ശാസ്ത്രീയ പരിശോധനകളാണു രാസ പരിശോധനകൾ. ഉമിനീർ, രക്തം, മൂത്രം, നഖം, തലമുടി എന്നിവയാണ് ഇത്തരം പരിശോധനകൾക്കു സ്വീകരിക്കുന്നത്. ജില്ലകളിലെ ഫൊറൻസിക് ലാബറട്ടറികളിലാണു പരിശോധന. ലഹരി ഉപയോഗം ഉടനടി കണ്ടെത്താൻ ഉമിനീർ പരിശോധിച്ചാൽ മതി. പക്ഷേ 90 ദിവസം
കാലം ഏഴു പതിറ്റാണ്ടു പിന്നിലേക്ക്. ഒരു കൂട്ടം മനുഷ്യർ കാടും മലയും കുന്നും പുഴയും താണ്ടി ആ മണ്ണിലെത്തി. തലചായ്ക്കാനൊരിടം, വിശപ്പടക്കാനൊരു വഴി, അതായിരുന്നു അവരുടെ ലക്ഷ്യം. മരംകോച്ചുന്ന തണുപ്പും പതിയിരിക്കുന്ന വന്യമൃഗങ്ങളും അടക്കം ഏറെ വെല്ലുവിളികൾ അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു. അവരുടെ യാത്രയെ ചരിത്രം ഇന്ന് മലബാർ കുടിയേറ്റം എന്നു വിളിക്കുന്നു. മണ്ണിനോട് മല്ലിട്ട്, രാവും പകലും പണിയെടുത്ത്, പട്ടിണിയോടു പോരാടി അവർ ജീവിതത്തിൽ പതിയെ പുതിയ നാമ്പുകൾ വിരിയിച്ചു. കുടിയേറ്റത്തിന്റെ ക്ലേശങ്ങളോടൊപ്പം വലിയൊരു ഉയിർത്തെഴുന്നേൽപ്പിന്റെ ചരിത്രം കൂടി പറയാനുണ്ട് കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ നിവാസികൾക്ക്. ജില്ലയുടെ ഏറ്റവുമറ്റത്തുള്ള കൊട്ടിയൂരിനെ വയനാടുമായി ബന്ധിപ്പിക്കുന്ന പാൽച്ചുരം റോഡിന് കുടിയേറ്റ ജനതയുടെ ഉയിർത്തെഴുന്നേൽപ്പിന്റെ ഒട്ടേറെ ഗീതികൾ പാടാനുണ്ടാവും. ജാതിയുടെയും മതത്തിന്റെയും കെട്ടുമാറാപ്പുകൾ ഇല്ലാതെ ഒരുമയുടെ തിരി തെളിയിച്ച് അന്ന് അവർ കൈപ്പിടിയിൽ ഒതുക്കിയത് കാർഷിക, വാണിജ്യ, വികസന, ആരോഗ്യ മേഖലകളിലെ വലിയ വിജയങ്ങളാണ്. കുടിയിറക്കിനെതിരെ പ്രതിരോധത്തിന്റെ കോട്ടകെട്ടി രാപകൽ സമരം ചെയ്ത് ആ നീക്കത്തെ മുളയിലെ നുള്ളിക്കളഞ്ഞ ചരിത്രം കൂടി പറയാനുണ്ട് കൊട്ടിയൂരിന്. മണ്ണിനോടു പടവെട്ടി കൊട്ടിയൂരിനെ വികസനത്തിന്റെ പാതയിലേക്കു നയിച്ചവരിൽ ഭൂരിഭാഗവും ഇന്ന് അതേ മണ്ണിൽത്തന്നെ അന്ത്യവിശ്രമം കൊള്ളുന്നു. അവരുടെ പിൻതലമുറ ഇന്നും ആ കുടിയേറ്റ ചരിത്രത്തെ വലിയ ശക്തിയായി ജീവിതത്തോടു ചേർത്തുപിടിച്ചിരിക്കുന്നു. കുടിയേറ്റ കാലത്തുതന്നെ കാർഷിക മേഖലയായി പ്രഖ്യാപിക്കപ്പെട്ട കൊട്ടിയൂർ ഇന്നും കൃഷിയുടെ നല്ലപാഠങ്ങൾ പകർന്ന്, മതസൗഹാർദത്തിന്റെ ഈരടികൾ പാടി, സ്നേഹത്തിൽ രാഷ്ട്രീയ ചേരിതിരിവുകളില്ലാതെ, സാഹോദര്യത്തിന്റെ സന്ദേശങ്ങൾ പങ്കുവച്ച് ആ ഗ്രാമത്തിൽ ജീവിക്കുന്നു. കുടിയേറ്റത്തിന്റെയും വികസനത്തിന്റെയും കഥകൾ ഏറെ പറയാനുള്ള കൊട്ടിയൂരിന്റെ ചരിത്രത്താളുകളിലേക്ക് ഈ ഈസ്റ്റർ കാലത്ത് ഒരു തിരിഞ്ഞുനോട്ടം! കേരളത്തിന്റെ വടക്കുകിഴക്ക് മലമടക്കുകളിൽ നിന്ന് ഒരു നാടിന്റെ ഉയിർപ്പിന്റെ കഥ വായിക്കാം.
ഓംപ്രകാശ് കൊച്ചിയിലെ ഹോട്ടലിൽ അറസ്റ്റിലായത് കഴിഞ്ഞ വർഷം ഒക്ടോബറിലാണ്. രാസലഹരി ആയിരുന്നു അന്നും വില്ലനെങ്കിലും കാര്യമായ തെളിവൊന്നും ലഭിച്ചില്ല. ഓംപ്രകാശിനെ സന്ദർശിച്ചവരിൽ ഒരു നടനും നടിയും ഉണ്ടെന്ന വിവരം പുറത്തു വരികയും പൊലീസ് ഇരുവരെയും ചോദ്യം ചെയ്യുകയും ചെയ്തു. പക്ഷേ ഡാൻസാഫ് അന്നൊരു തീരുമാനമെടുത്തു. നടീനടന്മാരെ മുൻപും ലഹരിക്കേസിൽ ചോദ്യം ചെയ്ത് വിട്ടയച്ചിട്ടുണ്ട് എന്നതിനാൽ ഇതും പതിവു പോലെയേ ആകൂ എന്നായിരുന്നു ധാരണ. ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യാൻ പക്ഷേ 3 എസിപിമാർ ഒരുമിച്ചു വന്നത് വെറുതെയായിരുന്നില്ല. എല്ലാ തയാറെടുപ്പും നടത്തി കണക്കുകൂട്ടലോടെയാണു പൊലീസ് നീങ്ങിയത്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കൊണ്ടുവന്ന പകരച്ചുങ്കത്തിൽ കൂടുതൽ വ്യക്തത കൈവന്ന വാരമാണ് കടന്നുപോയത്. യുഎസിനു വഴങ്ങാതെ ചൈന മുന്നോട്ടു വന്നതോടെ ഇരുരാജ്യങ്ങളും പരസ്പരം വ്യാപാര യുദ്ധം പ്രഖ്യാപിക്കുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. അമേരിക്കയുടെ നീക്കം സാമ്പത്തിക മാന്ദ്യത്തിലേക്കു നയിക്കുമോ എന്ന ഭീതിയും വിപണിയിലാകെയുണ്ട്. അതേസമയം രാജ്യാന്തര തലത്തിലെ വാർത്തകൾക്കൊപ്പം ഇന്ത്യയിലും കേരളത്തിലുമുണ്ടായ ഒട്ടേറെ സംഭവങ്ങൾ മനോരമ ഓൺലൈൻ പ്രീമിയത്തിൽ വാർത്തകളായി. വിഷുദിനാഘോഷങ്ങളിൽ സ്പെഷൽ ലേഖനങ്ങളും അഭിമുഖങ്ങളും ചിത്രകഥയുമായി മലയാളിക്കൊപ്പം പ്രീമിയവും ചേർന്നു. അമേരിക്കയിൽ ട്രംപ് കൊണ്ടുവന്ന പകരച്ചുങ്കത്തിൽ ഇളവുകൾ നൽകിയ കുറച്ച് ഉൽപന്നങ്ങളുണ്ട്. സ്മാർട്ട് ഫോണുകൾ, ലാപ്ടോപ്പുകൾ, ഫ്ലാഷ് ഡ്രൈവുകൾ തുടങ്ങിയവ. എന്നാൽ രാജ്യാന്തരതലത്തിൽ ഇവയുടെ ഏറ്റവും വലിയ നിര്മാണ കേന്ദ്രം ചൈനയാണ്. എന്നിട്ടും എന്തുകൊണ്ടാവും ട്രംപ് ഇളവു നൽകിയത് ? ആർക്കും തോന്നാവുന്ന ഈ സംശയം വിശദമാക്കിയ പ്രീമിയം ലേഖനം വായനക്കാരെ പോയവാരം ഏറെ ആകർഷിച്ചു. അഹമ്മദാബാദിൽ എഐസിസി സമ്മേളനം മലയാള മനോരമയ്ക്കായി റിപ്പോർട്ട് ചെയ്യാനെത്തിയ ഡൽഹി യൂണിറ്റിലെ പിക്ചർ എഡിറ്റർ ജോസ്കുട്ടി പനയ്ക്കൽ ആ വിശേഷങ്ങൾ അനുഭവക്കുറിപ്പായി പങ്കുവച്ചു. ഡൽഹിയിലെ കൊടുംചൂടിലും ജോലി ചെയ്ത അനുഭവവുമായി ഗുജറാത്തിലേക്ക് ചെന്നപ്പോൾ കണ്ട കാഴ്ചകള് എഴുതിയതിനൊപ്പം സമ്മേളനത്തിൽ എടുത്ത ചിത്രങ്ങൾക്കു പിന്നിലുള്ള കഥകളും രസകരമായി വിവരിച്ചു. ഇതും പോയവാരം ശ്രദ്ധേയമായി.
പാർലമെന്റ് പാസാക്കിയ ഡിജിറ്റൽ വ്യക്തിവിവര സംരക്ഷണ നിയമം (ഡിപിഡിപി) 2023 ഓഗസ്റ്റ് 11ന് ആണ് ഗസറ്റിൽ വിജ്ഞാപനം ചെയ്തത്. എങ്കിലും, ഇനിയും പ്രാബല്യത്തിലായിട്ടില്ല. എന്നാൽ, നിയമത്തിലെ ഒരു വ്യവസ്ഥ ഇപ്പോൾ വലിയ ആശങ്കയ്ക്കു കാരണമായിരിക്കുന്നു. 2005ൽ പാസാക്കിയ വിവരാവകാശ നിയമത്തിലെ ‘വ്യക്തിഗത വിവരങ്ങൾ’ സംബന്ധിച്ച വ്യവസ്ഥയ്ക്ക് ഡിപിഡിപി നിയമത്തിലെ 44(3) വകുപ്പിലൂടെ കൊണ്ടുവന്ന ഭേദഗതിയാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഡിജിറ്റൽ രൂപത്തിലുള്ള വിവരങ്ങളുടെ സംരക്ഷണം സംബന്ധിച്ചതാണ് ഡിപിഡിപി നിയമം. വിവരങ്ങളെ ഡിജിറ്റൽ, ഡിജിറ്റൽ അല്ലാത്തത് എന്നിങ്ങനെ വേർതിരിച്ചുള്ളതല്ല വിവരാവകാശ നിയമം. അതുകൊണ്ടുതന്നെ, വിവരാവകാശ നിയമത്തിലെ പൊതുസ്വഭാവമുള്ള വ്യവസ്ഥയെ ഡിപിഡിപി നിയമത്തിലൂടെ ഭേദഗതി ചെയ്യുന്നതു ശരിയാണോ എന്ന ചോദ്യം പ്രസക്തം. ഏതൊക്കെ വിവരങ്ങൾ ‘വെളിപ്പെടുത്തേണ്ടാത്ത’ ഗണത്തിൽപെടുന്നുവെന്നതാണ് വിവരാവകാശ നിയമത്തിലെ എട്ടാം വകുപ്പ്. അതിലെ 8(1)(ജെ) ഉപവകുപ്പിലാണ് ‘വ്യക്തിഗത വിവരങ്ങൾ’ പരാമർശിക്കുന്നത്. അതനുസരിച്ച്, പൊതുതാൽപര്യവുമായോ പൊതുപ്രവർത്തനവുമായോ
കൊടുംചൂടിൽ ഫാനും എസിയും ഇല്ലാതെ രാത്രിയും പകലും തള്ളിനീക്കാനാകാത്ത സ്ഥിതിയാകും എന്നതിനാൽ ഏപ്രിലിലും മേയിലും കേരളത്തിലെ എല്ലാ വീടുകളിലും വൈദ്യുതിബിൽ വർധിക്കുമെന്നത് ഉറപ്പ്. എന്നാൽ ഇത്തവണ എരിതീയിൽ എണ്ണയൊഴിക്കാനായി കെഎസ്ഇബിയുടെ രണ്ടുതരം നിരക്കുവർധനയുണ്ട് ഏപ്രിൽ ഒന്നുമുതൽ. അതായത്, ജാഗ്രത പാലിച്ചില്ലെങ്കിൽ വരും മാസങ്ങളിൽ നിങ്ങളുടെ ബിൽ രണ്ടോ മൂന്നോ മടങ്ങായാലും അദ്ഭുതപ്പെടാനില്ല. കുടുംബ ബജറ്റിനെ പോലും ഇതു ബാധിച്ചേക്കാം. ഈ ബിൽ തുക പിടിച്ചുനിർത്താൻ എന്തെങ്കിലും മാർഗമുണ്ടോ? അതിന് ആദ്യം വർധന എങ്ങനെയെല്ലാം എന്നറിയണം. പിന്നീട് അതിന്മേൽ എങ്ങനെ കടിഞ്ഞാണിടാമെന്നും. എന്തുകൊണ്ടാണിപ്പോൾ വൈദ്യുതി ബിൽ കൂടുന്നത്?
ഒരു കാട്ടുപന്നി കുത്താന് വന്നാൽ എന്തു ചെയ്യും? എങ്ങനെ അതിന്റെ ആക്രമണത്തിൽനിന്നു രക്ഷപ്പെടും? കാട്ടുപന്നികൾ നാട്ടിലാകെ നിറഞ്ഞിട്ടും, ആക്രമണത്തിൽ ഒട്ടേറെ ആളുകൾ കൊല്ലപ്പെടുകയും പലർക്കും പരുക്കേൽക്കുകയും ചെയ്തിട്ടും ഈ ചോദ്യത്തിന് ഉത്തരവാദിത്തപ്പെട്ട ആരെങ്കിലും മറുപടി നൽകിയിട്ടുണ്ടോ? കഴിഞ്ഞ 5 വര്ഷത്തിനിടെ 35 പേരാണ് കേരളത്തിൽ കാട്ടുപന്നി ആക്രമണത്തിൽ മാത്രം കൊല്ലപ്പെട്ടത്. നാട്ടിലിറങ്ങി പെറ്റുപെരുകിയ കാട്ടുപന്നികളെ കൊല്ലണോ അതോ വളർത്തണോ എന്ന തർക്കത്തിലാണ് ഇപ്പോഴും നമ്മൾ. എന്നാൽ, യൂറോപ്യൻ രാജ്യമായ സ്ലോവാക്യയിൽ ഇതല്ല സ്ഥിതി. അവിടെ തവിട്ടു കരടിയുടെ (Brown bear) ആക്രമണത്തിൽ ഒരു മനുഷ്യ ജീവൻ നഷ്ടമായപ്പോഴേക്കും അവിടുത്തെ സർക്കാർ കരടികളെ കൂട്ടത്തോടെ ഉൻമൂലനം ചെയ്യാനാണ് ആലോചിച്ചത്. തുടർന്ന് രാജ്യത്തെ മൊത്തം കരടികളിൽ 25 ശതമാനത്തെയും കൂട്ടക്കൊലയ്ക്ക് വിധേയമാക്കാൻ ഭരണകൂടം തീരുമാനിച്ചു. എന്തുകൊണ്ടാണ് ഒരു പൗരന്റെ ജീവൻ നഷ്ടമായപ്പോഴേക്കും, വംശനാശ ഭീഷണി നേരിടുന്ന തവിട്ടു കരടികളെ കൂട്ടത്തോടെ കൊല്ലാൻ സ്ലൊവാക്യൻ ഭരണകൂടം തിടുക്കപ്പെട്ട് തീരുമാനമെടുത്തത്. ഭീമാകാരനായ ഈ സസ്തനിയെ കൊല്ലാൻ തീരുമാനിക്കുമ്പോള്
‘പൊന്മണിക്കിരീടവും ചെങ്കോലും ദൂരത്തിട്ടു ദണ്ഡുമായലയുവാൻ ഭാരതം കാട്ടിത്തന്നു! കാഞ്ചനപട്ടാംബരം കൈവിട്ടു, നിസ്സാരമാം കാവിമുണ്ടുടുക്കുവാൻ ഭാരതം കാട്ടിത്തന്നു’ ഉദ്ദേശം 2600 വർഷം മുൻപ് രാജവംശത്തിൽ പിറന്ന സിദ്ധാർത്ഥൻ മനുഷ്യരുടെ രോഗവും ദുഃഖവും ക്ലേശവും കണ്ടു മനമുരുകി, സർവാധികാരങ്ങളും ത്യജിച്ച്, മാനവസേവ ലക്ഷ്യമാക്കി ബുദ്ധനായ മാറിയ ഹൃദയഹാരിയായ കഥ, അനുഗൃഹീത കവി ചങ്ങമ്പുഴ അദ്ദേഹത്തിനു മാത്രം വഴങ്ങുന്ന അനന്യശൈലിയിൽ ആവിഷ്കരിച്ചതാണ് ഈ വരികൾ (സങ്കല്പകാന്തിയെന്ന സമാഹാരത്തിലെ വൃന്ദാവനം എന്ന കവിത). പരദുഃഖം സ്വദുഃഖമായിക്കരുതി, മാടപ്രാവിന്റെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ ബലികഴിക്കാൻ തയാറായ ശിബിചക്രവർത്തിയുടെ തുല്യതയില്ലാത്ത ദാനശീലത്തെ സൂചിപ്പിക്കുന്ന വരികളും ഈ കവിതയിലുണ്ട്: ‘കേവലമൊരു കൊച്ചു മാടപ്രാവിനായ്പ്പോലും ജീവനെദ്ദാനം ചെയ്വാൻ ഭാരതം കാട്ടിത്തന്നു’ കാരുണ്യത്തിന്റെയും ത്യാഗത്തിന്റെയും ദാനശീലത്തിന്റെയും ചേതോഹരമായ എത്രയോ സംഭവകഥകളുണ്ട്! എനിക്കുള്ളതിന്റെ പങ്ക് അർഹിക്കുന്നവർക്കു നൽകാമെന്ന ചിന്ത സമൂഹത്തിന്റെ കെട്ടുറപ്പിനു ബലം പകരും. സേവനത്തിന്റെ പല മഹനീയമാതൃകകളും നമുക്കു ചുറ്റുംതന്നെ കാണും. ലോകംമുഴുവനും തിന്മ മാത്രമെന്നു പരാതിപ്പെടുന്നതു സാധാരണമാണ്. പക്ഷേ അകക്കണ്ണുകൂടിയുണ്ടെങ്കിൽ നന്മയുടെ രൂപങ്ങളും കാണാൻ കഴിയും. പ്രതിഫലേച്ഛയില്ലാതെ ജീവിതം സേവനത്തിനു സമർപ്പിച്ചവർ ചുരുക്കമായെങ്കിലുമുണ്ട്. അനാഥരുടെയും മറ്റും സ്ഥാപനങ്ങൾക്കു വലിയ സംഭാവനകൾ പല ഫൗണ്ടേഷനുകളും നൽകുന്നു. സ്വജീവൻ പണയപ്പെടുത്തി വലിയ അപകടങ്ങളിൽപ്പെടുന്നവരെ സാഹസികമായി രക്ഷിക്കുന്നവരുടെ എത്രയോ സംഭവകഥകൾ കൂടെക്കൂടെ നാം കേൾക്കുന്നു! 1890ൽ മാതാപിതാക്കളോടൊപ്പം തമിഴ്നാട്ടിൽ താമസിച്ചിരുന്ന ഐഡ സ്കഡർ എന്ന ഇരുപതുകാരി അമേരിക്കൻ പെൺകുട്ടി
70 വർഷം മുൻപ് ഒരു ഏപ്രിൽ 18. റോമിൽനിന്നു പാരിസിലേക്കു വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്നു, ലോകപ്രശസ്ത ചിന്തകനും നൊബേൽ സമ്മാനജേതാവുമായ ബർട്രൻഡ് റസ്സൽ. അപ്പോഴാണ് പൈലറ്റ് ഒരു മരണവാർത്ത യാത്രക്കാരെ അറിയിച്ചത്. നൊബേൽ സമ്മാനജേതാവും, പ്രശസ്ത ഭൗതികശാസ്ത്രജ്ഞനുമായ ആൽബർട് ഐൻസ്റ്റൈൻ മരിച്ചു. ആ വാർത്തകേട്ട് റസ്സൽ അക്ഷരാർഥത്തിൽ തകർന്നു. സ്വാതന്ത്ര്യത്തിലും, യുക്തിബോധത്തിലും, ജനാധിപത്യത്തിലും, മാനവികതയിലും വിശ്വസിച്ച ആത്മമിത്രം മാത്രമായിരുന്നില്ല റസ്സലിന് ഐൻസ്റ്റൈൻ. ലോകസമാധാനത്തിനുള്ള പ്രവർത്തനങ്ങളിലെ സഹയാത്രികൻ കൂടിയായിരുന്നു. ആണവായുധങ്ങളും ആയുധമത്സരങ്ങളും സൃഷ്ടിക്കുന്ന അപകടങ്ങളെക്കുറിച്ച് ലോകത്തെ ബോധ്യപ്പെടുത്തുന്നതിനായി ഒരു മഹാപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന്റെ അന്ത്യഘട്ടത്തിലായിരുന്നു ഇരുവരും. 1954 ഡിസംബർ 23ന് ബിബിസിക്കായി ‘മാനവരാശിയുടെ സർവനാശം’ എന്ന വിഷയത്തിൽ റസ്സൽ നടത്തിയ പ്രസംഗത്തിലായിരുന്നു ഈ ചിന്തയുടെ തുടക്കം. ആണവയുദ്ധത്തിനും ഹൈഡ്രജൻബോംബിനും എതിരെ ലോകത്തിലെ മുൻനിര ശാസ്ത്രജ്ഞരെ അണിനിരത്തി ഒരു മാനിഫെസ്റ്റോ തയാറാക്കി, അതിന്റെ അടിസ്ഥാനത്തിൽ പുതിയ സമാധാനപ്രസ്ഥാനം ഉയരേണ്ടതുണ്ടെന്ന് റസ്സൽ ചിന്തിച്ചു. ഈ ആശയം അദ്ദേഹം ആദ്യമായി പങ്കുവച്ചത് ഐൻസ്റ്റൈനോടാണ്.
Results 1-10 of 2401
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.