Activate your premium subscription today
രഞ്ജി ട്രോഫിയിൽ ട്രിപ്പിൾ സെഞ്ചറി പ്രകടനവുമായി രാജസ്ഥാൻ താരം മഹിപാൽ ലോംറോർ. ഉത്തരാഖണ്ഡിനെതിരായ രഞ്ജി ട്രോഫി പോരാട്ടത്തില്‍ 360 പന്തുകൾ നേരിട്ട ലോംറോർ 300 റൺസെടുത്തു പുറത്താകാതെനിന്നു. 13 സിക്സുകളും 25 ഫോറുകളുമാണ് രാജസ്ഥാൻ ബാറ്റർ അടിച്ചുപറത്തിയത്
ജയ്പുർ∙ ഐപിഎലിൽ 12 വർഷത്തിനിടെ പല ക്യാപ്റ്റൻമാർക്കു കീഴിലും കളിച്ചിട്ടുണ്ടെങ്കിലും, താൻ ഇതുവരെ കണ്ടതിൽവച്ച് ഏറ്റവും മികച്ച ക്യാപ്റ്റൻ സഞ്ജു സാംസണാണെന്ന് വെളിപ്പെടുത്തി വെറ്ററൻ താരം സന്ദീപ് ശർമ. മത്സരത്തിനിടെ എത്ര സമ്മർദ്ദം അനുഭവിക്കേണ്ടി വന്നാലും, അതിന്റെ ഒരംശം പോലും സഹതാരങ്ങളിലേക്ക് എത്താതെ
രാജസ്ഥാൻ റോയൽസിന്റെ താരമായിരുന്ന സ്പിന്നർ ആര്. അശ്വിനെ താരലേലത്തിൽ സ്വന്തമാക്കാൻ ചെന്നൈ സൂപ്പർ കിങ്സിന്റെ നീക്കം. 38 വയസ്സുകാരനായ അശ്വിനെ രാജസ്ഥാൻ റോയൽസ് നിലനിർത്തിയിരുന്നില്ല. താരലേലത്തിൽ അശ്വിനെ വീണ്ടും സ്വന്തമാക്കാൻ രാജസ്ഥാൻ ശ്രമിച്ചാലും ചെന്നൈ സൂപ്പർ കിങ്സുമായി ശക്തമായ പോരാട്ടം നടത്തേണ്ടിവരും.
ഓപ്പണിങ് ബാറ്റർ ജോസ് ബട്ലറെ നിലനിര്‍ത്താതെ ഒഴിവാക്കി രാജസ്ഥാൻ റോയൽസ്. ക്യാപ്റ്റൻ സഞ്ജു സാംസൺ, യശസ്വി ജയ്സ്വാൾ എന്നിവർക്കൊപ്പം രാജസ്ഥാന്റെ ഏറ്റവും വിശ്വസ്തനായ ബാറ്ററായിരുന്നു ബട്ലർ. സഞ്ജുവിനും ജയ്സ്വാളിനും 18 കോടി വീതം നൽകി ടീമിനൊപ്പം നിർത്തിയപ്പോൾ ജോസ് ബട്ലറെ ലേലത്തിൽ വിടാനാണു ടീം തീരുമാനിച്ചത്.
ഐപിഎൽ താരലേലത്തിനു മുന്നോടിയായി ആറു താരങ്ങളെ നിലനിർത്തി രാജസ്ഥാൻ റോയൽസും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും. ക്യാപ്റ്റൻ സഞ്ജു സാംസണ് (18 കോടി), യശസ്വി ജയ്സ്വാൾ (18 കോടി), റിയാൻ പരാഗ് (14 കോടി), ധ്രുവ് ജുറെൽ (14 കോടി), ഷിമ്രോൺ ഹെറ്റ്മിയർ (11 കോടി), സന്ദീപ് ശർമ (നാലു കോടി) എന്നിവരെയാണ് രാജസ്ഥാൻ അടുത്ത സീസണിലേക്കു നിലനിർത്തിയത്.
സെലിബ്രിറ്റി സ്റ്റാറ്റസ് ഒരിക്കലും കൊണ്ടുനടക്കാൻ ആഗ്രഹിച്ചിട്ടില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. തിരുവനന്തപുരത്തോ, കേരളത്തിന്റെ മറ്റു ഭാഗങ്ങളിലോ സാധാരണക്കാരനെപ്പോലെ തനിക്കു യാത്ര ചെയ്യാൻ സാധിക്കുമെന്നും സഞ്ജു സാംസൺ ഒരു യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ ആളുകൾ ദൈവങ്ങളെപ്പോലെയല്ലേ കാണുന്നതെന്ന
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അടുത്ത സീസണിലേക്ക് ക്യാപ്റ്റൻ സഞ്ജു സാംസൺ ഉൾപ്പടെയുള്ള മൂന്ന് ഇന്ത്യൻ താരങ്ങളെ നിലനിർത്താൻ തീരുമാനിച്ച് രാജസ്ഥാൻ റോയൽസ്. സഞ്ജുവിനൊപ്പം യശസ്വി ജയ്സ്വാൾ, റിയാൻ പരാഗ് എന്നിവരെ നിലനിർത്താനാണ് ടീം മാനേജ്മെന്റിന്റെ തീരുമാനം.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അടുത്ത സീസണിൽ നിലനിര്‍ത്താനുള്ള താരങ്ങളിൽ രാജസ്ഥാൻ റോയൽസ് പ്രഥമ പരിഗണന നൽകുന്നത് ക്യാപ്റ്റൻ സഞ്ജു സാംസണ്. സഞ്ജുവിന് 18 കോടി രൂപ നൽകി ടീമിൽ നിലനിർത്താനാണ് രാജസ്ഥാൻ മാനേജ്മെന്റിന്റെ നീക്കമെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
2023ലെ ഐപിഎൽ സീസണിനു മുന്നോടിയായുള്ള താരലേലത്തിൽ ആരും ടീമിലെടുക്കാതിരുന്ന തന്നെ, ആ സമയത്ത് വിളിച്ച് ആശ്വസിപ്പിക്കുകയും ടീമിൽ ഇടം നൽകുകയും ചെയ്തത് രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണാണെന്ന് സന്ദീപ് ശർമ. 2023 സീസണിൽ അവസരം ലഭിക്കാതിരുന്ന സന്ദീപ് ശർമയെ, പരുക്കേറ്റ പ്രസിദ്ധ് കൃഷ്ണയ്ക്കു പകരക്കാരനായാണ് രാജസ്ഥാൻ റോയൽസ് ടീമിലെടുത്തത്.
ജയ്പുർ∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) വീണ്ടും ‘ഹിറ്റടിക്കാൻ’ സഞ്ജു സാംസൺ – രാഹുൽ ദ്രാവിഡ് കൂട്ടുകെട്ട്. വർഷങ്ങളായി രാജസ്ഥാൻ ടീമിനെ നയിക്കുന്ന കേരള താരം, ടീമിന്റെ പരിശീലകനായി തിരിച്ചെത്തിയ രാഹുൽ ദ്രാവിഡിന് കീഴിൽ പരിശീലിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. രാജസ്ഥാൻ റോയൽസ് തന്നെയാണ് ഈ വിഡിയോ
Results 1-10 of 626