കന്നിയിലെ ശനിയാഴ്ചകളിൽ തിരുപ്പതി ഭഗവാനെ ഇങ്ങനെ ഭജിച്ചോളൂ, അനേകഫലം!

Mail This Article
കന്നിമാസത്തിലെ ശനിയാഴ്ച്ചകളിൽ തിരുപ്പതി ഭഗവാനെ ഭജിക്കുന്നത് അതീവ ശ്രേഷ്ടമെന്നാണ് വിശ്വാസം. ഈ വർഷം കന്നിമാസം ഒന്നാം തീയതി 2022 സെപ്റ്റംബർ 17 ശനിയാഴ്ച മുപ്പെട്ടു ശനിയാണെന്ന പ്രത്യേകതയും ഉണ്ട് . ഈ ദിനത്തിലെ വെങ്കിടേശ്വര ഭജനം ഇരട്ടി ഫലദായകമാണ്.
മഹാവിഷ്ണുവിന്റെ അവതാരമായ തിരുപ്പതി വെങ്കിടേശ്വര ഭഗവാനെ നിത്യവും ഭജിക്കുന്നതിലൂടെ സാമ്പത്തിക അഭിവൃദ്ധി, ദുരിതമോചനം, മംഗല്യഭാഗ്യം, നാഗദോഷ ശമനം , രാഹു -കേതു ദോഷശമനം , ശനിദോഷ ശാന്തി എന്നിവ ലഭിക്കും എന്നാണ് വിശ്വാസം . കലിയുഗ ദുരിതത്തിൽ നിന്ന് ഭക്തരെ സംരക്ഷിക്കാനായാണ് ഭഗവാൻ തിരുപ്പതിയിൽ കുടികൊണ്ടത് എന്നാണ് ഐതീഹ്യം . ചുരുക്കത്തിൽ കലിയുഗദുരിതങ്ങളിൽ നിന്നുള്ള മോക്ഷപ്രാപ്തിക്ക് ഉത്തമമാർഗമാണ് വെങ്കടേശ്വര ഭജനം.
കന്നിയിലെ ശനിയാഴ്ചകളിൽ തിരുപ്പതി ഭഗവാനെ ചിട്ടയോടെ ഭജിച്ചാൽ അഭീഷ്ട സിദ്ധിക്കു കാരണമാകും . പ്രഭാതത്തിലോ പ്രദോഷത്തിലോ നെയ്‌വിളക്കിനു മുൻപിൽ ഇരുന്നുവേണം ഭഗവാനെ ഭജിക്കാൻ. മൺചിരാതിൽ നെയ് ഒഴിച്ച് ദീപം തെളിച്ചാലും മതി.
ക്ഷിപ്രഫലസിദ്ധി നൽകുന്ന അതിശക്തമായ വെങ്കടേശ്വര മന്ത്രമാണ് 'ഓം നമോ വെങ്കടേശായ' . ഭഗവാന്റെ രൂപം മനസ്സിൽ ധ്യാനിച്ച് 108 തവണ വെങ്കടേശ്വര മന്ത്രം ജപിച്ചാൽ ദുരിതങ്ങളകന്ന് ഭക്തന്റെ ആഗ്രഹങ്ങള്‍ സഫലമാകും എന്നാണ് വിശ്വാസം. വെങ്കടേശ്വരഗായത്രി ജപവും ഉത്തമമാണ്.
വെങ്കടേശ്വരഗായത്രി :
'നിരഞ്ജനായ വിദ്മഹേ
നിരപശായ ധീമഹേ
തന്വേ ശ്രീനിവാസഃ പ്രചോദയാത്'