ADVERTISEMENT

അശ്വതി: ഗുണവർധനയ്ക്കും ദോഷ ശമനത്തിനുമായി മഹാവിഷ്ണു ഭജനം നടത്തുക. വ്യാഴാഴ്ചകളിൽ വ്രതമെടുക്കുക. വിഷ്ണു അഷ്ടോത്തരജപം നടത്തുക. വിഷ്ണുവിന് ജന്മ നാളിൽ പാൽപ്പായസം നിവേദിക്കുക.

ഭരണി: ദോഷശമനത്തിനായി സുബ്രഹ്മണ്യ ഭജനം നടത്തുക. നിത്യേന അഷ്ടോത്തരം ജപിക്കുക കൂടാതെ നാളിൽ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ പുഷ്പാഞ്ജലി നടത്തിക്കുക.

കാർത്തിക: ദോഷ പരിഹാരത്തിനായി ശിവക്ഷേത്ര ദർശനം നടത്തി മൃത്യുംജയപുഷ്പാഞ്ജലി കഴിപ്പിക്കുക. ശിവാഷ്ടോത്തരജപം നടത്തുക.

രോഹിണി: ദോഷശമനത്തിനും ഗുണവർധനവിനുമായി ധർമ്മശാസ്താവിനെ ഭജിക്കുക. ശനിയാഴ്‌ചകളിൽ ശാസ്താക്ഷേത്ര ദർശനം നടത്തി പ്രാർഥിക്കുക.

മകയിരം: ദോഷശമനത്തിനും ഗുണവർധനവിനുമായി ദേവീഭജനം നടത്തുക. ജന്മ നാളിൽ ദേവീക്ഷേത്രത്തിൽ ദർശനം നടത്തി പഞ്ചദുർഗ്ഗാ മന്ത്രപുഷ്‌പാഞ്‌ജലി നിവേദ്യത്തോടെ ചെയ്യിക്കുക. ദേവിക്ക് ചുവപ്പ് പട്ടു സമർപ്പിക്കുക.

തിരുവാതിര : ദോഷ ശമനത്തിനും ഗുണവർധനവിനുമായി മഹാഗണപതി ഭജനം നടത്തുക. വെള്ളിയാഴ്‌ചകളിൽ ഗണപതിക്ക് കദളിപ്പഴനിവേദ്യം നടത്തിക്കുക.

പുണർതം: ദോഷശമനത്തിനായി ശ്രീകൃഷ്ണഭജനം നടത്തുക. സാധിക്കുന്ന ബുധനാഴ്ചകളിൽ ശ്രീകൃഷ്ണ സ്വാമിയെ ദർശിച്ച് പ്രാർഥിക്കുക. നിത്യേന ഭവനത്തിൽ നെയ് വിളക്കുകൊളുത്തി ജപം നടത്തുക.

പൂയം: ജന്മനാളിൽ ശിവങ്കൽ ഭസ്മാഭിഷേകം നടത്തിക്കുക. ഒപ്പം ദേവീ ക്ഷേത്രത്തിൽ ചുവന്ന പുഷ്പങ്ങളാൽ അർച്ചന നടത്തിക്കുക.

ആയില്യം: ഗുണവർധനവിനും ദോഷശമനത്തിനുമായി ശാസ്താഭജനം നടത്തുക. ശാസ്‌താവിങ്കൽ ദർശനം നടത്തി എള്ളുപായസ നിവേദ്യം, പുഷ്പാഞ്ജലി ഇവ നടത്തിക്കുക.

മകം: ഗുണവർധനയ്ക്കും ദോഷശമനത്തിനുമായി സുബ്രഹ്മണ്യ ഭജനം നടത്തുക. ചൊവ്വാഴ്‌ചകളിൽ വ്രതമെടുത്ത് സുബ്രഹ്മണ്യ ക്ഷേത്രദർശനം നടത്തുക.

പൂരം: ദോഷശമനത്തിനായി വിഷ്ണുഭജനം നടത്തുക. ഭവനത്തിൽ ഭഗവതപാരായണം സ്വയം ചെയ്യുക. ജന്മനാളിൽ വിഷ്ണുക്ഷേത്രത്തിൽ ക്ഷേത്രത്തിൽ ആയു:സൂക്ത പുഷ്പാഞ്ജലി നടത്തുക.

ഉത്രം: ദോഷശമനത്തിനും ഗുണവർധനവിനുമായി ഹനൂമദ് ഭജനം നടത്തുക. ശനിയാഴ്‌ചകളിൽ ഹനൂമദ് ക്ഷേത്രദർശനം നടത്തി അവൽ, പഴം ഇവ നിവേദിക്കുക. ക്ഷേത്രത്തിൽ ഇരുന്ന് ജപം നടത്തുക.

അത്തം : ദോഷശമനത്തിനും ഗുണവർധനവിനുമായി ഹനൂമദ് ഭജനം നടത്തുക. ജന്മനാളിൽ ഹനൂമാൻ സ്വാമിയേ വണങ്ങി അവൽ നിവേദ്യം നടത്തുക, ഒപ്പം പഴുത്തു തുടങ്ങിയ ഞാലിപ്പൂവൻ കായ നിവേദിക്കുക. ഭവനത്തിൽ രാമായണം സുന്ദരകാണ്ഡം നിത്യേന പാരായണം ചെയ്യുക.

ചിത്തിര: ദോഷശമനത്തിനും ഗുണവർധനവിനുമായി ശിവഭജനം നടത്തുക. തിങ്കളാഴ്ചകളിൽ ശിവങ്കൽ കൂവളമാല ചാർത്തിച്ച് മലർ നിവേദ്യം നടത്തിക്കുക.

ചോതി: ദോഷശമനത്തിനും ഗുണവർധനവിനുമായി ശ്രീകൃഷ്ണ ഭജനം നടത്തുക. ബുധനാഴ്ചകളിൽ ശ്രീകൃഷ്ണ ക്ഷേത്രദർശനം നടത്തി വെണ്ണ, കദളിപ്പഴം ഇവ നിവേദിക്കുക. നിത്യേന ഭവനത്തിൽ ശ്രീകൃഷ്ണ ഭജനം നടത്തുക.

വിശാഖം: ഗുണവർധനവിനും ദോഷശമനത്തിനുമായി ശാസ്താഭജനം നടത്തുക. ശാസ്താ അഷ്ടോത്തരം നിത്യേന പാരായണം ചെയ്യുക. ശനിയാഴ്ചകളിൽ നീരാജനം കത്തിച്ചുതൊഴുത്തു പ്രാർഥിക്കുക.

അനിഴം: ദോഷശമനത്തിനായി ഗണപതി ഭജനം നടത്തുക. നിത്യേന ഉദയത്തിൽ വീട്ടിൽ വിളക്കു കൊളുത്തി ഗണപതിയെ സ്മരിച്ച് പ്രാർഥിക്കുക.

തൃക്കേട്ട : ദോഷശമനത്തിനായി ദേവീ ഭജനം നടത്തുക. ദേവീ ക്ഷേത്രദർശനം നടത്തി പഞ്ചാദുർഗ്ഗാ മന്ത്ര പുഷ്പാഞ്ജലി നടത്തിച്ച് പ്രാർഥിക്കുക. നിത്യേന ഭവനത്തിൽ ലഘു മന്ത്ര ജപത്താൽ ദേവിയെ ഉപാസിക്കുക.

മൂലം: ഗുണവർധനവിനും ദോഷശമനത്തിനുമായി ഭദ്രകാളിക്ഷേത്രത്തിൽ ചുവന്ന പുഷ്പം സമർപ്പിച്ചു പ്രാർഥിക്കുക. ജന്മ നാളിൽ ദേവിക്ക് കുങ്കുമാഭിഷേകം നടത്തിക്കുക.

പൂരാടം: ദോഷപരിഹാരത്തിനായി നാളിൽ ദേവീക്ഷേത്രത്തിൽ ഭഗവതി സേവനടത്തിച്ച് തൊഴുതു പ്രാർഥിക്കുക. സാധിക്കുന്നവർ ഭവനത്തിൽ നിത്യേന ദേവീ മാഹാത്മ്യ പാരായണം നടത്തുക.

ഉത്രാടം: ദോഷശമനത്തിനും ഗുണവർധനവിനുമായി മഹാവിഷ്ണു ഭജനം നടത്തുക. വിഷ്ണു ക്ഷേത്ര ദർശനം നടത്തി പ്രാർഥിക്കുക. നെയ്‌വിളക്ക് കൊളുത്തുന്നതും തുളസിമാല ചാർത്തിക്കുന്നതും ഉത്തമം.

തിരുവോണം: ജന്മനാളിൽ ക്ഷേത്രത്തിൽ ദർശനം നടത്തി ഗണപതി ഹോമം നടത്തിക്കുക. നിത്യേന ഭവനത്തിൽ ഗണപതി അഷ്ടോത്തര ജപം നടത്തുക.

അവിട്ടം: ഗുണവർധനവിനുമായി ധർമ്മ ശാസ്താവിനെ ഭജിക്കുക. ശനിയാഴ്ചകളിൽ ശാസ്താവിങ്കൽ നീരാജനം കത്തിക്കുക. എള്ള് പായസനിവേദ്യം നടത്തിക്കുന്നതും ഉത്തമം.

ചതയം: ദോഷശമനത്തിനും ഗുണവർധനവിനുമായി ശ്രീകൃഷ്ണ ഭജനം നടത്തുക. ബുധനാഴ്ചകളിൽ ശ്രീകൃഷ്‌ണസ്വാമിക്ക് വെണ്ണ ,അവൽ ഇവ നിവേദിക്കുക.

പൂരുരുട്ടാതി : ഗുണവർധനവിനും ദോഷശമനത്തിനുമായി ശിവഭജനം നടത്തുക. ശിവാഷ്ടോത്തരം നിത്യേന പാരായണം ചെയ്യുക. ശിവങ്കൽ എള്ളെണ്ണ വിളക്കിൽ ഒഴിപ്പിച്ചു പ്രാർഥിക്കുക. യഥാശക്തി അന്നദാനം നടത്തുക.

ഉത്രട്ടാതി: ദോഷശമനത്തിനായി വിഷ്ണുഭജനം നടത്തുക. നിത്യേന ഭവനത്തിൽ വിഷ്ണു ഭജനം നടത്തുക. സാധുജനത്തിന് അന്നദാനം നടത്തുകയും വേണം.

രേവതി: ഗുണവർധനവിനും ദോഷശമനത്തിനുമായി ശിവ ഭജനം നടത്തുക. ശിവ ക്ഷേത്രത്തിൽ ദർശനം നടത്തി ദക്ഷിണാമൂർത്തി ഭാവത്തിൽ സങ്കൽപ്പിച്ചു നെയ്‌വിളക്ക് കത്തിക്കുക. ജന്മനാളിൽ ഗണപതിഹോമം കഴിപ്പിക്കുക.

ഓരോ നാളുകാർക്കും മേൽപ്പറഞ്ഞ ലഘു പരിഹാരങ്ങൾ കൂടാതെ ശനി ദോഷം കൂടുതലായി ബാധിക്കാൻ സാധ്യതയുള്ള മീനം, മേടം, മിഥുനം, ചിങ്ങം, കന്നി, ധനു രാശിക്കാർ ഇനി പറയുന്ന പരിഹാരങ്ങളും അനുഷ്ഠിക്കുന്നത് ഉത്തമമാണ്.

ശനിയാഴ്ചകളിൽ രാവിലെ സ്‌നാനന്തരം നവഗ്രഹസ്തോത്രം ജപിക്കുന്നത് ശനിപ്രീതികരമാണ്. നവഗ്രഹ പ്രതിഷ്ഠയുള്ള ക്ഷേത്രത്തിൽ ദര്‍ശനം നടത്തി കഴിയുന്ന വഴിപാടുകൾ സമർപ്പിക്കുക. ശനിദേവന്റെ വാഹനമായ കാക്കയ്ക്ക് പച്ചരിയും എള്ളും നനച്ചുകൊടുക്കുന്നത് ശനിദോഷത്തിന് ഒരു പരിഹാരമാണ്. കറുത്ത വസ്ത്രം, എള്ളെണ്ണ എന്നിവ ദാനം ചെയ്യുന്നതും നന്ന്. പറ്റാവുന്നത്ര തവണ ശനീശ്വരസ്‌തോത്രം , ശാസ്താഅഷ്ടോത്തരം എന്നിവ ജപിക്കുക. നമ്മുടെ വാക്കുകളിലും പ്രവൃത്തികളിലും സത്യസന്ധത കാണിക്കുക. അന്യരെ ഉപദ്രവിക്കാതെ കഴിയാവുന്ന രീതിയിൽ സഹായം ചെയ്യുക എങ്കിൽ ശനിദോഷം അലട്ടുകയില്ല.

ശനിയുടെ അധിദേവത എന്ന് കരുതപ്പെടുന്ന ശാസ്താക്ഷേത്ര ദർശനം നടത്തി നീരാജനം, എള്ളുപായസം എന്നിവ വഴിപാടായി സമർപ്പിക്കുന്നതും എള്ളുതിരി കത്തിക്കുന്നതും നീലശംഖു പുഷ്പാർ‌ച്ചനനടത്തുന്നതും ശനിദോഷനിവാരണത്തിനു വിശേഷമാണ്.

ശനിയാഴ്ചകളിൽ ആരോഗ്യ സ്ഥിതിയനുസരിച്ച് വ്രതം അനുഷ്ഠിക്കുന്നതും അതീവ ശ്രേയസ്‌ക്കരമാണ് തലേന്ന് ഒരിക്കൽ അനുഷ്ഠിച്ച് പിറ്റേന്ന് ശനിയാഴ്ച ആരോഗ്യസ്ഥിക്കനുസരിച്ച് ഉപവാസം അനുഷ്‌ഠിക്കണം. അരിയാഹാരം ഒഴിവാക്കി പഴങ്ങളോ മറ്റോ ലഘുവായി കഴിച്ചും വ്രതം അനുഷ്ഠിക്കാം. പിറ്റേന്ന് തുളസീ തീർഥം സേവിച്ചു വ്രതം അവസാനിപ്പിക്കാം. വ്രതം അനുഷ്ഠിക്കുന്നവർ സത്ചിന്തയോടെ കഴിയുക.

ശനി ഗായത്രി ജപവും ഉത്തമമാണ്
കാകദ്ധ്വജായ വിദ്‌മഹേ
ഖഡ്‌ഗഹസ്‌തായ ധീമഹീ
തന്നോ മന്ദപ്രചോദയാത്

ശനി മന്ത്രം
ഓം ഐം ഹ്രീം ശ്രീം ശനൈശ്വരായ നമഃ

ശനി പീഡാഹര സ്തോത്രം
സൂര്യപുത്രോ ദീര്‍ഘദേഹോ വിശാലാക്ഷ: ശിവപ്രിയ:
ദീര്‍ഘചാര പ്രസന്നാത്മ പീഡാം ഹരതു മേ ശനി:

ശനി സ്തോത്രം
നീലാഞ്ജന സമാനാഭം രവിപുത്രം യമാഗ്രജം
ഛായാമാര്‍ത്താണ്ഡ സംഭൂതം തം നമാമി ശനൈശ്‌ചരം.'

ശനിയാഴ്ചകളിൽ ഉദയാല്‍പരം ഒരു മണിക്കൂറിനുള്ളിൽ വരുന്നതായ ശനിഹോര സമയത്ത് ശനീശ്വര അഷ്ടോത്തരം ജപിക്കുന്നതും ശനി ദോഷം അകലുന്നതിന് വളരെ ഗുണകരമാണ്.

English Summary:

Nakshatra remedies provide guidance for alleviating afflictions and enhancing benefits based on one's birth star. This comprehensive guide outlines remedies for all 27 Nakshatras and includes additional remedies for those experiencing strong Saturn afflictions.

Get FREE HOROSCOPE in 30 seconds

Name & Gender
Please enter name
Birth Details
Enter date of birth in the given format
Enter time in the format shown
Please enter place
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com