Activate your premium subscription today
Saturday, Mar 22, 2025
ഖിന്നരായ രാമലക്ഷ്മണന്മാർ സീതാദേവിയെത്തേടി വനത്തിലൂടെ സഞ്ചരിക്കുന്നു. അപ്പോഴാണ് ഒരു വിചിത്ര സത്വത്തെ കാണുന്നത്. ഒരു യോജന നീളമുള്ള കൈകളുള്ള കാലും തലയുമില്ലാത്ത പക്ഷിരൂപമോ മൃഗരൂപമോ ഇല്ലാത്ത ഒരു വിചിത്ര സത്വം. രാമദേവനും ലക്ഷ്മണനും ആ സത്വത്തിന്റെ കൈകൾ ഛേദിക്കുന്നു. സത്വം രാമലക്ഷ്മണന്മാരോട് ചോദിക്കുന്നു.
രാമായണം എന്നാൽ രാമന്റെ അയനം എന്നാണ് അർത്ഥം. അയനം എന്നാൽ യാത്ര അല്ലെങ്കിൽ പാത എന്നെല്ലാം പറയാം. പാത എന്ന അർത്ഥം എടുക്കുമ്പോൾ ഇവിടെ രാമന്റെ പാത എന്നു മാത്രമല്ല രാമൻ കാണിച്ചുതരുന്ന പാത എന്നുകൂടി നമ്മൾ മനസ്സിലാക്കണം.രാമായണത്തെ പൂർവരാമായണം, ഉത്തരരാമായണം എന്നിങ്ങനെ രണ്ടു ഭാഗങ്ങളായി വിഭജിച്ചിട്ടുണ്ട്.
അസുരഗുരു ശുക്രനെ ഉപദേശാർഥം സമീപിച്ചു രാവണൻ. ദേവപ്രീതിക്കായി ഹോമം നടത്താനാണ് ലഭിക്കുന്ന ഉപദേശം. അംഗദന്റെ നേതൃത്വത്തിൽ വാനരപ്പട എങ്ങനെയെല്ലാം ശ്രമിച്ചിട്ടും ഹോമത്തിൽ മുഴുകിയ രാവണന്റെ ശ്രദ്ധയെ വ്യതിചലിപ്പിക്കാനാകുന്നില്ല. മണ്ഡോദരിയെ അപമാനിക്കുകയേ ഇനി വാനരർക്കു വഴിയുള്ളൂ. ഭാര്യാവിലാപം കേട്ട് രാവണന്റെ
ഹിമവാനെ കടന്ന് കൈലാസത്തിലെത്തി അവിടെ ഋഷഭാദ്രിയിലുള്ള ദിവ്യൗഷധങ്ങൾ എത്തിക്കാനാണ് ജാംബവാൻ ഹനുമാനോടു നിർദേശിക്കുന്നത്. മേരുവിനോളം വളരുന്ന ഹനുമാൻ അലറുന്നത് രാക്ഷസസമൂഹത്തെയാകെ ഞെട്ടിക്കുന്നു. ഹനുമാന്റെ പുറപ്പാട് ചാരന്മാരിൽനിന്നറിഞ്ഞ രാവണൻ മാതുലനായ കാലനേമിയുടെ ഗൃഹത്തിലേക്ക് രാത്രിതന്നെ പുറപ്പെടുകയാണ്.
ശ്രീരാമപട്ടാഭിഷേകത്തിനുശേഷം ശ്രീരാമൻ എല്ലാവർക്കും ധാരാളം ഉപഹാരങ്ങൾ നൽകി. തന്റെ വംശമായ ഇക്ഷ്വാകു വംശത്തിന്റെ കുലദൈവം രംഗനാഥനാണ്. ശ്രീരാമൻ വിഭീഷണന് സമ്മാനമായി നൽകിയത് തന്റെ കുലദൈവമായ, വീട്ടിൽ പൂജചെയ്തുകൊണ്ടിരുന്ന ആ ശ്രീരംഗനാഥനെതന്നെയാണ്. എന്നാൽ ഇന്നത്തെ ശ്രീരംഗനാഥ വിഗ്രഹം എത്രമാത്രം വലുതാണെന്ന്
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.