ഡിസംബറിലെ വിലക്കയറ്റത്തോത് 4 മാസത്തെ താഴ്ന്ന നിലവാരത്തിൽ
Mail This Article
ന്യൂഡൽഹി∙ ഡിസംബറിൽ രാജ്യമാകെയുള്ള വിലക്കയറ്റത്തോത് 4 മാസത്തെ കുറഞ്ഞ നിരക്കായ 5.22 ശതമാനത്തിലെത്തി. നവംബറിൽ ഇത് 5.48% ആയിരുന്നു. ആർബിഐയുടെ സഹനപരിധിയായ 6 ശതമാനത്തിനുള്ളിലാണ് ഡിസംബറിലെ നിരക്ക്. ഭക്ഷ്യവസ്തുക്കളുടെ വിലയിലുണ്ടായ കുറവാണ് ഇത്തവണത്തെ നിരക്കിൽ പ്രധാനമായും പ്രതിഫലിച്ചിരിക്കുന്നത്. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തോത് നവംബറിൽ 9.04 ശതമാനമായിരുന്നത് ഇക്കുറി 8.39 ആയി കുറഞ്ഞു. ഇതേ രീതി ഈ മാസവും തുടർന്നാൽ ഫെബ്രുവരിയിൽ പലിശയിളവിന് വഴിതുറന്നേക്കാം. നടപ്പുസാമ്പത്തികവർഷത്തെ വിലക്കയറ്റം സംബന്ധിച്ച അനുമാനം 4.5 ശതമാനമായിരുന്നത് 4.8 ശതമാനമാക്കി റിസർവ് ബാങ്ക് ഉയർത്തിയത് കഴിഞ്ഞ മാസമാണ്. ധാന്യങ്ങൾ, പാൽ, പയറുവർഗങ്ങൾ, തുണിത്തരങ്ങൾ, ചെരിപ്പ് തുടങ്ങിയവയുടെ വിലയിൽ ഡിസംബറിൽ കുറവുണ്ടായി.
കേരളത്തിൽ നേരിയ വർധന
കേരളത്തിലെ വിലക്കയറ്റതോത് നവംബറിൽ 6.32 ശതമാനമായിരുന്നത് ഇക്കുറി 6.36 ശതമാനമായി.നഗരമേഖലകളിലെ വിലക്കയറ്റം 5.29%, ഗ്രാമങ്ങളിലേത് 6.92%.