ADVERTISEMENT

പുതിയ ഒരു വർഷത്തിലേക്ക് കടക്കുമ്പോൾ ഗ്രഹങ്ങളുടെ സ്ഥാനത്തിനും പ്രാധാന്യത്തിനും അനുസരിച്ച് ഓരോ വ്യക്തികളുടെയും ജീവിതത്തിലും മാറ്റങ്ങൾ ഉണ്ടാവും. ഗ്രഹങ്ങളുടെ ഈ നിലയാണ് ഭാഗ്യ നിർഭാഗ്യങ്ങളെ പ്രവചിക്കുന്നത്. തൊഴിൽരംഗം മുതൽ പ്രണയബന്ധത്തിൽ വരെ ഈ മാറ്റങ്ങളുടെ പ്രതിഫലനം ഉണ്ടാകും. ചിലർക്ക് ഇവ ശുഭകരമാണെങ്കിൽ മറ്റു ചിലരെ കാത്തിരിക്കുന്നത് അശുഭകരമായ കാര്യങ്ങളായിരിക്കും. അത്തരത്തിൽ 2025 ൽ ഭാഗ്യം തുണയ്ക്കുന്ന രാശികൾ ഏതൊക്കെയാണെന്ന് നോക്കാം.

മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ)2025ൽ മേടം രാശിക്കാർ കൂടുതലായും തൊഴിലുമായും ബന്ധപ്പെട്ട കാര്യങ്ങളിൽ വ്യാപൃതരായിരിക്കും. രാശി ഗ്രഹമായ ചൊവ്വ ജീവിതത്തിൽ കൂടുതൽ സ്വാധീനം ഉണ്ടാക്കുന്നതിനാൽ പൊതുവേ അവർക്ക് ഭാഗ്യങ്ങൾ തേടിവരുന്ന വർഷമായിരിക്കും. പ്രത്യേകിച്ചും തൊഴിൽ രംഗത്ത് നിർണായകമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. ആത്മാഭിമാനം ഉയരുകയും ആളുകളുമായുള്ള ബന്ധം മെച്ചപ്പെടുകയും ചെയ്യും. പുതിയ ഒരു പ്രണയബന്ധത്തിന് തുടക്കം കുറിക്കാനുള്ള സാധ്യതയുമുണ്ട്. 

ഇടവം രാശി  (Taurus) (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ) ഇടവം രാശിക്കാർക്ക് സാമ്പത്തികമായി അഭിവൃദ്ധിയും സ്ഥിരതയും കൈവരിക്കാനാകുന്ന വർഷമായിരിക്കും . ദീർഘകാല നിക്ഷേപങ്ങൾക്ക് മികച്ച പ്രതിഫലം ലഭിക്കും. അതേപോലെ അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങളും ഈ വർഷം ഇടവം രാശിക്കാരെ തേടിയെത്താനുള്ള സാധ്യതയുണ്ട്. മറ്റുള്ളവരുമായി ഐക്യം നിലനിർത്തിക്കൊണ്ടുതന്നെ അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ സാധിക്കും. പ്രണയബന്ധങ്ങൾ പൂർണതയിൽ എത്താനുള്ള സാഹചര്യവും ഒരുങ്ങും.

ചിങ്ങം രാശി  (Leo) (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ)വ്യക്തിജീവിതത്തിലും പ്രൊഫഷണൽ രംഗത്തും ചിങ്ങം രാശിക്കാർക്ക് അനുകൂലമായ വർഷമാണ്. നേതൃ ചുമതലകൾ വഹിക്കാനുള്ള അവസരം തേടിയെത്തും. ക്രിയാത്മകമായ കഴിവുകൾ അംഗീകരിക്കപ്പെടുകയും ചെയ്യും. പ്രണയ ജീവിതത്തിലും ഈ വർഷം ചിങ്ങം രാശിക്കാരെ ഭാഗ്യം തുണയ്ക്കും. ജീവിതത്തിന് കൂടുതൽ അർഥം നൽകുന്ന തരത്തിലുള്ള ബന്ധങ്ങൾ വളർത്താനും സാധിക്കും.

വൃശ്ചിക രാശി(Scorpio)(ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ)2025ൽ വൃശ്ചികം രാശിയിൽ പെട്ടവർ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനായി വലിയ മാറ്റങ്ങൾക്ക് വിധേയരാകും. പരിമിതികളെ മറികടക്കാനും കഴിവുകൾ മുഴുവൻ പുറത്തെടുത്ത് മുന്നേറാനും അവസരം ഒരുങ്ങും. പ്രതിബന്ധങ്ങളെ തരണം ചെയ്യാനുള്ള ശക്തി മികച്ച ഫലങ്ങൾ കൊണ്ടുവരും. ഇവയുടെ എല്ലാ ആകെത്തുകയായി വ്യക്തിജീവിതത്തിലും തൊഴിൽ രംഗത്തും മികച്ച മാറ്റങ്ങളും കൈവരിക്കാനാകും.

ധനു രാശി (Sagittarius) (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ)ധനുരാശിക്കാരുടെ തൊഴിൽ മേഖല വളരെയധികം മെച്ചപ്പെടുന്ന വർഷമായിരിക്കും . ബന്ധങ്ങളും കൂടുതൽ ദൃഢമാകും. വിദേശയാത്രയ്ക്കുള്ള അവസരം ലഭിക്കാനുള്ള സാധ്യതയുണ്ട്. ആത്മീയമായ വളർച്ച കൈവരിക്കാനുള്ള അവസരവും ഈ വർഷം ലഭിച്ചേക്കാം. പുതിയ കാര്യങ്ങൾ പരീക്ഷിക്കാനും അവസരങ്ങൾ പ്രയോജനപ്പെടുത്താനുമുള്ള മന:സ്ഥിതി അപ്രതീക്ഷിത ഭാഗ്യങ്ങൾ കൊണ്ടുവരും.

English Summary:

2025 Astrology Predictions reveal favorable fortunes for several zodiac signs. Aries, Taurus, Leo, Scorpio, and Sagittarius can anticipate positive changes in career, finances, and relationships throughout the year.

Get FREE HOROSCOPE in 30 seconds

Name & Gender
Please enter name
Birth Details
Enter date of birth in the given format
Enter time in the format shown
Please enter place
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com