ADVERTISEMENT

കൊച്ചി ∙ ഡിജിറ്റൽ ലോകത്തെ പുതുപുത്തൻ ആശയങ്ങളും സാധ്യതകളും ചർച്ച ചെയ്യുന്ന മനോരമ ഓൺലൈൻ ടെക്‌സ്‌പെക്‌റ്റേഷൻ ഡിജിറ്റൽ സംഗമത്തിന്റെ ആറാം പതിപ്പ് ഫെബ്രുവരി 7ന് കൊച്ചിയിൽ നടക്കും. ‘ട്രാൻസ്‌ഫോമിങ് ഫ്യൂച്ചർ; എഐ ഫോർ എവരിഡേ ലൈഫ്’ എന്ന തീമിലാണ് കേരളത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ സംഗമം അരങ്ങേറുക.

ജെയ്ൻ യൂണിവേഴ്സിറ്റി കൊച്ചിയും ഗൂഗിൾ ഇന്ത്യയുമാണ് മനോരമ ഓൺലൈൻ അവതരിപ്പിക്കുന്ന ടെക്‌സ്‌പെക്റ്റേഷൻസിന്റെ പ്രായോജകർ.റജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും സീറ്റ് റിസർവ് ചെയ്യാനും: https://www.techspectations.com/. ക്യുആർ കോഡ് ഉപയോഗിച്ചും റജിസ്റ്റർ ചെയ്യാം

ഡിജിറ്റൽ ലോകത്തെ നൂതന സാധ്യതകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെ വമ്പൻ മാറ്റങ്ങൾ, വാർത്തകളുടെ ലോകത്തെ എഐ പ്രതീക്ഷകൾ, ഡേറ്റ അനലറ്റിക്‌സിന്റെ വിസ്മയലോകം, സ്റ്റാർട്ടപ്പുകൾക്കും വൻകിട ബ്രാൻഡുകൾക്കും വേദിയൊരുക്കുന്ന ഇന്ത്യയിലെയും കേരളത്തിലെയും സംരംഭക വിപ്ലവങ്ങൾ തുടങ്ങിയവയെല്ലാം ഇത്തവണ ചർച്ചയാകും.

ഓപ്പൺ നെറ്റ്‍വർക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് (ഒഎൻഡിസി) സിഇഒ തമ്പി കോശി, ഇന്ത്യയിലെ ഏറ്റവും വലിയ ടെക് പബ്ലിക് കമ്പനികളിൽ ഒന്നായ ഇൻഫോ എഡ്ജ് സിഇഒ ഹിതേഷ് ഒബ്‌റോയ് ആദിത്യ ബിർള ഗ്രൂപ്പ് ചീഫ് ഡേറ്റ അനലറ്റിക്സ് പങ്കജ് രാജ്, സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ്, ജെയ്ൻ സർവകലാശാല ന്യൂ ഇനിഷ്യേറ്റീവ് ഡയറക്ടർ ടോം ജോസഫ്, ഐറാലൂം സഹസ്ഥാപക ഹർഷ പുതുശേരി, വൺ അസിസ്റ്റ് കോ ഫൗണ്ടർ സുബ്രത് പാനി, അർബൻ ട്രാഷ് സ്ഥാപകൻ താജുദ്ദീൻ അബൂബക്കർ, കാർബൺ ആൻഡ് വെയ്ൽ കോ ഫൗണ്ടർ ആൽവിൻ ജോർജ്, ടാറ്റ നെക്സാർക് ഡേറ്റ സയൻ‍സ് മേധാവി ആദിത്യ ഗാംഗുലി, ഹ്യുമൻലി സഹസ്ഥാപകൻ റിഷാഭ് നാഗ് തുടങ്ങിയ പ്രമുഖർ ഡിജിറ്റൽ ഉച്ചകോടിയിൽ ആശയങ്ങൾ പങ്കുവയ്ക്കും.

പ്രമുഖ കമ്പനികളുടെ സിഇഒമാർ, സിടിഒമാർ, സിഎക്‌സ്ഒമാർ, വിപിമാർ, സീനിയർ മാനേജർമാർ, ഡയറക്ടർമാർ, ബോർഡ് അംഗങ്ങൾ, മാനേജർമാർ, തലവന്മാർ, ഐടി എൻജിനീയർമാർ, ഡവലപ്പർമാർ, സംരംഭകർ, ബിസിനസ് പങ്കാളികൾ, ഡിജിറ്റൽ മാർക്കറ്റിങ് പ്രഫഷനലുകൾ, പ്രഫസർമാർ, ഗവേഷകർ, വിദ്യാർഥികൾ, സർക്കാർ ഉദ്യോഗസ്ഥർ, ബിസിനസ് കൺസൽറ്റന്റുമാർ, എക്‌സിക്യൂട്ടീവുകൾ തുടങ്ങിയവർ ടെക്‌സ്‌പെക്റ്റേഷൻസിന്റെ ഭാഗമാകും.2016ൽ തുടക്കമിട്ട ഡിജിറ്റൽ സംഗമം വൈവിധ്യമാർന്ന ആശയാവതരണങ്ങളോടെ 2018, 2020, 2021, 2023 വർഷങ്ങളിൽ അരങ്ങേറിയിര ുന്നു

English Summary:

Experience the future of technology at Techspectations 2024 in Kochi, Kerala! This digital summit features leading AI experts, data analytics discussions, and entrepreneurial insights. Register now!

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com