ADVERTISEMENT

ആർത്തവം ക്രമമല്ലെങ്കിൽ ആകെ മൊത്തത്തിലൊരു അസ്വസ്ഥതയാണ്. ആരോഗ്യമുള്ള സ്ത്രീ ശരീരത്തിന്റെ ലക്ഷണമാണ് കൃത്യമായ ആർത്തവം എന്നാണ് പറയപ്പെടുന്നത്. എന്നാൽ സമ്മർദ്ദം, ഹോർമോൺ അസന്തുലിതാവസ്ഥ, മോശം ഭക്ഷണശീലം, ആരോഗ്യപ്രശ്നങ്ങൾ എന്നിവ ആർത്തവത്തെ മോശമായി ബാധിക്കാം. പലപ്പോഴും നല്ല ഭക്ഷണശീലം പല അസുഖങ്ങൾക്കുമുള്ള മരുന്നാണ്. പോഷക സമ്പുഷ്ടമായ ഭക്ഷണരീതി ആർത്തവം ക്രമമപ്പെടുത്തുന്നതിൽ വളരെ വലിയ പങ്കു വഹിക്കുന്നു. ശരീരത്തിന്റെ ആകെമൊത്തത്തിലുള്ള ആരോഗ്യത്തിനും ഇത് സഹായിക്കും.

അയൺ സമ്പുഷ്ടമായ ഭക്ഷണങ്ങൾ
ക്രമമല്ലാത്തതോ, ഹെവി പിരിയഡ്സോ അയണിന്റെ അഭാവം ഉണ്ടാക്കാം. ശരീരത്തിന്റെ ആരോഗ്യത്തെ അത് ബാധിക്കാം. ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ ശരീരത്തിലെ രക്തക്കുഴലുകൾ നിറയ്ക്കാനും ആരോഗ്യകരമായ രക്ത ഉൽപാദനത്തെ പിന്തുണയ്ക്കാനും സഹായിക്കുന്നു. അയണിനു വേണ്ടി കഴിക്കേണ്ട ഭക്ഷണങ്ങൾ ഇവ.
∙ഇലയാഹാരങ്ങൾ (ചീര, കെയ്ൽ)
∙മത്തൻ വിത്ത്
∙ഫോർട്ടിഫൈഡ് സിറിയലുകൾ
∙ചെറിയ അളവിൽ റെഡ് മീറ്റ്
∙പയർ

ഹെൽത്തി ഫാറ്റ്
ഹോർമോൺ സന്തുലിതാവസ്ഥയ്ക്കും, ആർത്തവം ക്രമമാക്കുന്നതിലും ഹെൽത്തി ഫാറ്റിന്റെ വലിയ പങ്കുണ്ട്. ഒമേഗ 3 ഫാറ്റി ആസിഡിൽ നീർക്കെട്ട് കുറയ്ക്കാനും ആർത്തവവേദന നിയന്ത്രിക്കാനുമുള്ള ഘടകങ്ങളുണ്ട്. കഴിക്കേണ്ട ഭക്ഷണങ്ങൾ ഇവ.
∙അവാക്കാഡോ
∙സാൽമൺ, മത്തി, അയല
∙ചിയ സീഡ്
∙വാൽനട്ട്
∙ഒലീവ് ഓയിൽ

കോംപ്ളക്സ് കാർബോഹൈഡ്രേറ്റ്
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക വഴി ആർത്തവ പ്രശ്നങ്ങളെ വരുതിയിലാക്കാൻ കഴിയും ∙ഓട്സ്, ബ്രൗൺ റൈസ്, ക്വിനോവ പോലുള്ള മുഴുധാന്യങ്ങൾ
∙മധുരക്കിഴങ്ങ്
∙കടല പോലുള്ള പയർവർഗങ്ങൾ
∙ബ്രോക്കലി, കാരറ്റ് പോലുള്ള പച്ചക്കറികൾ

orange-apple-kiwi-ajayan-cv-istockphoto
Representative image. Photo Credit:kiwi-ajayan-cv/istockphoto.com

വൈറ്റമിൻ സി സമ്പുഷ്ടമായ ഭക്ഷണങ്ങൾ
ഹോർമോൺ ഉത്പാദനത്തിനും അയൺ ആഗിരണത്തിനും വൈറ്റമിൻ സിയുടെ പങ്ക് വലുതാണ്. അത് ആർത്തവചക്രത്തെ ക്രമപ്പെടുത്താൻ സഹായിക്കും
∙ഓറഞ്ച്, നാരങ്ങ, ഗ്രേപ്ഫ്രൂട്ട് പോലുള്ള സിട്രസ് പഴങ്ങൾ
∙സ്ട്രോബറി
∙പപ്പായ
∙കിവി

മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ
ആർത്തവം ക്രമമല്ലാത്തതിന്റെ കാരണങ്ങളിൽ ഒന്നാണ് സമ്മർദ്ദം. അത് കുറയുന്നതും മസിൽ റിലാക്സേഷനും വഴി ആർത്തവ വേദന കുറയ്ക്കാൻ സാധിക്കും.
∙ഡാർക് ചോക്ലേറ്റ്
∙ബദാം, അണ്ടിപ്പരിപ്പ്, കപ്പലണ്ടി
∙പഴം
∙ചീര
∙മത്തൻ വിത്തുകൾ

1212130481
Representative image. Photo Credit:Sundaemorning/Shutterstock.com

സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ
ഹോർമോൺ അളവിനെ ത്വരിതപ്പെടുത്തുകയും, പ്രജനന വ്യവസ്ഥയെ പിന്തുണയ്ക്കുകയും ചെയ്യും. കഴിക്കേണ്ടവ ഇതാണ്.
∙കടല
∙എള്ള്,മത്തൻ വിത്തുകൾ
∙മുട്ട
∙പാലുത്പന്നങ്ങൾ
∙ഓയ്സ്റ്റേസ്

ഹെർബൽ ചായ
ഹോർമോണുകളെ നിയന്ത്രിക്കുകയും ആർത്തവ അസ്വസ്ഥത കുറയ്ക്കുകയും ചെയ്യും
∙ഇഞ്ചി ചായ: വേദനയും വീക്കവും കുറയ്ക്കും
∙കറുകപ്പട്ട ചായ: രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ക്രമരഹിതമായ ആർത്തവത്തെ ശരിയാക്കുകയും ചെയ്യും
∙ക്യമമൈൽ ചായ: സമ്മർ‍ദ്ദം കുറച്ച് ആശ്വാസം നൽകും

പ്രൊബയോട്ടിക് ഭക്ഷണങ്ങൾ
കുടലിന്റെ ആരോഗ്യം, ഹോർമോൺ നിയന്ത്രിക്കും, ആർത്തവചക്രം ക്രമമാക്കും
∙യോഗർട്ട്
ജലാംശം നൽകുന്ന ഭക്ഷണങ്ങൾ
ശരീരത്തിൽ ജലാംശം ഉണ്ടെങ്കിൽ ആകെമൊത്തത്തിലുള്ള പ്രവർത്തനങ്ങൾ നന്നായി നടക്കും, അത് ആർത്തവത്തെ ക്രമപ്പെടുത്തും. കഴിക്കേണ്ടതും കുടിക്കേണ്ടതും ഇവ
∙തണ്ണിമത്തൻ
∙വെള്ളരി
∙സെലറി
∙തേങ്ങാവെള്ളം
∙ഹെർബൽ ചായ

ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
∙സംസ്കരിച്ചതും പഞ്ചസാര അടങ്ങിയതുമായ ഭക്ഷണങ്ങൾ: ഇൻസുലിൻ കൂടുന്നതിനും വീക്കത്തിനും കാരണമാകും.
∙അമിതമായ കഫീൻ: ആർത്തവ വേദന വർധിപ്പിക്കുകയും ഉറക്കത്തെ തടസ്സപ്പെടുത്തുകയും ചെയ്യും.
∙മദ്യം: ഹോർമോൺ നിയന്ത്രണത്തിന് പ്രധാനമായ കരളിന്റെ പ്രവർത്തനത്തെ ബാധിക്കുന്നു.

ജീവിതശൈലിയിലെ മാറ്റങ്ങൾ സഹായകമാകും
∙പോഷകസമ്പുഷ്ടമായ ഭക്ഷണമടങ്ങിയ ഡയറ്റ്
∙കൃത്യമായ വ്യായാമം
∙യോഗ, ധ്യാനം എന്നിവയിലൂടെയുള്ള സമ്മർദ്ദ നിയന്ത്രണം
∙ഉറക്കം
ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുകയും എന്നാൽ മാറ്റം അനുഭവപ്പെട്ടില്ലെങ്കിൽ തീർച്ചയായും ഒരു ആരോഗ്യ വിദഗ്ധനെ കാണുകയും വേണം

English Summary:

Menstrual Cycle Irregularities? Eat Your Way to a Healthier Period

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com