സോഷ്യൽമീഡിയയിൽ കണ്ട ഡയറ്റ് ആണോ പിന്തുടരുന്നത്? തീരുമാനം തെറ്റി, അപകടം ഉറപ്പ്!
Mail This Article
ശരീരഭാരം കൂടുന്നു, അമിതവണ്ണം, മുട്ടുവേദന, മുടികൊഴിച്ചിൽ തുടങ്ങി ആരോഗ്യപ്രശ്നങ്ങളുടെ ഒരു നീണ്ട നിര തന്നെ പലർക്കും പറയാനുണ്ടാകും. രോഗലക്ഷണങ്ങളുമായി ആശുപത്രിയിൽ എത്തുമ്പോൾ ശരീരഭാരം കുറയ്ക്കാനാകും ഡോക്ടർ പറയുന്നത്. കേട്ടു തീരും മുൻപേ ജിമ്മിൽ ചേരും, ആദ്യത്തെ ഒരാഴ്ച പോയ ശേഷം വീട്ടിലിരിക്കും. അതല്ലെങ്കിൽ ഇന്റർനെറ്റിൽ കാണുന്ന ഏതെങ്കിലും ഡയറ്റ് പിന്തുടരും. എന്നാൽ അങ്ങനെ ഏതെങ്കിലും ഒരു ഡയറ്റ് പിന്തുടർന്നാൽ ശരീരഭാരം കുറയുമെന്നും ആരോഗ്യം വീണ്ടെടുക്കാൻ കഴിയുമെന്നുമാണോ നിങ്ങൾ കരുതുന്നത്? സാമൂഹിക മാധ്യമങ്ങളിൽ വരുന്ന ഇത്തരം ഡയറ്റ് പ്ലാനുകളെ നമുക്ക് വിശ്വസിക്കാമോ? സർട്ടിഫൈഡ് ഹെൽത്ത്കെയർ കൺസൽട്ടന്റ് ആയ ഗ്രിന്റോ ഡേവി ചിറകെക്കാരൻ സംസാരിക്കുന്നു.
ഭൂരിഭാഗം പേരും സോഷ്യൽമീഡിയ ഡയറ്റുകൾ പിന്തുടരുന്നത് ഭാരം കുറയ്ക്കുക എന്ന ഒറ്റ ലക്ഷ്യത്തിലാണ്. ശരീരഭാരം കൂടുമ്പോൾ മാത്രമാണ് പലരും ഡയറ്റിനെക്കുറിച്ച് ചിന്തിക്കുന്നത്. പക്ഷേ എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നോ അതിന്റെ കാര്യകാരണങ്ങളോ ശ്രദ്ധിക്കാറില്ല. വണ്ണമുള്ളവരുടെ ആഗ്രഹം എങ്ങനെയെങ്കിലും വണ്ണം കുറയ്ക്കണം ആരോഗ്യത്തോടെ ഇരിക്കണം എന്നു തന്നെയാണ്. എന്നാൽ എന്തൊക്കെ ചെയ്തിട്ടും ശരീരത്തിന്റെ ഭാരം കൂടിക്കൊണ്ടിരിക്കുന്നുണ്ടെങ്കിൽ അതിന്റെ കാരണം വ്യക്തി കൃത്യമായി മനസ്സിലാക്കിയിരിക്കണം.
അതിന് ആവശ്യമായ ബോഡി കോമ്പോസിഷൻ ടെസ്റ്റുകൾ ചെയ്യണം. ശരീരത്തിലെ കൊഴുപ്പിന്റെയും മസിലിന്റെയും അവസ്ഥ എങ്ങനെയാണ്, സെല്ലുലാര്‍ ഹെൽത്ത് എങ്ങനെയാണ്, വയറിനകത്തെ കൊഴുപ്പിന്റെ അളവ് എത്ര എന്നെല്ലാം അറിയേണ്ടതുണ്ട്. പരിശോധനയിലൂടെ ഇവ എന്തുകൊണ്ട് കൂടുന്നുവെന്ന് അറിയാൻ കഴിയും. ഇത്തരം സാഹചര്യങ്ങളിൽ കൃത്യമായ രക്തപരിശോധനകളും ആവശ്യവുമാണ്. ഗ്ലൂക്കോസ് ലെവൽ, ഇൻസുലിൻ, കോർട്ടിസോൾ എന്നിവ ബ്ലഡ് റിപ്പോർട്ടുകളിലൂടെ മനസ്സിലാക്കി സ്വന്തം ശരീരത്തിന്റെ പ്രകടനം
എങ്ങനെയാണെന്ന് അറിയാൻ കഴിയും. ഇത് ഹെൽത് കെയർ സ്പെഷ്യലിസ്റ്റിന്റെ അടുത്തു പോയി മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. പക്ഷേ ഭൂരിഭാഗം പേരും വണ്ണം കൂടുന്നതിന്റെ കാരണം എപ്പോഴും എന്റെ ഭക്ഷണശീലം മാത്രമാണ് എന്നുള്ള തെറ്റിദ്ധാരണയിലാണ് പലപ്പോഴും ഈ ഒരു സോഷ്യല്‍ മീഡിയയിലെ ഡയറ്റ് പ്ലാനുകൾ പിന്തുടരുന്നത്.
പലപ്പോഴും സോഷ്യൽ മീഡിയയിലെ ഏതെങ്കിലും ഒരു വ്യക്തി ഏതോ ഒരു രീതിയില്‍ ഭാരം കുറച്ചതിനെ അനുസരിച്ചായിരിക്കും പലരും ഡയറ്റ് പിന്തുടരാമെന്ന് തീരുമാനിക്കുന്നത്. അത് തികച്ചും അപകടകരമാണ്. കാരണം ആ വ്യക്തിയുടെ ശരീരത്തിന്റെ ഘടനയോ ആരോഗ്യമോ ആയിരിക്കില്ല നമ്മുടേത്. രോഗവും ജീവിതസാഹചര്യങ്ങളും വ്യത്യസ്തമായിരിക്കും.അതനുസരിച്ച് ഭക്ഷണക്രമം പ്ലാൻ ചെയ്യാൻ നമുക്കു സാധിക്കണം. ഒരു ഭക്ഷണം നല്ലതാണെന്നു പറയുമ്പോൾ ആ ഭക്ഷണം സ്വന്തം ശരീരത്തിൽ നല്ലതാണോ എന്നുകൂടി മനസ്സിലാക്കാൻ നമുക്കു സാധിക്കണം. അതിനു നല്ലൊരു ഗൈഡ് ആവശ്യമാണ്. ശരീരത്തിന്റെ ആരോഗ്യത്തിന്റെ ഹിസ്റ്ററി, ബ്ലഡ് റിപ്പോർട്ടുകൾ, ബോഡി കോമ്പോസിഷനുകൾ എന്നിവ മനസ്സിലാക്കി അതിനാവശ്യമായ
രീതിയിൽ ഒരു ഈറ്റിങ്ങ് പ്ലാൻ നമുക്കു തയാറാക്കണം. അതുകൊണ്ട് ഭക്ഷണം കൂടുതൽ കഴിക്കുന്നത് കൊണ്ട് മാത്രമാണ് വണ്ണം കൂടുന്നത് എന്നു കരുതുന്നത് അബദ്ധമാണ്. എനിക്ക് വയർ മാത്രമേ കൂടിയിട്ടുള്ളു, അത് മാത്രം കുറച്ചാൽ മതിയെന്ന് പറയുന്ന ആളിനെ പരിശോധിക്കുമ്പോൾ അവർക്കായിരിക്കും ചിലപ്പോൾ ഗ്രേഡ് 2 ഫാറ്റി ലിവർ. അതുകൊണ്ട് കൃത്യമായ പരിശോധനകൾക്ക് ശേഷം വേണം ഡയറ്റ് തീരുമാനിക്കാൻ.
സോഷ്യൽ മീഡിയയിൽ കാണുന്ന ഡയറ്റ് എല്ലാവർക്കും ഉപകാരപ്പെടുമോ?