ADVERTISEMENT

ദിവസവും രാവിലെ ചൂട് നാരങ്ങാവെള്ളം കുടിക്കുന്ന ശീലം അടുത്തിടെ ഏറെ പ്രചാരം നേടിയ ഒന്നാണ്. ദഹനം മെച്ചപ്പെടുത്തുന്നതുൾപ്പെടെ നിരവധി ആരോഗ്യഗുണങ്ങളാണ് ഇതിനുള്ളത്. ദിവസവും രാവിലെ ചൂട് നാരങ്ങാവെള്ളം കുടിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും എന്നറിയാം. 

ചർമത്തിന്റെ ആരോഗ്യം
നാരങ്ങയിലടങ്ങിയ വൈറ്റമിൻ സി ആരോഗ്യകരമായ ചർമം പ്രദാനം ചെയ്യും. നാരങ്ങയിലെ ആന്റിഓക്സിഡന്റുകൾ ചർമത്തിനുണ്ടാകുന്ന ക്ഷതം തടയുകയും കൊളാജന്റെ ഉൽപാദനത്തിന് സഹായിക്കുകയും ചെയ്യും. ചർമത്തിലുണ്ടാകുന്ന പാടുകളും ചുളിവുകളും അകറ്റും. ചർമത്തിന്റെ വരൾച്ച (dryness) അകറ്റി ചർമം തിളങ്ങാൻ സഹായിക്കുന്നു. 

മെച്ചപ്പെട്ട ദഹനം
ദഹനത്തിന് സഹായകം. ദഹനക്കേടും വയറു കമ്പിക്കലും ഉള്ളവർക്ക് ചൂട് നാരങ്ങാവെള്ളം കുടിക്കുന്നത് ആശ്വാസമേകും. ദഹനവ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ദിവസവും ചൂട് നാരങ്ങാവെള്ളം കുടിക്കുന്നതിലൂടെ സാധിക്കും. 

Photo credit : Billion Photos / Shutterstock.com
Photo credit : Billion Photos / Shutterstock.com

ശരീരഭാരം കുറയ്ക്കുന്നു
ഇളംചൂടുള്ള നാരങ്ങാവെള്ളം വിശപ്പ് അകറ്റാൻ സഹായിക്കും. ഇതുമൂലം ഭക്ഷണം നിയന്ത്രിക്കാനും സാധിക്കും. അനാവശ്യമായി ലഘുഭക്ഷണം കഴിക്കുന്ന ശീലം ഇല്ലാതാക്കാനും ഇതുമൂലം സാധിക്കും. 

പിഎച്ച് ലെവൽ ബാലൻസ് ചെയ്യുന്നു
നാരങ്ങാവെള്ളം അമ്ലഗുണമുള്ളതാണ്. പിഎച്ചിന്റെ അളവ് നിയന്ത്രിക്കാൻ നാരങ്ങാവെള്ളം സഹായിക്കും. ഊർജനില, ശരീരഭാരം, സൗഖ്യം ഇവയ്ക്കെല്ലാം പിഎച്ചിന്റെ സന്തുലനം ആവശ്യമാണ്. ആരോഗ്യം നിലനിർത്താൻ ഇത് സഹായിക്കുന്നു. 

മനോനില മെച്ചപ്പെടുത്തുന്നു
രാവിലെ ഇളംചൂടുള്ള നാരങ്ങാവെള്ളം കുടിച്ച് ദിവസം തുടങ്ങുന്നത് മനോനിലയും ഊർജവും മെച്ചപ്പെടുത്തും. ശരീരത്തിൽ ജലാംശം നിലനിർത്തുന്നത് ബൗദ്ധികപ്രവർത്തനവും മെച്ചപ്പെടുത്തും. 

വൈറ്റമിൻ സി
വൈറ്റമിൻ സി യുടെ കലവറയാണ് നാരങ്ങ. രോഗപ്രതിരോധശക്തി വർധിപ്പിക്കാൻ ഇത് സഹായിക്കും. വൈറ്റമിന്‍ സിയുടെ പതിവായ ഉപയോഗം ജലദോഷവും മറ്റ് അണുബാധകളും അകറ്റുന്നു. 

ശ്വാസത്തെ പുതുതാക്കുന്നു
ശ്വാസത്തിന് നവോന്മേഷമേകാൻ ചൂടു നാരങ്ങാവെള്ളത്തിന് കഴിവുണ്ട്. നാരങ്ങയിലെ സിട്രിക് ആസിഡ്, വായിലെ ബാക്ടീരയകളെ ഇല്ലാതാക്കുന്നു. ശ്വാസദുർഗന്ധം ഉണ്ടാക്കുന്ന സംയുക്തങ്ങളെ കുറയ്ക്കാനും സാധിക്കുന്നു. 

ജലാംശം നിലനിർത്തുന്നു
ചൂടുള്ള നാരങ്ങാവെള്ളം കുടിച്ച് ദിവസം തുടങ്ങുന്നത് ശരീരത്തിലെ ജലാംശത്തിന്റെ അളവ് വർധിപ്പിക്കും.

ഇത്രയും ഗുണങ്ങളുണ്ടെങ്കിലും വെറുംവയറ്റിൽ നാരങ്ങവെള്ളം കുടിക്കുന്നത് അത്ര നല്ല പ്രവണതയല്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. എന്തെങ്കിലും കഴിക്കുകയോ കുടിക്കുകയോ ചെയ്ത ശേഷം നാരങ്ങവെള്ളം കുടിക്കുന്നതാണ് നല്ലത്. ആരോഗ്യവിദഗ്ധന്റെ നിർദേശപ്രകാരം ഇത് ശീലമാക്കുന്നതാണ് ഉചിതം.

English Summary:

Transform Your Health: The Shocking Benefits of Drinking Warm Lemon Water Daily. The Incredible Health Benefits of Warm Lemon Water.The Surprising Power of Morning Lemon Water.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com