‘വാറ്റി’ന്റെ വഴിയേ കുവൈത്തും
Mail This Article
കുവൈത്ത് സിറ്റി∙ ആഗോള മാനദണ്ഡങ്ങൾക്കനുസൃതമായി വാറ്റ് (മൂല്യവർധിത നികുതി) ഏർപ്പെടുത്താൻ കുവൈത്ത് ആലോചിക്കുന്നു. എന്നാൽ, എന്നു മുതൽ ഈടാക്കുമെന്ന് വെളിപ്പെടുത്തിയിട്ടില്ല. 2018 മുതൽ വാറ്റ് ആരംഭിച്ച യുഎഇയിൽ 5 ശതമാനമാണ് ഈടാക്കുന്നത്. മറ്റു ഗൾഫ് രാജ്യങ്ങളിൽ 5 മുതൽ 15 ശതമാനം വരെ വാറ്റ് ചുമത്തുന്നുണ്ട്.
വാറ്റിലൂടെ ലഭിക്കുന്ന അധിക തുക അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെയുള്ള മേഖലകളിൽ നിക്ഷേപിക്കാനാണു കുവൈത്ത് ആലോചിക്കുന്നത്. ഈ വർഷം മുതൽ 15 ശതമാനം കോർപറേറ്റ് നികുതി ഈടാക്കിത്തുടങ്ങുമെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. യുഎഇയിൽ വാർഷിക വരുമാനം 3.75 ലക്ഷം ദിർഹത്തിൽ കൂടുതലുള്ള കമ്പനികൾ 9% കോർപറേറ്റ് നികുതി നൽകണമെന്ന നിയമം നിലവിലുണ്ട്.