ഇനിയില്ല, ഭൂരേഖകളിൽ കൃത്രിമം: ഛത്തീസ്ഗഡിൽ ബ്ലോക്ക്‌ചെയിൻ സാങ്കേതിക വിദ്യ, കേരളം നാണിക്കണം

Mail This Article
ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഭൂമിയുമായി ബന്ധപ്പെട്ട രേഖകളിൽ കൃത്രിമം നടക്കാറുണ്ട്. ഇത് ഒഴിവാക്കാനായി ഛത്തീസ്ഗഡിലെ ഒരു ജില്ലാ ഭരണകൂടം ബ്ളോക്ചെയിൻ സാങ്കേതിക വിദ്യയെ കൂട്ടുപിടിച്ചിരിക്കുകയാണ്. ഛത്തീസ്ഗഡിലെ ദന്തേവാഡ നഗരത്തിൽ ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യയിലൂടെ ഏഴ് ലക്ഷത്തോളം 'ഭൂമി രേഖകൾ' ഒരു സോഫ്റ്റ് വെയർ കമ്പനിയുടെ സഹായത്തോടെ സുരക്ഷിതമായി റെക്കോർഡ് ചെയ്യുകയാണ്. ജനങ്ങൾക്കും സർക്കാർ ഏജൻസികൾക്കും സുരക്ഷിതമായ രീതിയിൽ ബ്ലോക് ചെയിൻ വഴി രേഖകൾ സൂക്ഷിക്കുന്നത് ഗുണകരമാണ്. പേപ്പർ രഹിത രീതിയിൽ സൂക്ഷിക്കുന്നതിനാൽ ആർക്കും ഇതിൽ മാറ്റങ്ങൾ വരുത്താൻ സാധിക്കില്ല. 'ഇ ഡിജിറ്റൽ ഭൂമി രേഖകൾ' പൊതുജനങ്ങൾക്കായി അധികം വൈകാതെ ലഭ്യമാക്കും. ബ്ലോക്ക് ചെയിൻ വിദ്യയിലൂടെ ഈ ഡിജിറ്റൽ രേഖകൾ സൂക്ഷിക്കുന്നത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്കും, നഗരങ്ങൾക്കും അവകാശപ്പെടാനാകാത്ത വലിയ നേട്ടമാണ് 'ദന്തേവാഡ' നഗരം ഇതിലൂടെ സ്വന്തമാക്കിയിരിക്കുന്നത്. 100 ശതമാനം സാക്ഷരത അവകാശപ്പെടുന്ന കേരളം പോലും മുൻകൈ എടുക്കാത്ത കാര്യമാണ് ഛത്തിസ്ഗഢ് സ്വന്തമാക്കിയിരിക്കുന്നത്.
ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള (മാർക്കറ്റ് ക്യാപ്) 7 ക്രിപ്റ്റോകറൻസികളുടെ ഇന്നത്തെ വില, 24 മണിക്കൂറിലെയും, ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂലധനം എന്നിവ താഴെ കൊടുത്തിരിക്കുന്നു.

ഈ ലേഖനം ക്രിപ്റ്റോകറൻസികളെക്കുറിച്ചുള്ള വസ്തുനിഷ്ടമായ വിശകലനത്തിനായി മാത്രമുള്ളതാണ്. ക്രിപ്റ്റോ കറൻസി നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നില്ല.