ADVERTISEMENT

Mountain chicken എന്ന് കേൾക്കുമ്പോഴേക്കും കൊതിയൂറാൻ വരട്ടെ. കരീബിയൻ ദ്വീപസമൂഹങ്ങളിൽ കാണപ്പെടുന്ന ഒരു വലിയ ഇനം പോക്കാച്ചി തവളയാണു മൗണ്ടൻ ചിക്കൻ. 20 സെന്റിമീറ്ററോളം നീളവും ഒരു കിലോയോളം ഭാരവും വരുന്ന ഈ തവളകൾ ഡൊമിനിക്കയിലെ ജനങ്ങളുടെ ഇഷ്ടപ്പെട്ട ആഹാരമാണ്. 

കാട്ടുകോഴിക്ക് junglefowl എന്നും കുളക്കോഴിക്ക് water hen എന്നും കുളക്കൊക്കിനു pond heron എന്നും പറയും.

Portuguese man of war എന്നു കേൾക്കുമ്പോൾ എന്താണ് മനസ്സിൽ വരുന്നത്? കവചിത വസ്ത്രങ്ങൾ ധരിച്ചു സർവായുധസജ്ജരായ (armed to the teeth) കുറേ സൈനികരാണോ? എന്നാൽ അതല്ല കേട്ടോ സംഗതി. 15–ാം നൂറ്റാണ്ടിൽ പോർച്ചുഗലിൽ വികസിപ്പിച്ചെടുത്ത ഒരു തരം യുദ്ധക്കപ്പലാണ് man-of-war. ഇതിനോട് രൂപസാദൃശ്യമുള്ള ഒരു സമുദ്രജീവിയാണു Portuguese-man -of -war

സ്വാദിഷ്ടമായ പുഡ്ഡിങ് ഉണ്ടാക്കാൻ അറിയാവുന്ന ഭാര്യയല്ല puddingwife. അറ്റ്ലാന്റിക് സമുദ്രത്തിൽ കാണപ്പെടുന്ന ഒരിനം നീല നിറത്തിലുള്ള മത്സ്യമാണ്. ഭക്ഷ്യയോഗ്യമായ ഇതിനെ ആളുകൾ അക്വേറിയത്തിൽ വളർത്തുന്നുമുണ്ട്. 

Daddy longlegs– നീണ്ടകാലുകളുള്ള അച്ഛനെപ്പറ്റിയല്ല പറയുന്നത്. എട്ടുകാലുകളുണ്ടെങ്കിലും എട്ടുകാലിയല്ലാത്ത കുഞ്ഞു പ്രാണിയാണ് daddy longlegs. വളരെനീണ്ടു വളഞ്ഞ് നേർത്തകാലുകളും കുഞ്ഞുടലുമാണ് ഇതിനുള്ളത്.

കറുത്ത വിധവയല്ല black widow. ഒരിനം എട്ടുകാലിയാണ്. Bird's eye chilli എന്നാൽ കാന്താരി മുളകാണേ.

Bombay duck മുംബൈയിലെ താറാവല്ല. ബംഗാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു മീൻ ആണ്. 

നിങ്ങളോട് ആരെങ്കിലും eat that frog എന്ന് പറഞ്ഞാൽ പരിഭ്രമിക്കേണ്ട കേട്ടോ. അയാൾ ഉദ്ദേശിച്ചത്, നിങ്ങളുടെ ഒരു ദിവസം തുടങ്ങുമ്പോൾ ഏത് ജോലിയാണു നിങ്ങൾക്കു കൂടുതൽ വെല്ലുവിളി നിറഞ്ഞതെന്നു തിരിച്ചറിയുക എന്നും അത് ആദ്യം ചെയ്ത് തീർക്കുക എന്നുമാണ്. അതിനുശേഷം മറ്റ് പ്രയാസം കുറഞ്ഞ ജോലികൾ ചെയ്യുക. 

‘ആയി ആയി യോ പണിപാളീലോ രാരീരാരം...’ എന്ന പാട്ടിനെ അനുസ്മരിപ്പിക്കുന്ന ജന്തുവാണു മഡഗാസ്കറിൽ മാത്രം കാണപ്പെടുന്ന Aye-Aye (ഐ -ഐ). വാനര വർഗത്തിൽ പെട്ട, ഒരു പൂച്ചയോളം വലിപ്പമുള്ള ജന്തുവാണിത്. 

പാടത്ത് കുത്തിയിരിക്കുന്ന താറാവല്ല sitting duck. എപ്പോൾ വേണമെങ്കിലും ആക്രമണത്തിന്, ചൂഷണങ്ങൾക്ക്, വിമർശനങ്ങൾക്ക് അല്ലെങ്കിൽ അപകടങ്ങൾക്ക് ഇരയാക്കപ്പെടാവുന്ന, സുരക്ഷ ഇല്ലാത്ത വ്യക്തി അല്ലെങ്കിൽ വസ്തു.

Students studying inside the dilapidated school building under leaky roofs are sitting ducks as far as their safety is concerned.

Salt horse ഉപ്പുചാക്ക് ചുമന്നുകൊണ്ടുപോകുന്ന കുതിരയല്ല കേട്ടോ. ഉപ്പിലിട്ട ബീഫ് അല്ലെങ്കിൽ pork ആണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com