പനത്തടി– റാണിപുരം റോഡിൽ റെയിൽ ഗാർഡിന്റെ സുരക്ഷ

Mail This Article
റോഡിൽ അപകട സാധ്യതയുള്ള ഭാഗങ്ങളിൽ റെയിൽ ഗാർഡ് സ്ഥാപിക്കൽ പ്രവൃത്തി തുടങ്ങി
രാജപുരം ∙ റാണിപുരം വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള റോഡിൽ വനത്തിനകത്ത് റെയിൽ ഗാർഡ് സ്ഥാപിക്കൽ പ്രവൃത്തി തുടങ്ങി. ഒരു മാസം മുൻപ് റാണിപുരം റിസോർട്ടിന് സമീപം സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡിന് താഴേക്ക് തെറിച്ച് യുവാവ് മരിച്ചിരുന്നു. ഇതേ തുടർന്ന് റോഡിൽ സുരക്ഷാ വേലി, സൂചനാ ബോർഡ് എന്നിവ സ്ഥാപിക്കാത്തത് അപകടത്തിന് കാരണമാകുന്നതായി കാണിച്ച് മനോരമ വാർത്ത നൽകിയിരുന്നു.
വനത്തിനകത്ത് കൂടി പോകുന്ന 2 കിലോമീറ്റർ ദൂരം വരുന്ന വീതി കുറഞ്ഞ റോഡിൽ ഒരു ഭാഗം കൊക്കയാണ്. ഇവിടെ സുരക്ഷാ വേലി ഇല്ലാത്തത് അപകടസാധ്യത വർധിപ്പിക്കുന്നു. പനത്തടിയിൽ നിന്നും റാണിപുരം വരെയുള്ള റോഡ് മെക്കാഡം ടാറിങ് പൂർത്തിയാക്കി യെങ്കിലും. ചില സ്ഥലങ്ങളിൽ നിർമാണം പാതി നിലയിലാണ്.
കുത്തനെയുള്ള കയറ്റങ്ങളും, കൊടും വളവുകളുമുള്ള റോഡിൽ എവിടെയും സൂചനാ ബോർഡുകൾ സ്ഥാപിച്ചിട്ടില്ല. സഞ്ചാരികൾക്ക് റോഡിന്റെ ഘടന മനസ്സിലാക്കാൻ സാധിക്കാത്തതിനാൽ റാണിപുരം റോഡിൽ അപകടം തുടർക്കഥയാണ്. റെയിൽ ഗാർഡ് സ്ഥാപിക്കുന്ന തോടൊപ്പം സൂചനാ ബോർഡുകൾ കൂടി സ്ഥാപിക്കാൻ അധികൃതർ നടപടി സ്വീകരിക്കണം.