ADVERTISEMENT

കാഞ്ഞങ്ങാട് ∙ മലിനജല ടാങ്ക് നിറഞ്ഞു കവിഞ്ഞു കാഞ്ഞങ്ങാട് മീൻചന്ത നാറുന്നു. കേരളത്തിലെ മികച്ച മീൻചന്ത എന്നു നഗരസഭ ഒരുകാലത്തു കൊട്ടിഘോഷിച്ചയിടമാണ് ഇന്നു ചീഞ്ഞുനാറുന്നത്. മലിനജല ടാങ്ക് നിറഞ്ഞു ചാലുകളിൽ വെള്ളം തളം കെട്ടി നിൽക്കുകയാണ്. ഇതിൽ കൂത്താടികൾ പെരുകുന്നു. മലിനജലത്തിനു സമീപത്താണു മത്സ്യ വിൽപന. ഇത് ഒട്ടേറെ രോഗങ്ങൾക്കു കാരണമാകുമെന്ന ആശങ്കയുമുണ്ട്.

ദുര്‍ഗന്ധം സഹിക്കാൻ കഴിയാത്തതിനാൽ ചന്തയിലേക്ക് ആളുകൾ എത്തുന്നതും കുറഞ്ഞു. ഇതു മീൻ വിൽപനയെ സാരമായി ബാധിച്ചതായി വിൽപനക്കാർ പറയുന്നു. 20 ലക്ഷം രൂപ ചെലവഴിച്ചു നഗരസഭ ചന്തയില്‍ മലിനജല സംസ്കരണ സംവിധാനമൊരുക്കിയിരുന്നു. ഇതു സ്ഥാപിച്ചതല്ലാതെ ഇതുവരെ പ്രവർത്തിച്ചിട്ടില്ല.

സ്ഥാപിച്ചവർക്ക് 16 ലക്ഷം രൂപ മാത്രമേ നൽകിയിട്ടുള്ളൂവെന്ന് നഗരസഭ പറയുന്നു. സംസ്കരണ പ്ലാന്റ് പ്രവർത്തിക്കണമെങ്കിൽ ഇനി പുതിയതായി വയറിങ് നടത്തണം. ഇതിനു ലക്ഷങ്ങൾ പിന്നെയും ചെലവാകും. ഇതേതുടർന്നു പ്ലാന്റ് ഇപ്പോൾ നോക്കുകുത്തിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com