ADVERTISEMENT
കൊല്ലം ∙ ഓട്ടത്തിനിടെ ലോറിക്കു തീപിടിച്ചു. അഗ്നിരക്ഷാസേന സംഘം എത്തി തീ അണച്ചു. ഇന്നലെ രാത്രി എട്ടരയോടെ ശക്തികുളങ്ങര മരിയാലയം ജംക്‌ഷനും നീണ്ടകര പാലത്തിനും ഇടയിലാണു സംഭവം. ഓട്ടത്തിനിടെ വാഹനത്തിന്റെ ക്യാബിനുള്ളിലെ മീറ്റർ ബോക്സിൽ നിന്നു പുക ഉയർന്നു. ഉടനെ, വാഹനം മാറ്റി പുറത്ത് ഇറങ്ങിയപ്പോഴേക്കും തീ പടർന്നു.  നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ചു ചാമക്കടയിൽ നിന്ന് എത്തിയ അഗ്നിരക്ഷാസേന സംഘം സ്ഥലത്ത് എത്തി തീ കെടുത്തി. പിന്നീട്, ക്രെയിൻ എത്തിച്ചു ലോറി റോഡിന്റെ വശത്തേക്കു മാറ്റിയാണു ഗതാഗതം പുനഃസ്ഥാപിച്ചത്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com