ADVERTISEMENT

കൊട്ടിയം ∙ മുൻ വിരോധം മൂലം യുവാവിനെ മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ ഒരാൾ പിടിയിൽ. ചെറിയേല ആലുംമൂട് പടനിലത്ത് തെക്കതിൽ സജിത്ത് (20) ആണു കൊട്ടിയം പൊലീസിന്റെ പിടിയിലായത്. കല്ലുവെട്ടാകുഴി സ്വദേശി അഭിരാമിനെ സംഘം ചേർന്നു മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഇയാൾ പിടിയിലായത്. കഴിഞ്ഞ ചൊവ്വ രാത്രി 11.30നു കൊട്ടിയം തൃക്കോവിൽവട്ടം കല്ലുവെട്ടാംകുഴി ചെറിയനാട് കുളത്തിനു സമീപത്തെ റോഡിൽ വച്ചു 2 സ്‌കൂട്ടറുകളിലായി എത്തിയ സംഘം അഭിരാമിനേയും സുഹൃത്ത് അഖിലിനേയും അസഭ്യം വിളിച്ചശേഷം മർദിക്കുകയായിരുന്നു.

ഗുരുതരമായി തലയ്ക്കു പരുക്കേറ്റ അഭിരാം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അഭിരാമിന്റെ സുഹൃത്ത് അഖിലിനും പരുക്കുണ്ട്. കൊട്ടിയം പൊലീസ് ഇൻസ്‌പെക്ടർ ജി.സുനിലിന്റെ നേതൃത്വത്തിൽ എസ്ഐ ഷിഹാസ്, സിപിഒമാരായ പ്രവീൺ, ശംഭു എന്നിവരടങ്ങിയ സംഘമാണു പ്രതിയെ പിടികൂടിയത്.

English Summary:

A young man from Kalluvettankuzhi is hospitalized with serious head injuries after a brutal attack by a group on scooters. Police arrested Sajith (20) in connection with the attempted murder.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com