കെ.വിദ്യ കസ്റ്റഡിയിൽ; മേപ്പയൂർ പൊലീസിന് രൂക്ഷ വിമർശനം
Mail This Article
മേപ്പയൂർ∙ അഗളി പൊലീസ് മേപ്പയൂരിൽ നിന്ന് വിദ്യയെ കസ്റ്റഡിയിൽ എടുത്തിട്ടും മേപ്പയൂർ പൊലീസ് വിവരം മറച്ചു പിടിക്കുകയായിരുന്നു വെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊലീസ് സ്‌റ്റേഷനു മുന്നിൽ പ്രതിഷേധ ധർണ നടത്തി. കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി അർജുൻ കറ്റയാട്ട് ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് എടവന റിഞ്ചു രാജ് അധ്യക്ഷത വഹിച്ചു.
നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് ഭാരവാഹികളായ സി.പി. സുഹനാദ്, ഡി.ജി. ദിജീഷ്, നിധിൻ വിളയാട്ടൂർ, സായൂജ് അമ്പലക്കണ്ടി, ഡിസിസി ജനറൽ സെക്രട്ടറി ഇ.അശോകൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി.രാമചന്ദ്രൻ, കെ.പി. വേണുഗോപാൽ, സി.എം.ബാബു എന്നിവർ പ്രസംഗിച്ചു. മേപ്പയൂർ ടൗണിലെ പ്രതിഷേധ പ്രകടനത്തിനു ശേഷമാണ് ധർണ നടത്തിയത്.
English Summary: K. Vidya in custody; Severe criticism of Mepayur police