ADVERTISEMENT

ബാലുശ്ശേരി ∙ എസ്റ്റേറ്റ് മുക്കിൽ വിവാഹ വീട്ടിലേക്കുള്ള വഴിയിലൂടെ അമിത വേഗത്തിൽ കാറോടിച്ചത് നാട്ടുകാർ ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ സംഘർഷത്തിനു ശേഷം സഹോദരങ്ങളെ വധിക്കാൻ ശ്രമിച്ച കേസിൽ 3 പേർ കൂടി പിടിയിലായി. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി. ആയാട്ടുപൊയിൽ മുഹമ്മദ് ജാസിർ (28), മുഹമ്മദ് നായിഫ് (26), തേക്കുള്ളകണ്ടി സൽമാൻ (32) എന്നിവരെയാണ് എസ്എച്ച്ഒ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിൽ പിടികൂടിയത്. നല്ലളപ്പാട്ടിൽ മുനീർ (25), തോട്ടുംകര മുഹമ്മദ് ഷെറിൻ (31), പാലക്കണ്ടി ആസിഫ് മുഹമ്മദ് (30) എന്നിവർ നേരത്തെ പിടിയിലായിരുന്നു.

മുഹമ്മദ് ജാസിർ ,  മുഹമ്മദ് നായിഫ്, സൽമാൻ
മുഹമ്മദ് ജാസിർ , മുഹമ്മദ് നായിഫ്, സൽമാൻ

അറസ്റ്റിലായ ആറ് പ്രതികളെയും എസ്റ്റേറ്റ് മുക്കിലും വിവാഹ വീടിനു സമീപവും എത്തിച്ച് തെളിവെടുത്തു. കഴിഞ്ഞ 18ന് രാത്രിയിലും 19ന് പുലർച്ചെയുമാണ് അക്രമികൾ സംഘം ചേർന്ന് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പ്രതികളെ പിടികൂടിയ സംഘത്തിൽ എസ്ഐമാരായ നിബിൻ ജോയ്, മുഹമ്മദ് പുതുശ്ശേരി, സീനിയർ സിപിഒമാരായ ബഷീർ, ഷിജേഷ്, പ്രവീഷ്, ഫൈസൽ കേളോത്ത് എന്നിവർ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പ്രദേശത്തെ ആക്രമണ സംഭവങ്ങളിൽ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com