കക്കയം ഡാം: ജലനിരപ്പ് 2486.7 അടിയായി; രണ്ട് ഷട്ടറുകളും 22.5 സെന്റിമീറ്റർ ഉയർത്തി

Mail This Article
കൂരാച്ചുണ്ട് ∙ കെഎസ്ഇബി കക്കയം ജലവൈദ്യുത പദ്ധതിയുടെ കക്കയം അണക്കെട്ടിൽ ജലനിരപ്പ് 2486.7 അടിയായി. ഇന്നലെ രാത്രിയിൽ ഡാമിന്റെ രണ്ട് ഷട്ടറുകളും 22.5 സെന്റിമീറ്റർ ഉയർത്തി കരിയാത്തുംപാറ പുഴയിലേക്ക് ജലം ഒഴുക്കി വിടുകയാണ്. 2487 അടിയാണ് ഡാമിന്റെ പരമാവധി സംഭരണശേഷി.
വ്യാഴാഴ്ച ഡാം വൃഷ്ടി പ്രദേശത്ത് മഴയുടെ അളവ് കുറവാണ്. ബാണാസുരസാഗർ അണക്കെട്ടിൽ നിന്നും കക്കയം ഡാമിലേക്ക് ജലം എത്തിച്ചേരുന്നത് തുടരുന്നുണ്ട്. മഴ വീണ്ടും വർധിച്ചാൽ ഡാമിന്റെ ഷട്ടർ തുറക്കുന്ന അളവ് വീണ്ടും വർധിപ്പിക്കും. കരിയാത്തുംപാറ, കുറ്റ്യാടി പുഴയോരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പു നൽകി.