കോട്ടൂളി തണ്ണീർത്തടത്തിന്റെ ഭാഗമായ സരോവരത്തെ വിവാദ കെട്ടിടത്തിനു പിൻഭാഗത്തുള്ള അനധികൃത നിർമാണത്തിലേക്ക് ക്വാറി വേസ്റ്റുമായി എത്തിയ 2 ടിപ്പർ ലോറികൾ നടക്കാവ് പൊലീസ് കസ്റ്റഡിയിൽ എടുത്തപ്പോൾ.
Mail This Article
×
ADVERTISEMENT
കോഴിക്കോട് ∙ കോട്ടൂളി തണ്ണീർത്തടത്തിന്റെ ഭാഗമായ സരോവരത്തെ, വിവാദകെട്ടിടത്തിന്റെ പിന്നിൽ നടക്കുന്ന അനധികൃത നിർമാണത്തിലേക്ക് ക്വാറി വേസ്റ്റുമായി എത്തിയ 2 ടിപ്പർ ലോറികൾ നടക്കാവ് പൊലീസ് കസ്റ്റഡിയിൽ എടുത്തു. സരോവരം പ്രകൃതി സംരക്ഷണ സമിതിയും വാഴത്തുരുത്തി റസിഡന്റ്സ് അസോസിയേഷനും ചേർന്നാണ് ലോറി തടഞ്ഞത്. തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്.
കോട്ടൂളി തണ്ണീർത്തടത്തിൽ ഒരുവിധ നിർമാണവും നടത്തരുതെന്നു ഹൈക്കോടതിയുടെ താൽക്കാലിക ഉത്തരവ് നിലനിൽക്കെ നിയമ സംവിധാനത്തെ വെല്ലുവിളിച്ചാണ് പ്രവൃത്തി നടത്തിയതെന്നു ഭാരവാഹികൾ പറഞ്ഞു. പ്രസിഡന്റ് കെ.അജയലാൽ, സെക്രട്ടറി കെ.പി.അലക്സ്, ജോയിന്റ് സെക്രട്ടറി ഷിംജിത്ത് കൂട്ടുമുഖത്ത്, വാഴത്തുരുത്തി റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സതീഷ് കുമാർ, സെക്രട്ടറി പി.എം.ജീജ ഭായ് എന്നിവർ പ്രതിഷേധത്തിനു നേതൃത്വം നൽകി.
English Summary:
Illegal construction at Kottooli wetland in Kozhikode was halted. Local residents and environmental groups successfully stopped the illegal dumping of quarry waste, leading to the seizure of two tipper lorries by the police.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.