ADVERTISEMENT
എടക്കര ∙ ആനക്കൂട്ടം നാടുകാണി ചുരം പാത വിട്ടുപോകാത്തത് യഥേഷ്ടം തീറ്റ കിട്ടാനുള്ളതിനാലാണെന്ന് വനപാലകർ. ആനകൾക്ക് ഏറ്റവും ഇഷ്ടം മുളയാണ്. മൂപ്പാകാത്ത മുളകൾ (ആണ്ടൻമുള) ചുരം പാതയോട് ചേർന്ന് ധാരാളമായുണ്ട്. ഈ മുളകൾക്കുള്ള മധുരമാണ് ആനകളെ കൊതിപ്പിക്കുന്നത്. പാതയോരത്ത് നിന്ന് തിന്നാനും സൗകര്യമാണ്. ചുരത്തിൽ തകരപ്പാടി മുതൽ അമ്പലമുക്ക് വരെയുള്ള ഭാഗത്താണ് ഇളയ മുളകളുളള മുളങ്കൂട്ടങ്ങൾ കൂടുതലായുള്ളത്. ഈ സ്ഥലങ്ങളിലാണ് ആനക്കൂട്ടം തമ്പടിച്ചിരിക്കുന്നത്. രാത്രി വാഹനങ്ങൾ കുറഞ്ഞാൽ തീറ്റയെടുക്കാൻ ആനകൾ കൂട്ടത്തോടെ റോഡിലാണ്.തീറ്റയ്ക്കിടെ ശല്യം ചെയ്താൽ മാത്രമേ ആനകൾ പ്രകോപിതരാകുന്നുള്ളൂവെന്ന് വനപാലകർ പറയുന്നു. രാത്രി വരുന്ന യാത്രക്കാരെ മുന്നറിയിപ്പ് നൽകിയാണ് വനപാലകർ കടത്തിവിടുന്നത്. ഉൾക്കാട്ടിൽ മുളകൾ കൂട്ടത്തോടെ ഉണക്കം ബാധിച്ച് നശിച്ചതും തീറ്റ തേടി ആനകൾ കാടിറങ്ങാൻ ഇടയാക്കിയിട്ടുണ്ടെന്ന് വിലയിരുത്തുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com