എടപ്പാൾ ∙ മോദിയുടെയും ആർഎസ്എസിന്റെയും ലക്ഷ്യം രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കുകയാണെന്നും എന്നാൽ അത് ജനം തള്ളുമെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പൊന്നാനി ലോക്സഭാ മണ്ഡലം യുഡിഎഫ് കൺവൻഷനിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കൺവൻഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
ഇന്ത്യയെ വീണ്ടെടുക്കാനും ശുദ്ധീകരിക്കാനുമുള്ള പോരാട്ടമാണ് ഇന്ത്യ മുന്നണി നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരുമയുടെ അർഥം സമൂഹത്തിൽ വ്യാപിപ്പിക്കാനാണ് ഇന്ത്യ മുന്നണി ശ്രമിക്കുന്നതെന്നും അദേഹം പറഞ്ഞു. യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി അജയമോഹൻ അധ്യക്ഷത വഹിച്ചു. പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി.മുഹമ്മദ് ബഷീർ, പി.വി.അബ്ദുൽ വഹാബ്, പി.എം.എ.സലാം, വി.ടി.ബൽറാം, അഷ്റഫ് കോക്കൂർ, സി.ഹരിദാസ്, കെ.പി.എ.മജീദ്, കുറുക്കോളി മൊയ്തീൻ, കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ, കാരയിൽ വാസു, കെ.ഷിബു, പി.കെ.ഫിറോസ്, വി.കെ.ഫൈസൽ ബാബു, ഇബ്രാഹിം മൂതൂർ, പി.പി.റഷീദ്, പി.അനസ് എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.