മലപ്പുറം ∙ 20 മണ്ഡലങ്ങളിലും മികച്ച സ്ഥാനാർഥികളെ പ്രഖ്യാപിച്ച് യുഡിഎഫ് നെറ്റിപ്പട്ടം കെട്ടിയ ഗജവീരനെ പോലെ തിരഞ്ഞെടുപ്പ് ഗോദയിൽ മുന്നിൽനിൽക്കുന്നുവെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. യുഡിഎഫ് ലോക്സഭാ മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെപിസിസി സെക്രട്ടറി കെ.പി.അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു,
ബിജെപി രാഷ്ട്രീയ മാലിന്യം ഏറ്റെടുക്കുന്നു:
"ബിജെപി ഇപ്പോൾ തങ്ങളുടെ ഓഫിസുകൾക്കു മുന്നിൽ ‘മാലിന്യം ഇവിടെ നിക്ഷേപിക്കുക’ എന്നെഴുതിവച്ചിരിക്കുന്നതു പോലെയാണ്. മറ്റു പാർട്ടികളിലെ രാഷ്ട്രീയ മാലിന്യം ഏറ്റെടുക്കുകയാണ് ഇപ്പോൾ അവർ ചെയ്യുന്നത്. കേന്ദ്ര സർക്കാരിനെ വിമർശിക്കുമെങ്കിലും 8 വർഷമായി പ്രസംഗത്തിൽ ‘നരേന്ദ്ര മോദി’ എന്നു പറയാൻ പേടിയുള്ളയാളാണ് മുഖ്യമന്ത്രി പിണറായി വിജയൻ."
മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജന. സെക്രട്ടറി പി.എം.എ.സലാം, ഷിബു ബേബി ജോൺ, കെപിസിസി വൈസ് പ്രസിഡന്റ് വി.ടി ബൽറാം, പി.അബ്ദുൽ ഹമീദ്, കെ.പി.എ.മജീദ്,ആബിദ് ഹുസൈൻ തങ്ങൾ, മഞ്ഞളാംകുഴി അലി, യു.എ.ലത്തീഫ്, ടിവി ഇബ്രാഹിം, പി.ഉബൈദുല്ല, മലപ്പുറം മണ്ഡലത്തിലെ സ്ഥാനാർഥി ഇ.ടി.മുഹമ്മദ് ബഷീർ, പൊന്നാനിയിലെ സ്ഥാനാർഥി എം.പി.അബ്ദുസ്സമദ് സമദാനി, കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗം എ.പി.അനിൽകുമാർ, യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി.അജയ് മോഹൻ, കൺവീനർ അഷ്റഫ് കോക്കൂർ, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, സെക്രട്ടറി പി.കെ.ഫിറോസ്, എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ്, സി.പി. സൈതലവി, എം.റഹ്മത്തുല്ല, സി.വി.ബാലചന്ദ്രൻ, മാത്യു വർഗീസ്, സുഹറ മമ്പാട്, കെ.എം.ഗിരിജ, അബ്ദുൽ ഗഫൂർ ,ഫൈസൽ, ബാബു ,ടി.പി.അഷ്റഫലി എന്നിവർ പ്രസംഗിച്ചു.
ബിജെപി എയ്ത അമ്പ് അവർക്കുതന്നെ തിരിച്ചുകൊണ്ടു:
"ബിജെപി എയ്ത അമ്പ് അവർക്കു തന്നെ തിരിച്ചുകൊണ്ടതുപോലെയാണ് കെ.മുരളീധരന്റെ തൃശൂരിലെ സ്ഥാനാർഥിത്വം. സിപിഎം ഇന്ത്യാ മുന്നണിയുടെ ഉമ്മറപ്പടിയിലാണ്. ത്രിപുരയിൽ നാമാവശേഷമായ സിപിഎം ബംഗാളിൽ കോൺഗ്രസിന്റെ കാരുണ്യത്തിലാണ് എഴുന്നേറ്റു നിൽക്കുന്നത്. അവരാണ് ഇന്ത്യയിൽ ബിജെപിക്കു ബദൽ തങ്ങളാണെന്ന് അവകാശപ്പെടുന്നത്. സംസാരം കൊണ്ട് മാത്രം ബിജെപിയെ ജയിക്കാനാവില്ലെന്ന് അവർ മനസ്സിലാക്കണം."
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.