കലാലയങ്ങൾ സന്ദർശിച്ച് വി.വസീഫ്
Mail This Article
മലപ്പുറം∙കലാലയ ജീവിതത്തിലെ സംഘടനാ പ്രവർത്തനത്തിന്റെ ഓർമകളിലേക്കു തിരിച്ചുപോയി ഊർജം സംഭരിച്ച് മലപ്പുറത്തെ എൽഡിഎഫ് സ്ഥാനാർഥി വി.വസീഫ്.പഠനത്തിനൊപ്പം എസ്എഫ്ഐ പ്രവർത്തനത്തിലും സജീവമായിരുന്ന കോഴിക്കോട് ഫാറൂഖ് കോളജ്, മുക്കം എംഒഎംഎ കോളജ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. ഫാറൂഖ് കോളജിൽ പ്രിൻസിപ്പൽ കെ.എ.ആയിഷ സ്വപ്നയെയും അധ്യാപകരെയും വിദ്യാർഥികളെയും കണ്ട് പിന്തുണ അഭ്യർഥിച്ചു.വസീഫ് യൂണിയൻ ഭാരവാഹിയായിരിക്കെ എസ്എഫ്ഐ ഉജ്വല വിജയം നേടിയ എംഒഎംഎ കോളജിൽ അധ്യാപകരും വിദ്യാർഥികളും ചേർന്ന് പഴയ വിദ്യാർഥി നേതാവിനെ സ്വീകരിച്ചു.
മഞ്ചേരിയിലും വേങ്ങരയിലും മരിച്ചവരുടെയും വാഹനാപകടത്തിൽ പരുക്കേറ്റവരുടെയും വീടുകൾ സന്ദർശിച്ചു.സിപിഎം ജില്ലാ കമ്മിറ്റി അംഗം പി. രാധാകൃഷ്ണൻ, കെ.എം.സച്ചിൻ ദേവ് എംഎൽഎ, ലിന്റോ ജോസഫ് എംഎൽഎ, സിൻഡിക്കേറ്റ് അംഗം ലിജീഷ്, എസ്‌എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം കെ.വി അനുരാഗ് എന്നിവർ സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു.