ജില്ലയിൽ 33.9 ലക്ഷം വോട്ടർമാർ: ഏറ്റവും കൂടുതൽ വോട്ടർമാർ തിരൂർ നിയമസഭാ മണ്ഡലത്തിൽ
Mail This Article
മലപ്പുറം∙ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രകാരം ജില്ലയിലുള്ളത് 33,93,884 വോട്ടർമാർ. ഇതിൽ 16,96,709 പുരുഷന്മാരും 16,97,132 സ്ത്രീകളും 43 ട്രാൻസ്ജെൻഡേഴ്സും ഉൾപ്പെടുന്നു. പൊന്നാനി ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന തിരൂർ നിയമസഭാ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത്. 2,33,645 പേർ. വയനാട് ലോക്സഭാ മണ്ഡലത്തിലുൾപ്പെടുന്ന ഏറനാട് നിയമസഭാ മണ്ഡലത്തിലാണ് ഏറ്റവും കുറവ്. 1,84,363 പേർ. പാലക്കാട് ജില്ലയിലുൾപ്പെടുന്ന തൃത്താല നിയമസഭാ മണ്ഡലം അടക്കം പൊന്നാനി ലോക്സഭാ മണ്ഡലത്തിൽ 14,70,804 പേരും മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ 14,79,921 പേരുമാണ് വോട്ടർമാർ. ജില്ലയിലെ വോട്ടർമാരുടെ എണ്ണം നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ ഇങ്ങനെ: കൊണ്ടോട്ടി- 2,13,540, മഞ്ചേരി -2,13,459, പെരിന്തൽമണ്ണ- 2,17,970, മങ്കട – 2,18,381, മലപ്പുറം - 2,21,111, വേങ്ങര – 1,89,975, വള്ളിക്കുന്ന്- 2,05,485, ഏറനാട്- 1,84,363, നിലമ്പൂർ- 2,26,008, വണ്ടൂർ - 2,32,839, തിരൂരങ്ങാടി – 2,04,882, താനൂർ- 1,98,697, തിരൂർ - 2,33,645, കോട്ടയ്ക്കൽ- 2,22,986, തവനൂർ-2,04,070, പൊന്നാനി- 206473.
കന്നി വോട്ടർമാർ 82,286
കന്നി വോട്ടർമാരായി 82,286 പേരാണ് ജില്ലയിലുള്ളത്. ഇതിൽ 45,966 പുരുഷ വോട്ടർമാരും 36,316 സ്ത്രീ വോട്ടർമാരും നാല് ട്രാൻസ്ജെൻഡേഴ്സും ഉൾപ്പെടുന്നു. മലപ്പുറം നിയമസഭാ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ കന്നി വോട്ടർമാർ. 6404 പേർ. വേങ്ങര നിയോജക മണ്ഡലത്തിലാണ് കന്നി വോട്ടർമാർ ഏറ്റവും കുറവ്. 3726 പേർ.
100 വയസ്സിന് മുകളിൽ 281 പേർ
നൂറു വയസ്സിന് മുകളിലുള്ള 281 പേരും വോട്ടർ പട്ടികയിലുണ്ട്. ഇതിൽ 90 പേർ പുരുഷന്മാരും 191 പേർ സ്ത്രീകളുമാണ്. വണ്ടൂർ നിയമസഭാ മണ്ഡലത്തിലാണ് നൂറു വയസ്സിന് മേൽ പ്രായമുള്ളവരിൽ കൂടുതലും. 28 പേരാണ് ഇവിടെ നൂറു വയസ്സിനു മുകളിലുള്ളവരായുള്ളത്. ഒരു വോട്ടർ മാത്രമുള്ള താനൂരിലാണ് ഏറ്റവും കുറവ്.