പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയുടെ ആത്മഹത്യ: യുവാവ് അറസ്റ്റിൽ

Mail This Article
തച്ചനാട്ടുകര∙ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റില്‍. അലനല്ലൂർ ചേലക്കുന്ന് വെളുത്തമത്ത് സാഗര്‍ ബിജുവിനെ (24) ആണു നാട്ടുകൽ പൊലീസ് അറസ്റ്റ് ചെയ്തത്. മേയ് 30നാണ് 17 വയസ്സുകാരിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
തുടർന്നു പൊലീസ് സ്വമേധയാ കേസ് എടുത്തു. വിദ്യാർഥിനിയുടെ ഫോൺ പരിശോധിച്ചപ്പോൾ കിട്ടിയ വിവരങ്ങൾ വച്ചാണു യുവാവു പിടിയിലായത്. ഇയാൾക്കെതിരെ പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. നാട്ടുകല്‍ സിഐ.ഹബീബുല്ല, വനിതാ എഎസ്ഐ സുധ, സിപിഒമാരായ കമറുദ്ദീൻ, രാജീവ് എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.