ADVERTISEMENT

ആറന്മുള

‌ ∙ആറന്മുള മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ.ശിവദാസൻ നായർ ഭാര്യ ടി. ആർ. ലളിതമ്മ, മകൾ ആരതി എന്നിവർക്ക് ഒപ്പം വീട്ടിൽ നിന്നു നടന്ന് രാവിലെ 9ന് ആറന്മുള എഇഒ ഓഫിസ് ബൂത്തിൽ എത്തി വോട്ട് ചെയ്തു. സ്ഥാനാർഥി എത്തുമ്പോൾ ക്യു ഉണ്ടായിരുന്നു. അതിനാൽ കുറെ സമയം ക്യു നിന്നു. ഏറെ സമയം കാത്തു നിന്നിട്ടും ഫലം ഉണ്ടാകാതെ വന്നപ്പോൾ വോട്ടർമാർ തന്നെ സ്ഥാനാർഥിയെ വോട്ടുചെയ്യാൻ പോകാൻ അനുവദിച്ചു. മുതിർന്ന പൗരൻ എന്ന നിലയിൽ ശിവദാസൻ നായർ മാത്രം ക്യൂവിൽ നിന്നിറങ്ങി വോട്ട് ചെയ്തു.
∙ആറന്മുള മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വീണാ ജോർജ് രാവിലെ 7.30ന് ആനപ്പാറ ഗവ ഗേൾസ് എൽപി സ്കൂളിലെ 238ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്തു.
∙ബിജെപി സ്ഥാനാർഥി ബിജു മാത്യു മെഴുവേലി പഞ്ചായത്ത് 13ാം വാർഡിലെ സാംസ്കാരിക നിലയം ബൂത്തിൽ വോട്ട് ചെയ്തു.
∙ആന്റോ ആന്റണി എംപി ഭാര്യ ഗ്രേസ്, മക്കളായ മെറിൻ അന്ന, കെവിൻ ജോർജ് എന്നിവരോട് ഒപ്പം രാവിലെ 10ന് കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂളിലെ 231ാം നമ്പർ മാതൃകാ ബൂത്തിൽ വോട്ട് ചെയ്തു.
∙എൻഎസ്എസ് റജിസ്ട്രാർ പി. എൻ. സുരേഷ് ളാക-ഇടയാറന്മുള ഗവ എസ്എൻഡിപി എൽപിഎസിൽ രാവിലെ 11ന് വോട്ട് ചെയ്തു.

  1.അടൂർ നിയോജക മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി പന്തളം പ്രതാപൻ പന്തളം എൻഎസ്എസ് ബിഎച്ച്എസിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം,  2.അടൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ചിറ്റയം ഗോപകുമാർ അടൂർ ടൗൺ ഗവ. എൽപി സ്കൂളിൽ നിന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം
1.അടൂർ നിയോജക മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി പന്തളം പ്രതാപൻ പന്തളം എൻഎസ്എസ് ബിഎച്ച്എസിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം, 2.അടൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ചിറ്റയം ഗോപകുമാർ അടൂർ ടൗൺ ഗവ. എൽപി സ്കൂളിൽ നിന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം

അടൂർ

∙ അടൂർ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി ചിറ്റയം ഗോപകുമാർ ഭാര്യ ഷേർലി ബായി, മക്കളായ എസ്.ജി. അമൃത, എസ്.ജി. അനുജ എന്നിവർക്കൊപ്പമെത്തി അടൂർ ടൗൺ ഗവ. എൽപി സ്കൂളിലെ 86–ാം നമ്പർ വോട്ടു ചെയ്തു.
∙ യുഡ‍ിഎഫ് സ്ഥാനാർഥി എം.ജി. കണ്ണൻ മാത്തൂർ ഗവ. യൂപി സ്കൂളിലെ 190–ാം നമ്പർ ബൂത്തിൽ വോട്ടു ചെയ്തു.
∙എൻഡിഎ സ്ഥാനാർഥി പന്തളം പ്രതാപൻ പന്തളം എൻഎസ്എസ് ബോയ്സ് ഹൈസ്കൂളിലെ ബൂത്ത് നമ്പർ 14–എയിൽ ഭാര്യ ഡോ. വസന്ത കെ. പ്രതാപ്, മക്കളായ അവിനേഷ് കെ. പ്രതാപ്, അർജുൻ കെ. പ്രതാപ്, ലക്ഷ്മി പ്രിയദർശിനി പ്രതാപ് എന്നിവർക്കൊപ്പമെത്തി വോട്ടു ചെയ്തു.
∙അടൂർ പ്രകാശ് എം.പി, ഭാര്യ ജയശ്രീ, മകൻ അജയ്കൃഷ്ണൻ, മകൾ യമുന എന്നിവർക്കൊപ്പമെത്തി അടൂർ ടൗൺ ഗവ. എൽപി സ്കൂളിലെ 86–ാം നമ്പർ ബൂത്തിൽ വോട്ടു രേഖപ്പെടുത്തി.
∙ ഓർത്തഡോക്സ് സഭ അടൂർ–കടമ്പനാട് ഭദ്രാസനാധിപൻ ഡോ. സഖറിയാസ് മാർ അപ്രേം പന്നിവിഴ ഈസ്റ്റ് ഗവ. എൽ സ്കൂളിലെ 90–ാം നമ്പർ ബൂത്തിൽ വോട്ടു രേഖപ്പെടുത്തി.
∙നോവലിസ്റ്റ് ബെന്യാമിൻ കുളനട പഞ്ചായത്ത് ഹയർ സെക്കൻഡറി സ്കൂളിലെ 159-ാം ബൂത്തിലും മുൻ മന്ത്രി പന്തളം സുധാകരനും കുടുംബവും പന്തളം എൻഎസ്എസ് ബോയ്സ് സ്കൂളിലെ 14-ാം നമ്പർ ബൂത്തിലും വോട്ട് ചെയ്തു.
∙ഡോ.ജോഷ്വ മാർ നിക്കോദീമോസ് കുരമ്പാല ഇടയാടി ഗവ. എൽപി സ്കൂളിലെ 28-ാം നമ്പർ ബൂത്തിലാണ് വോട്ട് ചെയ്തത്. എൻഎസ്എസ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗം പന്തളം ശിവൻകുട്ടി തോന്നല്ലൂർ ഗവ. യുപി സ്കൂളിലെ 11-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്തു.

   റാന്നിയിലെ എൽഡിഎഫ് സ്ഥാനാർഥി പ്രമോദ് നാരായൺ നൂറനാട് സിബിഎം ഹയർ സെക്കൻഡറി സ്കൂളിലെ മറ്റപ്പള്ളി 134–ാം ബൂത്തിൽ വോട്ടുട്ട് ചെയ്യുന്നതിന് നിരയിൽ നിൽക്കുന്നു.
റാന്നിയിലെ എൽഡിഎഫ് സ്ഥാനാർഥി പ്രമോദ് നാരായൺ നൂറനാട് സിബിഎം ഹയർ സെക്കൻഡറി സ്കൂളിലെ മറ്റപ്പള്ളി 134–ാം ബൂത്തിൽ വോട്ടുട്ട് ചെയ്യുന്നതിന് നിരയിൽ നിൽക്കുന്നു.

റാന്നി

∙മുന്നണി സ്ഥാനാർഥികൾ മൂവരും രാവിലെ തന്നെ വോട്ടുകൾ ചെയ്ത ശേഷം പോളിങ് ബൂത്തുകൾ സന്ദർശിച്ചു. യുഡിഎഫ് സ്ഥാനാർഥി റിങ്കു ചെറിയാൻ ചെല്ലക്കാട് സെന്റ് തോമസ് എൽപി സ്കൂളിലെ 72–ാം നമ്പർ ബൂത്തിലാണ് വോട്ട് ചെയ്തത്. മാതാവ് മറിയാമ്മ ചെറിയാൻ, ഭാര്യ ജിനു എന്നിവരും ഒപ്പമുണ്ടായിരുന്നു.
∙എൽഡിഎഫ് സ്ഥാനാർഥി പ്രമോദ് നാരായൺ നൂറനാട് സിബിഎം ഹയർ സെക്കൻഡറി സ്കൂളിലെ മറ്റപ്പള്ളി 134–ാം നമ്പർ‌ ബൂത്തിലാണ് വോട്ട് ചെയ്തത്. ചേർത്തലയിലെ എൽഡിഎഫ് സ്ഥാനാർ‌ഥി പി.പ്രസാദ്, സഹോദരൻ പ്രദീപ് നാരായൺ, പ്രദീപിന്റെ ഭാര്യ അഞ്ജന എന്നിവരും ഒപ്പമുണ്ടായിരുന്നു. പ്രമോദും പ്രസാദും ഒരേ ബൂത്തിലെ വോട്ടർമാരാണ്.
∙എൻഡിഎ സ്ഥാനാർഥി കെ.പത്മകുമാർ മല്ലശേരി കെഎം യുപി സ്കൂളിലെ 63–ാ നമ്പർ ബൂത്തിലാണ് വോട്ട് ചെയ്തത്. ഭാര്യ സുപ്രിയ, മകൻ നന്ദു എന്നിവരും ഒപ്പമുണ്ടായിരുന്നു.
∙കരിങ്കുറ്റി സെന്റ് തോമസ് യുപി സ്കൂളിലെ 95–ാം നമ്പർ‌ ബൂത്തിലാണ് രാജു ഏബ്രഹാം എംഎൽഎ വോട്ട് ചെയ്തത്. രാവിലെ 10 മണിയോടെ സ്വയം കാറോടിച്ചെത്തി വോട്ടു ചെയ്ത ശേഷം മറ്റു ബൂത്തുകൾ സന്ദർശിക്കുകയായിരുന്നു.

റാന്നിയിലെ എൻഡിഎ സ്ഥാനാർഥി കെ.പത്മകുമാർ മല്ലശേരി കെഎം യുപി സ്കൂളിലെ 93–ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യാൻ നിരയിൽ നിൽക്കുന്നു.
റാന്നിയിലെ എൻഡിഎ സ്ഥാനാർഥി കെ.പത്മകുമാർ മല്ലശേരി കെഎം യുപി സ്കൂളിലെ 93–ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യാൻ നിരയിൽ നിൽക്കുന്നു.

തിരുവല്ല

∙എൽഡിഎഫ് സ്ഥാനാർഥി മാത്യു ടി.തോമസ് കുടുംബാംഗങ്ങളോടൊപ്പം ആറരയ്ക്കു വാരിക്കാട് എസ്ഡിഎ സ്കൂളിലെത്തി. 7 മണിക്ക് ആദ്യത്തെ വോട്ടറായി പിതാവ് റവ.ടി.തോമസും രണ്ടാമനായി മാത്യു ടി.തോമസും വോട്ട് ചെയ്തു. ഭാര്യ ഡോ.അച്ചാമ്മ അലക്സ്, മക്കളായ അച്ചു അന്ന മാത്യു, അമ്മു തങ്കം മാത്യു എന്നിവരും വോട്ട് ചെയ്തു.
∙യുഡിഎഫ് സ്ഥാനാർഥി കുഞ്ഞുകോശി പോൾ 8.45ന് നെടുങ്ങാടപ്പള്ളി സെന്റ് ഫിലോമിനാസ് യുപി സ്കൂളിലെ ബൂത്തിലാണ് വോട്ട് ചെയ്തത്. ഭാര്യ സോളി, മക്കളായ സ്നേഹ, സ്വപ്ന എന്നിവരും കൂടെ വോട്ട് ചെയ്തു. അമ്പലപ്പുഴയിലെ എൻഡിഎ സ്ഥാനാർഥി അനൂപ് ആന്റണി തിരുവല്ല മുത്തൂർ ഗവ.എൽപി സ്കൂളിലെ ബൂത്തിൽ 5 മണിയോടെ വോട്ട് ചെയ്തു.
∙തിരുവല്ല നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർഥിയും ബിജെപി ജില്ലാ പ്രസിഡന്റുമായ അശോകൻ കുളനട പഞ്ചായത്ത് ഹയർ സെക്കൻഡറി സ്കൂളിലെ 159-ാം നമ്പർ ബൂത്തിൽ കുടുംബത്തിനൊപ്പം വോട്ട് രേഖപ്പെടുത്തി.

കോന്നി

∙ നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ. യു. ജനീഷ് കുമാർ സീതത്തോട് പഞ്ചായത്തിൽ വാലുപാറ വനിത കമ്യൂണിറ്റി ഹാളിലെ ബൂത്തിൽ രാവിലെ 8.37ന് വോട്ട് രേഖപ്പെടുത്തി. ഭാര്യ അനുമോൾ, മാതാവ് വിജയമ്മ എന്നിവർക്കൊപ്പമാണ് എത്തിയത്. ബൂത്തിൽ എത്തുമ്പോൾ ഏതാനും ആളുകൾ മുന്നിൽ ഉണ്ടായിരുന്നു. പത്ത് മിനിറ്റോളം കാത്തുനിന്ന ശേഷമാണ് വോട്ട് രേഖപ്പെടുത്തി മടങ്ങിയത്.
∙യുഡിഎഫ് സ്ഥാനാർഥി റോബിൻ പീറ്റർ പ്രമാടം നേതാജി എച്ച്എസ്എസിലെ 95-ാം നമ്പർ ബൂത്തിൽ രാവിലെ 7.30ന് വോട്ട് ചെയ്തു. അരമണിക്കൂറോളം വരിനിന്ന ശേഷമാണ് വോട്ട് രേഖപ്പെടുത്തിയത്.
∙സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗവും കൊട്ടാരക്കര നിയോജക മണ്ഡലം എൽ‍ഡിഎഫ് സ്ഥാനാർഥിയുമായ കെ. എൻ. ബാലഗോപാൽ കലഞ്ഞൂർ ജിഎൽപി സ്കൂളിലെ 167-ാം നമ്പർ ബൂത്തിൽ രാവിലെ വോട്ട് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com