ADVERTISEMENT

പത്തനംതിട്ട ∙ കേരള പുലയർ മഹാസഭയുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിലായി അയ്യങ്കാളി ജന്മദിനം ആഘാേഷിച്ചു. പനംതോപ്പ് മൈലാടുപാറ ശാഖയുടെ നേതൃത്വത്തിൽ നടത്തിയ പരിപാടി കെപിഎംഎസ് സംസ്ഥാന കമ്മിറ്റി അംഗം പി.കെ. രാജൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.ജെ. രാജൻ അധ്യക്ഷത വഹിച്ചു.കെ.അശോകൻ, ജെറി അലക്സ്, സുജ അജി, എം.മധു, ജി. ബാബുരാജ്, ജയരാജൻ, പി. മുരളീധരൻ, സജി മലയാലപ്പുഴ എന്നിവർ പ്രസംഗിച്ചു.

∙ കുമ്പഴ പനന്തോപ്പ് ശാഖയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ആർ തങ്കപ്പൻ, കെ. ജനാർദനൻ, അശോകൻ മെഴുവേലി, പി.കെ. രാജൻ എന്നിവർ പ്രസംഗിച്ചു.

∙ ഭാരതീയ വേലൻ സർവീസ് സൊസൈറ്റി (ബിവിഎസ്) നടത്തിയ ആഘോഷവും പുഷ്പാർച്ചനയും സംസ്ഥാന പ്രസിഡന്റ് കെ.കെ.ശശി ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് പി.കെ.വിനയകുമാർ അധ്യക്ഷത വഹിച്ചു.സംസ്ഥാന ഭാരവാഹികളായ വി.കെ.ഉത്തമൻ, പി.എസ്.ഗോവിന്ദൻ, സത്യൻ അങ്ങാടിക്കൽ, അനിൽ വി.പരിയാരം, സുജിത്കുമാർ, വേണു മുളക്കുഴ, സുമംഗല, ജയ ഉത്തമൻ എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട ∙ കോൺഗ്രസ് ഈസ്റ്റ്‌ മണ്ഡലം കമ്മിറ്റി കുമ്പഴയിൽ നടത്തിയ അയ്യങ്കാളി അനുസ്മരണം ഡിസിസി അംഗം ജി.ആർ. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സജി അലക്സാണ്ടർ അധ്യക്ഷത വഹിച്ചു. രാജു നെടുവേലിമണ്ണിൽ, മനോജ്‌ മങ്ങാട്. നിഷാദ് ആനപ്പാറ, നിഷ തോമസ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com