ADVERTISEMENT

കല്ലറ∙ പന്ത്രണ്ട് വർഷം മുൻപ് കാണാതായ വീട്ടമ്മയായ യുവതിയെക്കുറിച്ചുള്ള അന്വേഷണത്തിനു തുമ്പുണ്ടാക്കാൻ കഴിയാതെ പൊലീസ്. പാങ്ങോട് പഴവിള നുസൈഫ മൻസിലിൽ ലത്തീഫയുടെ മകൾ ഷാമില ( 42 ) 2009 ഒക്ടോബറിൽ വക്കം കുളമുട്ടത്തെ ബന്ധുവീട്ടിൽ നിന്ന് അപ്രത്യക്ഷമായെന്നാണു കേസ്. 11 വർഷം കഴിഞ്ഞപ്പോഴാണ് ഇവരെ കാണാനില്ലെന്നു കാണിച്ച് ബന്ധു പാങ്ങോട് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പാങ്ങോട് പൊലീസിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

കാണാതായ യുവതിയുടെ മൃതദേഹം അവരുടെ തന്നെ ഉടമസ്ഥതയിലുള്ള വീടിന്റെ സെപ്റ്റിക് ടാങ്കിൽ ഉണ്ടെന്ന് വിവരം ലഭിച്ചുവെന്ന് അടുത്ത ബന്ധുവിനു കഴിഞ്ഞ മാസം  പൊലീസിനെ അറിയിച്ചിരുന്നു. തുടർന്ന് പൊലീസെത്തി ടാങ്ക് തുറന്ന് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.ഭർത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന യുവതി  മൂന്നു മക്കളെയും വക്കത്തെ ബന്ധുവീട്ടിൽ കൊണ്ടുചെന്നാക്കിയിരുന്നു. ജോലിക്കു പോകുന്നു എന്നാണു പറഞ്ഞത്.  പിന്നീട് നാട്ടിലെ സുഹൃത്തുക്കളുമായോ മക്കളുമായോ ബന്ധുക്കളുമായോ ബന്ധപ്പെട്ടിട്ടില്ല.

കഴിഞ്ഞ വർഷം ഇവരുടെ  കുടുംബത്തിലെ വസ്തുവിന്റെ വീതം വയ്പുമായി ബന്ധപ്പെട്ട് തർക്കം നടക്കുകയും പൊലീസ് കേസാകുകയും ചെയ്തു. തുടർന്നാണ് ഒരു മകൾ മാതാവിനെ കാണാനില്ലെന്നു കാണിച്ച് പാങ്ങോട് പൊലീസിൽ പരാതി നൽകിയത്.യുവതിയെ കാണാതായി 11 വർഷം കഴി‍ഞ്ഞിട്ടും ഇതുമായി ബന്ധപ്പെട്ട് ആരും പരാതിപ്പെടാതിരുന്നതും പൊലീസിനെ അത്ഭുതപ്പെടുത്തുന്നുണ്ട്.  യുവതിയുടെ അടുത്ത ബന്ധുക്കൾ പോലും മൗനം പാലിക്കുകയാണെന്നും ഇത്  ദുരൂഹത വർധിപ്പിക്കുന്നുവെന്നും പൊലീസ് പറയുന്നു. നിലവിൽ പാങ്ങോട് പൊലീസ് അന്വേഷിക്കുന്ന കേസ് കൂടുതൽ വിപുലപ്പെടുത്താൻ തീരുമാനിച്ചതായി വിവരമുണ്ട്.

English Summary: Where is Shamila who disappeared 12 years ago?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com