വാഴാനി പുഴയിൽ ആറ്റത്ര മുട്ടിക്കല്‍ ചിറ പാലം. ഇവിടെ റഗുലേറ്റര്‍ കം ബ്രിജ് നിര്‍മിക്കാന്‍ സംസ്ഥാന ബജറ്റില്‍ 12.5കോടി രൂപ അനുവദിച്ചിട്ടുണ്ട്.
Mail This Article
×
ADVERTISEMENT
എരുമപ്പെട്ടി∙ കുന്നംകുളം മണ്ഡലത്തിൽ ഉൾപ്പെട്ട എരുമപ്പെട്ടി പഞ്ചായത്തിലെ വാഴാനി പുഴയിൽ ആറ്റത്ര – മുട്ടിക്കൽ റഗുലേറ്റർ കം ബ്രിജിന്റെ നിർമാണത്തിന് 12.5 കോടി രൂപ സംസ്ഥാന ബജറ്റിൽ അനുവദിച്ചു. ജലവിഭവ വകുപ്പിനാണ് നിർവഹണ ചുമതല. മുട്ടിക്കൽ ചിറയിൽ റഗുലേറ്റർ കം ബ്രിജ് പദ്ധതി വർഷങ്ങളായി ചുവപ്പുനാടയിൽ കുരുങ്ങി കിടക്കുകയാണ്.
ആറ്റത്ര, കോട്ടപ്പുറം, കുമ്പളങ്ങാട് പ്രദേശങ്ങളിൽ നിന്ന് വടക്കാഞ്ചേരി- കുന്നംകുളം സംസ്ഥാന പാതയിലേക്ക് എളുപ്പത്തിൽ എത്തിചേരാനുള്ള മാർഗമാണ് മുട്ടിക്കൽചിറ പാലം. ഇപ്പോഴുള്ള പാലം അപകടാവസ്ഥയിലാണ്. ഇരുമ്പുകൈവരികൾ തകർന്നും പാലത്തിന്റെ മെയിന്‍ സ്ലാബിൽ കുഴികളും പൊട്ടലുകളും രൂപപ്പെട്ട് അത്യന്തം അപകടാവസ്ഥയിലാണ് പാലം. മുട്ടിക്കൽചിറ ചോർന്നെലിക്കുന്നതിനാൽ വേനൽക്കാലത്ത് ജലസേചനത്തിനാവശ്യമായ വെള്ളം തടഞ്ഞു നിർത്താൻ കഴിയാത്ത സ്ഥിതിയാണ്.
English Summary:
Aattathara-Muttikkal regulator cum bridge construction in Erumapetty will receive ₹12.5 crore from the Kerala state budget. This project, managed by the Water Resources Department, will significantly improve infrastructure in the Kunnamkulam constituency.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.