ADVERTISEMENT

പനമരം∙ പൂതാടി പഞ്ചായത്തിൽ നടവയൽ കക്കോടൻ ബ്ലോക്കിലെ കാട്ടാന ശല്യത്തിനു താൽക്കാലിക പരിഹാരമെന്ന നിലയിൽ തകർന്നു കിടന്ന വൈദ്യുത വേലി പുനഃസ്ഥാപിച്ചു. പഞ്ചായത്ത് ജനജാഗ്രത സമിതിയും വനംവകുപ്പും നെയ്ക്കുപ്പ വനസംരക്ഷണസമിതിയും ചേർന്നാണ് നെയ്ക്കുപ്പ കോളനി മുതൽ കാട്ടാന സ്ഥിരം ഇറങ്ങുന്ന കോച്ചേരിക്കടവ് വരെയുള്ള രണ്ടര കിലോമീറ്റർ വൈദ്യുതി വേലി നിർമിച്ചത്.

ചെതലയം റേഞ്ചിലെ പുൽപള്ളി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ നടവയൽ മേഖലയിൽ വനാതിർത്തിയിൽ വർഷങ്ങൾക്ക് മുൻപ് നിർമിച്ച വൈദ്യുതവേലി കാട്ടാനകളുടെ നിരന്തരശല്യവും കാലപ്പഴക്കവും മൂലം നശിച്ചിരുന്നു.

പ്രദേശത്ത് വന്യമൃഗശല്യം രൂക്ഷമായതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ കർഷകരും ജനപ്രതിനിധികളും വനംവകുപ്പും പൊലീസും ചേർന്നെടുത്ത തീരുമാനത്തെ തുടർന്നാണ് നടപടി. ലൈൻ നിരീക്ഷണത്തിനും അറ്റകുറ്റപ്പണികൾ അതതു സമയത്തു നടത്താനും ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 2 വാച്ചർമാരെയും നിയമിച്ചു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com