ADVERTISEMENT

തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവകലാശാലയിൽ ഉത്തരക്കടലാസ് പുനർമൂല്യനിർണയത്തിൽ 30 ശതമാനമോ അതിലധികമോ മാർക്ക് കൂടിയാൽ ആദ്യം മൂല്യനിർണയം നടത്തിയ അധ്യാപകർക്ക് പിഴശിക്ഷ. ഉത്തരക്കടലാസ് നോക്കുന്ന അഡീഷനൽ എക്‌സാമിനർക്ക് 3000 രൂപയും മാർക്ക് ഒത്തുനോക്കുന്ന ചീഫ് എക്‌സാമിനർക്കു 2000 രൂപയുമായിരിക്കും പിഴ. അധ്യാപകരോട് വിശദീകരണം ആവശ്യപ്പെട്ടശേഷം തൃപ്തികരമല്ലെങ്കിലാകും പിഴ ഈടാക്കുക. 

Read Also : തിരിച്ചടികളിൽ പതറാതെ ഒന്നാം റാങ്കോടെ ഇഷ്ടജോലി നേടി ; പരിശീലന രഹസ്യം പങ്കുവച്ച് ദിവ്യാദേവി


ആദ്യ ഫലപ്രഖ്യാപനത്തിനുശേഷം മാർക്കിൽ ഏതെങ്കിലും തരത്തിൽ മാറ്റം വന്നാൽ പിഴയീടാക്കാനും തീരുമാനമുണ്ട്. ഫറോക്ക് റൗളത്തുൽ ഉലൂം അറബിക് കോളജിൽനിന്ന് അഫ്‌സലുൽ ഉലമ പ്രലിമിനറി കോഴ്സ് പൂർത്തിയാക്കിയ ഫാത്തിമ അസ്‌നയ്ക്ക് ഫിഖ്ഹ് സാഹിത്യം പേപ്പറിന് 24 മാർക്കാണു ലഭിച്ചത്. 

 

പിന്നീട് നടത്തിയ പരിശോധനയിൽ 56 മാർക്ക് രേഖപ്പെടുത്താൻ വിട്ടുപോയതാണെന്നു കണ്ടെത്തി. ഇതു വിവാദമായതിനു പിന്നാലെയാണു പുതിയ തീരുമാനം. ഈ സംഭവത്തിൽ ചീഫ്, അഡീഷനൽ എക്സാമിനർമാരോട് വിശദീകരണം തേടാൻ പരീക്ഷാ സ്ഥിരസമിതി തീരുമാനിച്ചു.

 

Content Summary : Controversial Penalty for Teachers in Calicut: 30% Increase in Re-evaluations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com