വാഗ്ദാനം പാഴ്വാക്ക്: 4 വർഷ ബിരുദ പരീക്ഷാ ഫീസ് കുറച്ചില്ല

Mail This Article
തിരുവനന്തപുരം ∙ 4 വർഷ ബിരുദ കോഴ്സിന്റെ പരീക്ഷാ ഫീസുകൾ കുറയ്ക്കുമെന്ന പ്രഖ്യാപനം പാഴ്‌വാക്കായി. രണ്ടാം സെമസ്റ്റർ പരീക്ഷയ്ക്കു വിദ്യാർഥികൾ ഉയർന്ന ഫീസാണ് അടയ്ക്കുന്നത്. സർവകലാശാലകൾ ആഭ്യന്തര വിഭവ സമാഹരണത്തിലൂടെ അധിക ഫണ്ട് കണ്ടെത്തണമെന്ന സർക്കാർ നിർദേശത്തെ തുടർന്നാണു ഫീസുകൾ സിൻഡിക്കറ്റ് ഇരട്ടിയായി വർധിപ്പിച്ചത്. ഫീസ് കുറയ്ക്കാൻ പഠനം നടത്താൻ ഉന്നത വിദ്യാഭ്യാസ മന്ത്രി എല്ലാ
സർവകലാശാലകൾക്കു നിർദേശം നൽകിയിരുന്നു. എന്നാൽ റിപ്പോർട്ട് തയാറാക്കിയതല്ലാതെ ഫീസ് കുറയ്ക്കാൻ തയാറായിട്ടില്ല. മാർച്ച് 30ന് എസ്എഫ്ഐ കേരള സർവകലാശാലയ്ക്കു മുന്നിൽ ഫീസ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്തിരുന്നു. ഫീസ് കുറയ്ക്കാൻ ധാരണയിലെത്തിയെന്നായിരുന്നു അന്നു നേതാക്കളുടെ പ്രഖ്യാപനം.